പുസ്തകദിന തിരുത്തൽ യജ്ഞം, 4 ദിവസം പിന്നിടുമ്പോൾ 15 ഉപഭോക്താക്കൾ ചേർന്ന് 63 ലേഖനങ്ങൾ.

2017 Mar 31 - 1
2017 Apr 01 - 3
2017 Apr 02 - 5
2017 Apr 03 - 18
2017 Apr 04 - 36

റിയൽ ടൈം അവലോകനത്തിന് രഞ്ജിത്തിന്റെ ടൂൾ ഉപകരിക്കും. https://tools.wmflabs.org/editathonstat/books17/index.php

2017-04-02 21:34 GMT+05:30 manoj k <manojkmohanme03107@gmail.com>:
എല്ല വർഷവും ഏപ്രിൽ 23 ലോക പുസ്തക ദിനവും പകർപ്പവകാശ ദിനവുമായി ആചരിക്കുന്നു. വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ്‌ ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്. 2017ലെ പുസ്തകദിനത്തോടനുബന്ധിച്ച് ഈ ഏപ്രിൽ മാസം മലയാളം വിക്കിപീഡിയയിൽ പുസ്തകദിന തിരുത്തൽ യജ്ഞം നടത്തുന്നു. ലോകത്തെ പ്രശസ്തമായ പുസ്തകങ്ങളെക്കുറിച്ചും രചയിതാക്കളെക്കുറിച്ചും പ്രസാധകരെകുറിച്ചുമുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ എഴുതി ഈ സംരംഭത്തിന്റെ ഭാഗമാകാം.

Manoj.K/മനോജ്.കെ
www.manojkmohan.com