യുണിക്കോഡിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കണ്ടന്റ് ഏത് ആസ്കി സ്കീമിലേയ്ക്കും തിരിച്ചും നൊടിയിട കൊണ്ട് മാറ്റാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നിരിക്കെ യൂണിക്കോഡ് കണ്ടന്റ്, യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് തന്നെ പ്രിന്റ് ചെയ്യണം എന്ന നിർബന്ധം ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ? യൂണിക്കോഡിലെ കണ്ടന്റ് പ്രിന്റ് ചെയ്യുന്നതിന് മുൻപ് ML-TT സ്കീമിലേയ്ക്ക് മാറ്റി ടൈപ്പ് സെറ്റ് ചെയ്ത് ML-TT Karthika, ML-TT Revathi തുടങ്ങിയ പുതിയ ലിപി ഫോണ്ടുകളിൽ പ്രിന്റ് ചെയ്ത് ഉപയോഗിക്കുകയും ഡിജിറ്റൽ രൂപത്തിലുള്ള ഒറിജിനൽ ടെക്സ്റ്റ് യൂണിക്കോഡായി തന്നെ നിലനിർത്തുകയും ചെയ്യാവുന്നതല്ലേ?

ആസ്കിയില്‍ ചെയ്ത മാറ്റര്‍ യുണിക്കോഡിലേക്കു മാറ്റുക എന്നത് നൊടിയിടകൊണ്ടു തീരുന്ന കാര്യമാണ് എന്ന ഒറ്റനോട്ടത്തില്‍പ്പറയാം. പക്ഷേ യുണിക്കോഡില്‍ ചെയ്ത ഒരു മാറ്റര്‍ ഏതു ഡി‌ടിപി സോഫ്റ്റ്‌വെയറില്‍ നിന്നും വെബിലേക്ക് വെറുതേ കോപ്പി പേസ്റ്റ് ചെയ്യാന്‍ കഴിയുന്നു എന്നത് നിസ്സാര കാര്യമാണോ? ആസ്കിയില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും ഒരു ലേഖനത്തില്‍ത്തന്നെ എഴുത്തുകളുണ്ടെന്നു വിചാരിക്കുക. നിങ്ങള്‍ക്ക് അതിന്റെ ഫോണ്ടു മാറ്റണം. ഒരുമിച്ചു സെലക്റ്റ് ചെയ്തു ഫോണ്ടു മാറ്റിയാല്‍ ആര്‍ക്കും മനസ്സിലാവാത്ത ഭാഷയിലായിരിക്കും പലതും വരിക. യുണിക്കോഡ് തന്നെയാണ് അന്തിമപരിഹാരം. അല്ലാതെ ആസ്കിയില്‍ നിലനില്‍ക്കുയല്ല. ആസ്കിയില്‍ ചെയ്ത ml-tt, ml ഫോണ്ടുകള്‍ യുണിക്കോഡിലേക്കു മാറ്റിച്ചെയ്യേണ്ടി വരും എന്നതില്‍ സംശയമൊന്നുമില്ല. ലിപി പുതിയതോ പഴയതോ എന്നത് വേറെ കാര്യം.





2013/12/28 Nandakumar <nandakumar96@gmail.com>
> ആസ്കി ഫോണ്ടുകൾ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ ഉപയോഗിക്കാനാവില്ല എന്നാണോ പറഞ്ഞു വരുന്നത്?
അങ്ങനെ പറയാനാകുമോ? ഇപ്പോഴും GCC-യില്‍ char-ന്റെ സൈസ് 8 ബിറ്റ് തന്നെയല്ലേ. :)

On 12/28/13, Anivar Aravind <anivar.aravind@gmail.com> wrote:
> 2013/12/28 Prince Mathew <mr.princemathew@gmail.com>
>
>> SMC-യുമായി നിരന്തരം സഹകരിക്കുന്ന, മറ്റൊരു തരത്തിൽ പറഞ്ഞാൽ SMC-യുടെ ഭാഗമായ
>> ഒരാളാണ് കെവിൻ. അദ്ദേഹത്തിന്റെ ഫോണ്ട് SMC ഏറ്റെടുത്ത് നടത്തിയാൽ അത്
>> ഫോർക്കിംഗേ ആകുമായിരുന്നില്ല.
>>
>
> കെവിന്റെ ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപിയാണ് . ന്യൂ ലിപി അല്ല. ന്യൂലിപി എന്നതു്
> സിബുവിന്റെ ഫോര്‍ക്കാണു്.  കെവിന്റെ ഗ്ലിഫുകള്‍ ഫോര്‍ക്ക് ചെയ്തെന്നു വെച്ച്
> അത് കെവിന്റെ പ്രൊജക്റ്റ് ആശയമാവുന്നില്ല .
>
> അത് ചെയ്യാൻ ധാർമ്മികബോധം അനുവദിക്കാത്തവർക്ക് SMC-യുമായി യാതൊരു
>> ബന്ധവുമില്ലാതെ ജീവിച്ചുമരിച്ച ഒരാളുടെ നിർമ്മിതി അയാളുടെ മരണശേഷം
>> ഏറ്റെടുത്തു
>> നടത്തുന്നതിൽ യാതൊരു ധാർമ്മികപ്രശ്നവും ഇല്ല, അല്ലേ?
>>
>
> മെയിന്റെയ്നര്‍ ഇല്ലാത്ത സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍
> നിലനില്‍ക്കുന്നതു് ഇങ്ങനെയുള്ള ഇടപെടലുകള്‍ വഴിയാണു്. അപ്സ്ട്രീം ഇല്ലാതെയോ
> നിര്‍ജ്ജീവമായോ ഇരിക്കുമ്പോള്‍ ഇത്തരം എഫര്‍ട്ടുകളാണ് ഒരു സോഫ്റ്റ്‌വെയറിനെ
> എല്ലാ കാലത്തേക്കും നിലനിര്‍ത്തുന്നതു് .
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
സ്നേഹപൂര്‍വ്വം നവനീത്....

http://kizhakkunokkiyandram.blogspot.com/
കിഴക്കുനോക്കിയന്ത്രം    സന്ദര്‍ശിക്കുക
http://sciencemirror.blogspot.com
ശാസ്ത്രക്കണ്ണാടി സന്ദര്‍ശിക്കുക