മറ്റു ഇന്ത്യൻ വിക്കിപീഡിയകളെ അപേക്ഷിച്ച് മലയാളം വിക്കിയിൽ ഉള്ള ലേഖനങ്ങളുടെ ക്വാളിറ്റി താരതമ്യേന കൂടുതലാണ്. നമുക്കത് ഇനിയും കൂട്ടേണ്ടതുണ്ട്. ഒരേ വകുപ്പിൽപ്പെട്ട ലേഖനങ്ങൾ പലതും ഇപ്പോൾ പല ഫോർമാറ്റിലാണു കിടക്കുന്നത്. ഉദാഹരണത്തിന് കേരളത്തിലെ ജില്ലകളുടെ ലേഖനങ്ങൾ തന്നെ നോക്കുക. 14 ജില്ലകളുടേയും ഫോർമാറ്റ് ഒരേ രീതിയിലായിരുന്നെങ്കിൽ ഒരു യൂണിഫോമിറ്റി അവയ്ക്കു കിട്ടുമായിരുന്നു. ജില്ലകൾ മാത്രമല്ല, കേരലത്തിലെ പ്രധാന നഗരങ്ങൾ, മറ്റു പട്ടണങ്ങൾ, മലയാള സിനിമകൾ എന്നിവയ്‌ക്കൊക്കെ ഒരു ടെംപ്ലേറ്റ് പോലെ പ്രധാന ഹെഡിങുകളുടെ ലിസ്റ്റ് ചെയ്യുന്ന ഒരു സഹായപേജുണ്ടാക്കിയാൽ നല്ലതല്ലേ?
ഉദാഹരണത്തിന് നഗരങ്ങളെ കുറിച്ചുള്ള ലേഖനത്തിൽ:

അടിസ്ഥാന വിവരണം,
പേരിനു പിന്നിലെ ചരിത്രം,
ചരിത്രം,
അതിരുകൾ,
ജനസംഖ്യ,
ഭൂപ്രകൃതി,
കാലാവസ്ഥ,
വിദ്യാഭ്യാസം,
കൃഷി,
വ്യവസായങ്ങൾ,
ആരാധനാലയങ്ങൾ

എന്നിങ്ങനെ ബേസിക്കായിട്ട് ഒരു ടെമ്പ്ലേറ്റ് ഉണ്ടാക്കുകയാണെങ്കിൽ ഇനി വരുന്ന ലേഖനങ്ങൾ എങ്കിലും നല്ലരീതിയിൽ മെച്ചപ്പെടില്ലേ, ഒറ്റവരിലേഖനമെഴുതുന്നവർക്ക് ഈ ഹെഡിങിനു താഴെ എന്തെങ്കിലുമൊക്കെ കൂട്ടിച്ചേർക്കാനുള്ള ഒരു പ്രത്യേകതാല്പര്യം ഉണ്ടാവുകയും ചെയ്യും... എന്തു പറയുന്നു?

പഞ്ചായത്തിൽ ഉണ്ട് : http://goo.gl/JMK2W

--
രാജേഷ് ഒടയഞ്ചാൽ