ആ പത്രക്കുറിപ്പിൽ നാലു കാര്യങ്ങളെങ്കിലും നിയമവിരുദ്ധമായി കാണാനുണ്ടു്.
1. വിക്കിപീഡിയയും യുനെസ്കോയും സഹകരിച്ച്:
വിക്കിപീഡിയയ്ക്കു് (വിക്കിമീഡിയ ഫൗണ്ടേഷനു്) ഇദ്ദേഹവുമായി ഇത്തരമൊരു സ്ഥാപനത്തിനുവേണ്ടി ഒരു സഹകരണവും ഉള്ളതായി, വിക്കിമീഡിയ ഫൗണ്ടേഷന്റെ ഗ്രാന്റ്സ് അഡ്വൈസറി കമ്മിറ്റി അംഗം എന്ന നിലയിലും ഫണ്ട് വിതരണസമിതിയുടെ നിരീക്ഷകൻ എന്ന നിലയിലും വിക്കിമീഡിയ ഇന്ത്യയുടെ ബോർഡ് മെമ്പർ  എന്നനിലയിലും,  എന്റെ, അറിവിൽ ഇല്ല.

യുനെസ്കോയുടെ പേരു് ഇതിലേക്കു വലിച്ചിട്ടതു് എന്തു് ആധികാരികതയിലാണെന്നറിയില്ല. പക്ഷേ, എന്റെ അറിവിൽ, യുനെസ്കോ ഇത്തരം സ്ഥാപനങ്ങൾക്കു്  നേരിട്ട് സഹകരണമൊന്നും നൽകുന്നില്ല. (ഇതെന്തായാലും നമ്മുടെ ചർച്ചാപരിധിയിലെ പ്രധാന ഇനമല്ല.)

2. ജിയോജിബ്ര, വിക്കിപീഡിയ, യുനെസ്കോ
ഇവ മൂന്നും അംഗീകൃതവും അന്താരാഷ്ട്രതലത്തിൽ സംവരണം ചെയ്യപ്പെട്ടതുമായ വ്യാപാരനാമങ്ങളാണു്. അനുമതിയില്ലാതെ ആർക്കും ഇവ ഉപയോഗിക്കാൻ പാടില്ല. സെബാസ്റ്റ്യൻ എന്നയാളെ ഞാൻ വിളിച്ചു സംസാരിച്ചതുപ്രകാരം അദ്ദേഹത്തിനു് ഈ വക അനുമതികളൊന്നും ലഭിച്ചിട്ടില്ല.

ഇതിൽ വിക്കിപീഡിയ എന്ന് പേരാണു് നമ്മെസംബന്ധിച്ചിടത്തോളം  പ്രതിഷേധാർഹം. വിക്കിപീഡിയ/വിക്കിമീഡിയയുടെ വെബ് സൈറ്റ് ഉള്ളടക്കങ്ങൾ സ്വതന്ത്രവും സൗജന്യവുമാണെങ്കിലും നിയമപരമായ സുരക്ഷിതത്വത്തിനുവേണ്ടി, ആ പേരുകളും പ്രതീകങ്ങളും മറ്റും വിക്കിമീഡിയ ഫൗണ്ടേഷന്റെ സ്വന്തവും സ്വകാര്യവുമായ സ്വത്തുക്കളാണു്. അവരുടെ കൃത്യമായ (exclusive) അനുമതിയില്ലാതെ മറ്റൊരാൾക്കു് / സ്ഥാപനത്തിനു് അതു് ഉപയോഗിച്ചുകൂടാ.

വിക്കിമീഡിയയുടെ ചാപ്റ്ററുകൾക്കു് ഈ സ്വത്തുക്കൾ സ്വന്തം ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാൻ സ്ഥിരമായ അനുമതിയുണ്ടു്. എന്നാൽ അവർക്കുപോലും ഇവ മറ്റൊരു സ്ഥാപനത്തിനോ പദ്ധതിക്കോ വേണ്ടി കൈമാറാൻ അനുമതിയില്ല. പ്രത്യേകിച്ച് ലാഭേച്ഛയോടു കൂടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിനു്. (ലാഭേച്ഛ എന്നതിന്റെ നിർവ്വചനം  ഇന്ത്യയുടെ വ്യാപാരനിയമപ്രകാരം (സൊസൈറ്റീസ് ആക്റ്റ് ) വേണം പരിഗണിക്കാൻ. സാധാരണ നാം മനസ്സിലാക്കുന്നതിനേക്കാൾ കൂടുതൽ നിശിതവും പരിമിതവും ആണതു്.)

ജിയോജിബ്ര എന്നതു് അന്താരാഷ്ട്രപ്രസക്തിയുള്ള, വിക്കിപീഡിയ പോലെത്തന്നെ  പ്രാമുഖ്യമുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ പ്രസ്ഥാനമാണു്. മേൽവിവരിച്ച നിയമപ്രശ്നങ്ങൾ ജിയോജിബ്രക്കും (യുനെസ്കോവിനും) കൂടി ബാധകമായിരിക്കും. (എന്നാൽ അതു് ഈ മെയിലിങ്ങ് ലിസ്റ്റിന്റെ വിഷയത്തിൽ വരുന്നില്ല.)


3. വിക്കിപീഡിയയിൽ പഠിതാക്കൾ സ്വന്തമായി പേജു നിർമ്മിക്കൽ
വിക്കിപീഡിയയിൽ സ്വന്തമായി ഒരു പേജുണ്ടാാവുക എന്നതു് പലരുടേയും സ്വപ്നമാണു്. ഏതൊരു പൗരനും സ്വന്തമായി ഒരു വിക്കിലേഖനം ഉണ്ടായിരിക്കുക എന്നതു് വിക്കിപീഡിയയിലെ ശ്രദ്ധേയതാനയം അനുവദിക്കുന്നില്ല. (മറിച്ച്, ഏതൊരു പൗരനും സ്വന്തമായി ഒരു ഉപയോക്തൃനാമവും ഉപയോക്താവിന്റെ താളും സംവാദത്താളും ഉണ്ടാക്കാൻ/ നിലനിർത്താൻ അവകാശമുണ്ടു്.)

പത്രക്കുറിപ്പനുസരിച്ച്, പഠിതാക്കൾ സ്വന്തം പേരിൽ ഒരു വിക്കിപീഡിയ ലേഖനം ഉണ്ടാക്കണം. ഇപ്പോഴത്തെ നിലയിൽ ഇത് അസംഭാവ്യവും അപ്രായോഗികവുമായ കാര്യമാണു്. ഇന്ത്യൻ കോണ്ട്രാക്റ്റ് ആക്റ്റ് 1872 (section 56) അനുസരിച്ച് ഇതു് വോയ്ഡ് കരാർ എന്ന നിലയിൽ വാഗ്ദാനലംഘനമാണു്.


4. വിക്കിപീഡിയ ഓണറ്റേറിയം നൽകുന്നു:

സാങ്കേതികമായി സങ്കീർണ്ണമോ ഗവേഷണപ്രാധാന്യമുള്ളതോ ആയ നിശ്ചിതജോലികൾ ചെയ്തു് നിശ്ചിതസമയത്തിനുള്ളിൽ അതിന്റെ ഫലം  നേടി തെളിയിച്ചുകൊടുക്കേണ്ട വളരെ ചുരുങ്ങിയ സന്ദർഭങ്ങളിൽ വളരെ പരിമിതമായ എണ്ണം ഫെല്ലോഷിപ്പുകൾ സമയപരിധി നിബന്ധനകളോടെ വിക്കിമീഡിയ ഫൗണ്ടേഷനോ ചില രാജ്യങ്ങളിലെ ചാപ്റ്ററുകളോ നൽകാറുണ്ടു്. ഇതല്ലാതെ യാതൊരുവിധ ഓണറ്റേറിയവും വിക്കിപീഡിയ ആർക്കും നൽകുന്നില്ല. മറിച്ചുള്ള പ്രസ്താവനകൾ തെറ്റിദ്ധാരണാജനകവും നിയമവിരുദ്ധവുമാണു്.മലയാളം വിക്കിപീഡിയയ്ക്കു മാത്രമല്ല, എല്ലാ ഭാഷകളിലും രംഗങ്ങളിലുമുള്ള എല്ലാ തരം വിക്കിമീഡിയ പദ്ധതികൾക്കും  ദോഷകരമായി ബാധിക്കാൻ സാദ്ധ്യതയുള്ള ഈ പത്രക്കുറിപ്പുകൾക്കെതിരെ കേരളത്തിലെ വിക്കിസമൂഹങ്ങൾ ശക്തമായി പ്രതിഷേധിക്കേണ്ടതുണ്ടു്.

1. വാർത്ത വന്ന പത്രങ്ങളിൽ തിരുത്തൽ പ്രസ്താവനകൾ നിർബന്ധമായും വരണം. ഇതിന്റെ   പ്രാഥമിക ഉത്തരവാദിത്തം സെബാസ്റ്റ്യൻ എന്നയാൾക്കുതന്നെയാണു്.

2. ജിയോജിബ്ര ഇൻസ്റ്റിറ്റ്യൂട്ട് അതിന്റെ പേർ അടക്കം എല്ലാ തരം അംഗീകൃതവ്യാപാരനാമങ്ങളുടേയും ഉപയോഗം ഉടൻ തന്നെ നിർത്തിവെക്കണം.

3. ഇതിനുപുറമേ, വിക്കിസമൂഹത്തിന്റേതായി ഒരു പൊതുപ്രസ്താവന പത്രങ്ങളീൽ വരണം.

1,2  കാര്യങ്ങൾ  സെബാസ്റ്റ്യൻ എന്നയാളുടെ സ്വന്തം ഉത്തരവാദിത്ത്വത്തിലുള്ളതാണു്. ഇവ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തില്ലെങ്കിൽ നമുക്കു് (ആർക്കുവേണമെങ്കിലും) വിക്കിമീഡിയ ഫൗണ്ടേഷന്റെ നിയമവകുപ്പുമായി ബന്ധപ്പെടാവുന്നതാണു്. അങ്ങനെ വന്നാൽ, കൂടുതൽ ഗൗരവതരമായ  ഒരുപ്രശ്നമായി അവർ ഇതിനെ പരിഗണീക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതായിരിക്കും.

വിക്കിഎഡ്യുക്കേറ്റർ.ഓർഗ് എന്ന പ്രസ്ഥാനത്തിൽ  (http://wikieducator.org/User:Sebastianpanakal) ഇദ്ദേഹം ക്രിയാത്മകമായി പങ്കെടുക്കുന്നുണ്ടു് എന്നു മനസ്സിലാവുന്നു. പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടു് എന്ന മുൻധാരണയോടെ, സെബാസ്റ്റ്യനോടു് പരമാവധി സഹാനുഭൂതിയും സഹകരണവും പ്രകടിപ്പിക്കാൻ വിക്കിമീഡിയ ചാപ്റ്റർ തയ്യാറാണു്.  എന്നാൽ ആദ്യം തന്നെ, മേൽവിവരിച്ച തരം നിയമലംഘനങ്ങളിൽനിന്നും അദ്ദേഹം ഒഴിഞ്ഞുനിൽക്കേണ്ടതാണു്.
2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
:)

On 5/21/13, manoj k <manojkmohanme03107@gmail.com> wrote:
> ഇങ്ങേരുടെ മറുപടി മൊത്തം മോഡറേഷനിലായിരുന്നോ ! ഇതെന്താ അഞ്ചാറ് മറുപടികള്‍
> ഇന്‍ബോക്സിലേക്ക് മൊത്തമായി ഒരുമിച്ചാണെത്തിയത് (അതും മൂന്ന് ദിവസം
> പഴക്കമുണ്ടെന്ന് പറയുന്നു, ഞാന്‍ കാണാഞ്ഞതാവോ എന്തോ..)
>
> ഇതില്‍ മിനിമം ഒരു പത്രക്കുറിപ്പെങ്കിലും വിക്കിപീഡിയ സമൂഹത്തിന്റെ ഭാഗത്ത്
> നിന്ന് പുറത്തിറക്കമെന്ന് അഭ്യര്‍ഥിക്കുന്നു. ഫൗണ്ടേഷനിലും വിക്കിപീഡിയ ഇന്ത്യ
> ചാപ്റ്ററിലും ഒക്കെ അവരുടെ ഔദ്ദ്യോഗിക പദവി ഇതിനായി ഉപയോഗിക്കേണ്ടതാണ്.
> പത്രക്കുറിപ്പിനുള്ള
> ഡ്രാഫ്റ്റ്<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%95%E0%B5%BE/%E0%B4%B8%E0%B5%86%E0%B4%AC%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AA%E0%B4%A8%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD>തുടങ്ങിയിട്ടിട്ടുണ്ട്.
> പത്രക്കുറിപ്പുകള്‍ എഴുതിയുള്ള പരിചയം എനിക്കില്ല.
> എന്നാലാവുന്നത് സഹായിക്കാവുന്നതാണ്.
>
> 2013/5/18 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>>  അതെ വക്കീലേ, തെറ്റിദ്ധരിപ്പിച്ചു എന്നതു തന്നെയാണ് ശരി...
>>
>> ആ തെറ്റിദ്ധാരണ ജനങ്ങളുടെ ഇടയിൽ നിന്നും മാറ്റുന്നതിനും എന്താണ്
>> വിക്കിപീഡിയ മുന്നോട്ടു വയ്ക്കുന്ന കാര്യങ്ങളെന്നും എല്ലാവരേയും
>> അറിയിക്കേണ്ടുന്ന ബാദ്ധ്യത ഓരോ വിക്കിമീഡിയനും ഉണ്ട്. ആ
>> ഉത്തരവാദിത്വത്തിൽ നിന്നും ആരും ഒഴിഞ്ഞു മാറണ്ട എന്നു തന്നെയാണ് എനിക്കും
>> പറയാനുള്ളത്.
>>
>> On 5/17/13, Adv. T.K Sujith <tksujith@gmail.com> wrote:
>> > അപ്പോള്‍ പത്രപ്രവര്‍ത്തക തെറ്റിദ്ധരിച്ചു എന്നതിനേക്കാളുപരി,
>> > തെറ്റിദദ്ധരിപ്പിച്ചു എന്നു പറയുന്നതാവും ശരി. പനയ്കല്‍
>> > പത്രപ്രവര്‍ത്തകയോട്
>> > പറഞ്ഞിട്ടുണ്ടാവുക, "ഞാന്‍ വിക്കിപീഡിയ ആകുന്നു" എന്നാവും :)
>> >
>> > wikia.com എന്ന സംവിധാനമാകും ഇദ്ദേഹം ഉപയോഗിക്കുന്നുണ്ടാവുക....
>> >
>> > പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരന്നിട്ടുണ്ടെങ്കില്‍ ഒരു
>> > തിരുത്തുകൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.
>> >
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l