---------- Forwarded message ----------
From: "അഖിൽ കൃഷ്ണൻ എസ്." <akhilkrishnans@gmail.com>
Date: 13 Apr 2015 23:01
Subject: [smc-discuss] ഡെബിയൻ റിലീസ് പാർട്ടി
To: "discuss@smc.org.in" <discuss@smc.org.in>
Cc:


സുഹൃത്തുക്കളേ,

അറിവിന്റെ സ്വതന്ത്രമായ ഒഴുക്കിനു തടയിടുന്നതിലൂടെ സമൂഹത്തിനാകെ  എല്ലാതരത്തിലും ഉണ്ടാകേണ്ടുന്ന  പുരോഗതിയേയാണു തടയുന്നതെന്നു ഞങ്ങൾ വിശ്വസിക്കുന്നു. അറിവിന്റെ മറ്റൊരു രൂപമായ സോഫ്റ്റ്‌വെയറുകളെ ഏതെങ്കിലും ഒരു ചെറിയ കൂട്ടരുടെ മാത്രം കയ്യിലൊതുക്കുക എന്നതിലൂടെ സംഭവിക്കുന്നതും ഇതുതന്നെയാണു്. ഇതിനെതിരെയുള്ള പോരാട്ടത്തിനുള്ള ഉപകരണങ്ങളാണു് ഡെബിയനടക്കമുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ. വർഗ്ഗ-വർണ്ണ-ജാതി-ലിംഗ-രാഷ്ട്രീയ വിശ്വാസങ്ങൾക്കതീതമായ് എല്ലാവർക്കും ഉപയോഗിക്കാനും പഠിക്കാനും മാറ്റം വരുത്താനും പങ്കുവയ്ക്കാനും ഡെബിയൻ അവസരമൊരുക്കുന്നു.

സ്വതന്ത്ര ഓപറേറ്റിങ്ങ് സിസ്റ്റമായ ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പ് ഈ മാസം 25നു പുറത്തിറങ്ങുകയാണു്. ടോയ് സ്റ്റോറി എന്ന സിനിമയിലെ 'ജെസി' എന്ന കഥാപാത്രത്തിന്റെ പേരിട്ടിരിക്കുന്ന പുതിയ റിലീസ്, 2 കൊല്ലത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കും ശേഷമാണു പുറത്തിറക്കുന്നതു്. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന, ഏതാണ്ട് മൂവായിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായാണ് ഇത് സാധ്യമാക്കിയത്. ഡെബിയൻ പദ്ധതി, ഡെബിയൻ ഭരണഘടനയും പദ്ധതിയുടെ നടത്തിപ്പിനായി പറഞ്ഞുവച്ചിരിക്കുന്ന സാമൂഹികകരാറിനേയും അടിസ്ഥാനമാക്കിയാണ് മുൻപോട്ട് പോകുന്നത്. ഡെബിയൻ പദ്ധതി അങ്ങനെ മറ്റ് പല ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഓപ്പൺസ്യൂസ്, മാൻഡ്രിവ, ഫെഡോറ, മിന്റ് എന്നിവയിൽ നിന്ന് വിപരീതമായി പൂർണ്ണമായും സ്വതന്ത്രവും വികേന്ദ്രീകൃതവുമായ ഒരു ചട്ടക്കൂടിൽ വിന്യസിച്ചിരിക്കുന്നു.

ഡെബിയൻ കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായി 25നു കേരളത്തിലെമ്പാടും റിലീസ് പാർട്ടി സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നു.  ഇന്‍സ്റ്റാള്‍ ഫെസ്റ്റ്, സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പരിശീലന ക്ലാസുകള്‍ തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി  ആസൂത്രണം ചെയ്യുന്നു. നിങ്ങളുടെ പ്രദേശത്തും ഇത്തരത്തില്‍ ഒരു റിലീസ് പാര്‍ട്ടി നടക്കണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അത്തരത്തില്‍ ഒരു പരിപാടി നിങ്ങളുടെ സ്ഥലത്ത് നടത്താന്‍ തയ്യാണെങ്കില്‍, നിങ്ങള്‍ ഞങ്ങളെ വിളിക്കൂ, ഞങ്ങള്‍ റിസോഴ്സ് പേര്‍സണ്‍ ആയി വരാം.

ഇത് തികച്ചും സന്നദ്ധപ്രവർത്തനമായിരിക്കിൽ കൂടിയും, യാത്രാച്ചിലവുകൾ സംഘാടകർക്ക് വഹിക്കാൻ സാധിച്ചാൽ നന്നായിരിക്കും..



ബന്ധപ്പെടാവുന്ന റിസോഴ്സ് പേഴ്സൺസ് 
  1. പ്രവീൺ  - 8943 28 1290
  1. സൂരജ് - 999 555 1549
  1. സുഗീഷ് - 9539 68 5727
  1. ഋഷികേശ് - 9946066907
  1. ബാലശങ്കർ - 9495 23 4190 
  1. അഖിൽ - 9496 32 9819

_______________________________________________
Swathanthra Malayalam Computing discuss Mailing List
Project: https://savannah.nongnu.org/projects/smc
Web: http://smc.org.in | IRC : #smc-project @ freenode
discuss@lists.smc.org.in
http://lists.smc.org.in/listinfo.cgi/discuss-smc.org.in