ഇതിനെക്കുറിച്ച് ഒരു ചര്ച്ച മാസങ്ങള്ക്ക്ക്ക് മുന്പ് വിക്കിപീഡിയയില്‍ നടന്നതാണല്ലോ. അപ്പോള്‍ സര്‍വ്വവിജ്ഞാനകോശം എന്താണെന്നും മറ്റും വിശദീകരിച്ചതും ആണ്‍. എന്റെ ചെറുപ്പത്തില്‍ സ്കൂളില്‍ ഒക്കെ പഠിക്കുന്ന സമയത്ത് ലൈബ്രറിയ്ല്  നിന്ന് സര്‍വ്വവിജ്ഞാകോശത്തിലെ പല ലേഖനങ്ങളും ഞാന്‍ വായിച്ചിട്ടുമുണ്ട്.  1970കളിലോ മറ്റോ തുടങ്ങിയ ഒരു ബൃഹത് പദ്ധതിയാണു ഇത്. മൊത്തം 21 വാള്യം ആനെന്നു തോന്നുന്നു പ്രസിദ്ധീകരിക്കാന്‍ പദ്ധതി. സംഗതി ഇഴജ്ഞ്നിഴഞ്ഞ് നീങ്ങി ഇപ്പോഴും 14 വാള്യമേ ആയിട്ടുള്ളൂ. ഞാന്‍ 10 വരെയുള്ള വാള്യങ്ങള്‍ റെഫര്‍ ചെയ്തിട്ടുണ്ട് എന്നാണു എന്റെ ഓര്മ്മ.

ഇപ്പോള്‍ സര്‍ക്കാര്‍ തിരക്കുപിടിച്ച് ഇങ്ങനെയൊരു പ്രസ്ഥാവന ചെയ്യാന്‍ കാരണം ഡിസംബറില്‍ തിരുവനന്തപുരത്തു നടക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌‌വെയര്‍ കോ‌‌ഫറസില്‍ പന്കെടുക്കാന്‍ റിച്ചാര്‍ഡ് സ്റ്റാള്‍മാനും, ജിമ്മിവെയില്‍സും ഒക്കെ വരുന്നുണ്ട് എന്നതാവാം. സര്‍വ്വവിജ്ഞാനകോശത്തിന്റെ വെബ്ബ്സൈറ്റ് ആ പരിപാടിയില്‍ ഔദ്യോഗികമായി തുറക്കാനാണു സാദ്ധയ്ത.

എന്റെ ചില അഭിപ്രായങ്ങള്‍ താഴെ.

1. മലയാളം വിക്കിപീഡിയ ഇപ്പോള്‍ ഒരു കുഞ്ഞ് വിക്കിയല്ല. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഏതാണ്ട് 8000ത്തോളം ലേഖനങ്ങളാണു ഇതിനകം മലയാളം വിക്കിപീഡിയയില്‍ വന്നിരിക്കുന്നത്.  മലയാള ഭാഷയെസ്നേഹിക്കുന്ന, വിജ്ഞാനം പന്കുവെക്കുന്നതിലൂടെ സതോഷം കണ്ടെത്തുന്ന ഒരു സമൂഹം (കൂടുതലും പ്രവാസി മലയാളികള്‍) ആണു വിക്കിപീഡിയയെ ഇന്നുള്ള നിലയില്‍ എത്തിക്കാന്‍ സഹായിച്ചത്. നിലവില്‍ ഇന്ത്യന്‍ ഭാഷകളിലെ മികച്ച വിക്കിയായാണു മലയാളം വിക്കിപീഡിയ പരിഗണിക്കപ്പെടുന്നത്. അതു കൊണ്ടാണു നമുക്ക് ലേഖനഗ്ങള്‍ കുറവായിട്ടു കൂടി തീവ്രഭാഷാസ്നേഹികളായ തമിഴര്‍ (തമിഴ് വിക്കിപീഡിയര്‍) ഇടയ്ക്കടയ്ക്ക് അവരുടെ വിക്കിപീഡിയയുടെ നിലവാരം കൂട്ടാനുള്ള അഭിപ്രായങ്ങള്‍ നമ്മളോട് തേടുന്നത്. അതിനാല്‍ ലേഖനം ഒക്കെ  തന്നിട്ടു സര്‍വ്വവിജ്ഞാനകോശം കാരണം മലയാളം വിക്കിപീഡിയ ഇത്ര വളര്ന്നു എന്നും അതിന്റെ ഗുണം കൂടി എന്നും ജനം കരുതാന്‍ ഇടവരരുത്. മലയാളം വിക്കി ഇപ്പോള്‍  തന്നെ ഉന്നത നിലവരം പുലര്ത്തുന്ന വിക്കിയാണു.


2. വിക്കിപീഡിയയിലെ പല ലേഖനങ്ങളുടേയും നിലവാരം സര്‍വ്വവിജ്ഞാനകോശത്തിലും അധികമാണു. അതിനാല്‍ നിലവില്‍ കണ്ടെന്റ് കുറവായ ചില ലേഖനങ്ങളെ താല്ക്കാലികമായി മെച്ചപ്പെടുത്താം എന്നതല്ലാതെ ഇതു കൊണ്ട് വിക്കിപീഡിഅയക്കു വലിയ മെച്ചമൊന്നും ഇല്ല.

3. വിക്കിപീഡീയയിലെ ലേഖനങ്ങ്ങള്‍ ഒരിക്കലും സ്റ്റാറ്റിക്ക് അല്ല. അതിനാല്‍ തന്നെ വിക്കിപീഡിയയിലേക്ക് ലേഖനങ്ങള്‍ സം‌‌ഭാവന ചെയ്തു എന്നു പറയുന്നതില്‍ അര്ത്ഥമില്ല. സംഭാവന ചെയ്ത് 2 ദിവസം കഴിഞ്ഞ് വന്നു നോക്കിയാല്‍ സംഭാവന ചെയ്ത രൂപത്തിലായിരിക്കണം എന്നില്ല ലേഖനം.

4. കേരള സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ള സംരംഭങ്ങള്‍ പബ്ളിക്ക് ഡൊമൈനില്‍ ആക്കുക എന്നതിലൂടെ ഒരു നല്ല മാതൃക ആണു കേരളാ ഗവര്‍ണ്മെന്റ് കാണിച്ചത്. അതു ശ്ളാഹിക്കപ്പെടേണ്ടത് തന്നെ. ഇന്ത്യയിലെ മറ്റു സര്‍ക്കാറുകള്ക്ക് ഇതൊരു വഴികാട്ടിയായിത്തീരും എന്ന് പ്രതീക്ഷിക്കാം. (പക്ഷെ ഇതു ലോകത്തിലെ ആദ്യസംഭവം ഒന്നും അല്ല എന്നു ഓര്ക്കുക. ഉദാഹറ്രണത്തിനു നാസയുടെ വിവിധ ഗവേഷ്ണങ്ങളുടെ/ പ്രൊജക്ടുകളിലൂടെ ശേഖരിക്കുന്ന വിവരങ്ങളത്രയും പബ്ളിക്ക് ഡൈമൈനില്‍ ആണു. നാസ പുറത്തു വിടുന്ന ചിത്രങ്ങളും മറ്റുമൊക്കെയാണു വിക്കിപീഡിയയിലെ തന്നെ പല ഒന്നാം തരം ലേഖ്നങ്നഗ്ള്ക്ക് ആധാരം.)


5. വിക്കിപീഡിയയിലേക്ക് സംഭാവന ചെയ്തു എന്നൊക്കെ പറഞ്ഞുവെന്കിലും മലയാളം വിക്കിപീഡിയ പ്രവര്ത്തകരെ ആരേയും ഇതുവരെ ബന്ധപ്പെട്ട് അവരുടെ അഭിപ്രായം അറിയാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭാവന ചെയ്യുമ്പോള്‍ വിക്കികമ്മ്യൂണിറ്റിയുടെ അഭിപ്രായം എന്താണെന്നു തീര്ച്ചയായും സര്‍ക്കാരിനു തിരക്കാമായിരുന്നു.


6. മലയാളം വിക്കിപീഡിയ ഇത്രയൊക്കെ വളര്ന്ന സ്ഥിതിക്ക് കണ്ടെന്റ് സംഭാവന ചെയ്യുന്നതിലും അധികം സഹായം വേണ്ടത് വിക്കിയെ ജനങ്ങളിലേക്കു എത്തിക്കുന്നതിനാണു. ഇപ്പോള്‍ വിക്കിപ്രവര്ത്തകര്‍ വിക്കിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒന്നു ഒത്തുകൂടണമെന്കില്‍ തന്നെ വിക്കിപ്രവര്ത്തകരുടെ കയ്യില്‍ നിന്നു ആയിരങ്ങള്‍ പൊടിയുന്ന അവസ്ഥയാണു. കഴിഞ്ഞ ചാലക്കുടിമീറ്റ് പല വിക്കിപ്രവര്ത്തരുടേയും പോക്കറ്റ് കാലിയാക്കി. പാര്ട്ടി സമ്മേളനം ആണെന്കില്‍ സ്പോണ്‍സറുമാര്‍ വട്ടമിട്ടു ഓടി നടക്കും. എന്നാല്‍ ഭാവി തലമുറയ്ക്കു പ്രയോജനമാകുന്ന വിക്കി സംരംങ്ങളുടെ ഒരു പരിപാടിക്കു സ്പോണ്‍സര്ഷിപ്പ് ചോദിച്ചാല് വിക്കിപ്രവര്ത്തകരെ ഓടിക്കും. അതിനാല്‍ മലയാളം വിക്കി കമ്മ്യൂണിറ്റിക്ക് ഈ ഒറ്റ കാര്യത്തില്‍ മാത്രമേ സര്ക്കാറിന്റെ സഹായം വേണ്ടൂ. അതായത് വിക്കി ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള വഴികള്‍ തുറന്നു തരിക. ഭാഷാ ഇന്സ്റ്റ്യൂറ്റിനും, പുരാവസ്തുവകുപ്പിനും, ഐടി മിഷ്യനും ഒക്കെ ഇക്കാര്യത്തില്‍ പല വിധത്തില്‍ വിവിധ മലയാളം വിക്കി സംരമ്ഭങ്ങളെ സഹായിക്കാന്‍ പറ്റും.

7. ഏറ്റവും അവസാനം പ്രധാനമായത്. സര്‍ക്കാര്‍ മലയാളം വിക്കികമ്മ്യൂണിറ്റിയോട് ചോദിക്കാതെ തന്നെ സര്‍വ്വവിജ്ഞാനകോശത്തിലെ കണ്ടെന്റ് സര്ക്കാര്‍ സംഭാവന ചെയ്ത സ്ഥിതിക്ക് അതു ഏതൊക്കെ വിധത്തില്‍ പ്രയോജനപ്പെടുത്താം എന്നു നമുക്ക് നോക്കാം ചിത്രങ്ങളുടേയും കണ്ടെറ്റിന്റേയും ലൈസന്സിന്റെ കാര്യങ്ങള്‍ നിര്‍വചിച്ചിട്ടില്ലെന്കിലും അതു താമസിയാതെ പരിഹരിക്കപ്പെടും എന്നു പ്രതീക്ഷിക്കാം. ചുരുങ്ങിയ പക്ഷം കണ്ടെന്റ് എന്കിലും വലിയ പ്രശ്നമില്ലാതെ സ്വതന്ത്രമാകും.

ഒന്ന്: സര്‍വ്വവിജ്ഞാനകോശത്തില്‍ വലിയ ലേഖനമായി കിടക്കുന്നതും എന്നാല്‍ വിക്കിപീഡിയയില്‍ സ്റ്റബ് ആയി കിടക്കുന്നതുമായ ധാരാളം ലേഖനങ്ങള്‍ ഉണ്ടാവാം. ഇത്തരം സ്റ്റബ്ബുകള്‍ വികസിപ്പിക്കുവാന്‍ താല്ക്കാലികമായി നമുക്ക് സര്‍വ്വവിജ്ഞാനകോശത്തിലെ കണ്ടെറ്റ് ഉപയോഗിക്കാം. പക്ഷെ അതു ഒരു താല്ക്കാലിക പരിപാടി മാത്രമാണു. കണ്ടെറ്റ് ഇട്ട് കഴിഞ്ഞ് 2 ദിവസം കഴിഞ്ഞാല്‍ തന്നെ അതിന്റെ രൂപവും ഭാവവും വിവരങ്ങളും ഒക്കെ മാറും.

രണ്ട്:
സര്‍വ്വവിജ്ഞാനകോശം പൂര്ണ്ണ്മായി അതേ രൂപത്തില്‍ വിക്കിഗ്രന്ഥശാലയിലേക്ക് മാറ്റുക. പക്ഷെ അതിനു സര്‍വ്വവിജ്ഞാനകോശത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളുടെ ലൈസന്‍സുകള്‍ നിര്‍വചിക്കേണ്ടതുണ്ട്. പക്ഷെ അതു ഗ്രനഥശാലയിലേക്ക് മാറ്റുന്നതിനു സന്നദ്ധരായ പ്രവര്ത്തകര്‍ വരണം. കേരളപാണിനീയം വിക്കിയില്‍ ഇട്ടിട്ടു മാസം ആറായി. അത് പ്രൂഫ് റീഡ് ചെയ്ത്, ഫോര്‍മാറ്റ് ചെയ്ത് സഹായിക്കാന്‍ ആരുമില്ല. അതിനാല്‍ ആവശ്യത്തിനു പ്രവര്ത്തകരില്ലാതെ ഗ്രന്ഥങ്ങളെല്ലാം കൂടി അടുക്കും ചിട്ടയുമില്ലാതെ വിക്കി ഗ്രന്ഥശാലയില്‍ ഇട്ടാല്‍ ഗ്രന്ഥശാല നാനാവിധമാകും.
 

ചുരുക്കത്തില്‍ മലയാളം വിക്കിപീഡിയയിലേക്ക്, സര്‍വ്വവിജ്ഞാനകോശത്തിലെ ലേഖനങ്നള്‍ അതേ പോലെ കോപ്പി പേസ്റ്റ് ചെയ്യുന്നത് മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് പ്രായോഗികമല്ല. സര്‍ക്കാര്‍ സംഭാവ ചെയ്താവും സര്‍ക്കാര്‍ വിചാരിക്കുന്ന രൂപത്തിലായിരിക്കില്ല വിക്കിപീഡിയ സര്‍വ്വവിജ്ഞാനകോശലേഖനങ്ങള്‍ ഉപയോഗിക്കാന്‍ പോകുന്നത്.

ഇപ്പോള്‍ ഇത്രയും ഓര്മ്മയില്‍ വന്നത്. ബാക്കി കാര്യങ്ങള്‍ വഴിയേ.

ഷിജു അലക്സ്


2008/11/16 സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com>
സര്‍വ്വവിജ്ഞാനകോശത്തിന്റെ ഒണ്‍ലൈന്‍ ഏഡിഷന്‍ സ്വതന്ത്രമാണെന്നാണ് (GFDL) അവരുടെ സൈറ്റിലെ ലൈസന്‍സ് കാണിക്കുന്നത്. ഇത് അബദ്ധത്തില്‍ വന്നതാണോ എന്ന സംശയം മുന്‍പ് വെബ്മാസ്റ്ററൊട് ചോദിച്ചപ്പോള്‍ അല്ല, ഇത് സര്‍ക്കാര്‍ പോളിസിയാണ് എന്ന അനുകൂലമായ പ്രതികരണമാണ് ലഭിച്ചിരുന്നത്. എങ്കിലും ഇതിന്റെ പുസ്തക രൂപം സ്വതന്ത്രമല്ല! ഇത് രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാ‍ധ്യമല്ല, GFDL ലൈസന്‍സ് പ്രകാരം പ്രസിദ്ധീകരിക്കുന്നവയുടെ ലൈസസ് ഓണ്‍ലൈന്‍ ഏഡിഷനും അച്ചടി പ്രസിദ്ധീകരണത്തിനും ഒരു പോലെ ബാധകമാണ്, അവലംബം എവിടെ? ചിത്രങ്ങളുടെ ലൈസന്‍സ് എന്ത്?.... തുടങ്ങിയ സംശയങ്ങള്‍ ബാക്കി വന്നതിനാല്‍ അന്ന് ആരും മിനക്കെടാന്‍ നിന്നില്ല. ഇനിയിപ്പോ ഔദ്യോഗികമായി ഒരു പ്രഖ്യാപനം വന്നാല്‍ വളരെ നല്ലത്


2008/11/16 Jyothis E <jyothis.e@gmail.com>

സര്‍ക്കാര്‍ കാര്യമായി അങ്ങനെ ഒരു തീരുമാനമെടുക്കുണ്ടെങ്കില്‍ നല്ല കാര്യം. പക്ഷേ പ്രാവര്‍ത്തികമാക്കുന്നതെങ്ങനെയാണെന്നതാണ് കാണേണ്ടത്. 



2008/11/16 Anoop <anoop.ind@gmail.com>
ഇന്നു ഇന്റര്‍‌നെറ്റില്‍ കുറെ ഗൂഗിളിയപ്പോഴാണ് ഇങ്ങനെ ഒരു വാര്‍ത്ത കണ്ടത്. മലയാളം സര്‍‌വ്വ വിജ്ഞാനകോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയക്കു നല്‍കാന്‍ സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തീരുമാനമെടുത്തിട്ടുണ്ടത്രേ! മലയാളം വിക്കിപീഡിയയിലെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിയിട്ടുണ്ടോ? ബ്യൂറോക്രാറ്റുകള്‍ക്കെങ്കിലും... മൈക്ക് കാണുമ്പോളുള്ള 'ബേബിയുടെ' ഗീര്‍‌വാണം മാത്രമായി ഇതിനെ കരുതാം അല്ലേ? 

ഒരു സംശയം കൂടെ ഉള്ളത് ഏതാണീ മലയാളം സര്‍‌വ്വ വിജ്ഞാനകോശം എന്നതാണ്? അവരുടെ ഓണ്‍ലൈന്‍ എഡീഷനോ അല്ല പുസ്തകരൂപമോ? ഏതായാലും പകര്‍‌പ്പവകാശപ്രശ്നങ്ങളും ഉണ്ടാകുമല്ലോ?....

കൊച്ചി: മനുഷ്യസമൂഹത്തിന്റെ വിജ്‌ഞാനം സമൂഹത്തിന്റെ പൊതുസ്വത്താണെന്നും അതിനെ കുത്തകവല്‍ക്കരിക്കാന്‍ അവസരം നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. .............
സംസ്‌ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്‌ ഒരു ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ സോഫ്‌റ്റ്വെയര്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. മലയാളം വിശ്വവിജ്‌ഞാന കോശത്തിന്റെ ഉള്ളടക്കം മലയാളം വിക്കിപീഡിയയ്‌ക്കു നല്‍കാന്‍ സാംസ്‌കാരിക വകുപ്പു തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി ബേബി അറിയിച്ചു.
.................

മുഴുവന്‍ വാര്‍ത്ത ഇവിടെ : http://mangalam.com/index.php?page=detail&nid=94297

--
With Regards,
Anoop
anoop.ind@gmail.com

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l