പല ലേഖനങ്ങളിലും മലയാള അക്കം ഉപയോഗിച്ച് കാണാറുണ്ട്. പക്ഷേ ബഹുഭൂരിപക്ഷം എൻഡ് യൂസേഴ്സിനും ഇത് മനസ്സിലാവില്ല. മാത്രമല്ല ഒരത്യാവശ്യത്തിന് വിക്കി തപ്പീറ്റ് വരുമ്പം ഇമ്പോർട്ടന്റായ കൊല്ലങ്ങൾ പോലെയുള്ളത് ഒക്കെ മനസ്സിലാവാതെ മിഴിച്ച് നോക്കൽ അല്ലാതെ ഈ അക്കം പഠിക്കാനോ ഓർത്തുവക്കാനോ അവര് പോവും ന്ന് തോന്നണില്ല. 
പുതുതായി മലയാളം വിക്കീൽകേറിയിറങ്ങിയ ഒത്തിരി പേരായി ഇങ്ങനെ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു...
മുന്നെ എന്തെങ്കിലും ഡിസ്കഷൻസ് /നയരൂപീകരണം നടന്നിട്ടുണ്ടൊ?
(ഇത് വിക്കിയിൽ ഇട്ട് ചർച്ച ചെയ്യെണ്ട കാര്യമാണെങ്കിൽ അങ്ങനെയും ആവാം)