{{കൈ}} റിപ്പോർട്ടിനും അനൂപന്റെ അഭിപ്രായങ്ങൾക്കും.

2012/12/17 Anoop Narayanan <anoop.ind@gmail.com>
മലയാളം വിക്കി സംരഭങ്ങളെക്കുറിച്ച് ഇതുവരെ കണ്ട മികച്ച ലേഖനങ്ങളിൽ ഒന്ന്. ലേഖകൻ വിനീഷ് വിശ്വത്തിനും, അണിയറ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വിശ്വേട്ടനും അഭിനന്ദനങ്ങൾ. അടുത്ത തവണ ആവർത്തിക്കപ്പെടാതിരിക്കാൻ മാത്രം ചില വസ്തുതാ പരമായ തെറ്റുകൾ(?) താഴെ.

1. അനാവശ്യമോ തെറ്റെന്നോ തോന്നുന്ന ലേഖനം നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം സീസോപ്പുകൾക്ക് ഉണ്ട്.  അങ്ങനെയൊരു സ്വാതന്ത്ര്യമുണ്ടോ?  വിക്കിസമൂഹത്തിന്റെ അഭിപ്രായങ്ങൾക്കനുസരിച്ച് മാത്രമല്ലേ സീസോപ്പുകളും പ്രവർത്തിക്കുന്നത്.

2. സീസോപ്പുകളെ പരിശീപ്പിക്കുന്നതും വിക്കിസമൂഹത്തിനു മാർഗനിർദ്ദേശം നൽകുന്നതും  ബ്യൂറോക്രാറ്റുകളാണു്. :)
3. അമേരിക്കയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് പ്രഭാകരനിൽ നിന്നാണു് മലയാളം വിക്കിയുടെ ആദ്യകാല പ്രവർത്തനങ്ങൾ തുടങ്ങുന്നത്.  വിനോദ് പ്രഭാകരനാണോ വിനോദ് മേനോനാണോ? ഇതുവരെ വിനോദ് മേനോനെന്നാണു കണ്ടിട്ടുള്ളത്. വിക്കിയിൽ യൂസർനേം user:vinodmp എന്നാണു്.
4. ഉള്ളടക്കം എക്കാലത്തും സ്വതന്ത്രവും സൗജന്യവുമാകുന്ന രീതിയിൽ ജി.എൻ.യു. ഫ്രീ ഡോക്യുമെന്റേഷൻ ലൈസൻസിലാണ് വിക്കിപീഡിയ നിയന്ത്രിക്കപ്പെടുന്നത്. ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് ലൈസൻസ് അല്ലേ?

അനൂപ്

2012/12/16 Shiju Alex <shijualexonline@gmail.com>
ഇന്നത്തെ ദീപികയിൽ പത്തു വയസ്സു തികയുന്ന മലയാളം വിക്കിപീഡിയയെ കുറിച്ച് നല്ല  ഒരു ഫീച്ചറുണ്ട്. അത്യാവശ്യം തരക്കേടില്ലാതെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.

http://malayalam.deepikaglobal.com/sdeepika/ ഇവിടെ നിന്നു താൾ പിഡിഎഫ് ഡൗൺലോഡ് ചെയ്തെടുക്കാം. തീയതി 16 ഡിസംബർ 2012ഉം പേജ് നമ്പർ 3 ഉം തിരഞ്ഞെടുത്താൽ പിഡിഎഫ് കിട്ടും.

പ്രധാന ചിത്രമായി ബംഗാളി വിക്കിപീഡിയയുടെ ചിത്രം ഉപയൊഗിച്ചു എന്നതും ചിലയിടങ്ങളിൽ ഗ്രന്ഥശാലയും പാഠശാലയും തമ്മിൽ മാറി പോയി എന്നതുമേ കുഴപ്പമായി കണ്ടുള്ളൂ. എങ്കിലും മൊത്തത്തിൽ നല്ല ഒരു ലേഖനമായി തോന്നി.

ഷിജു



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l