മീഡിയവിക്കി ഡവലപ്പേഴ്സിനോട് ചോദിച്ചപ്പോൾ വിക്കിപീഡിയയിലെ വിവരങ്ങളത്രയും ഏതെങ്കിലും ഒരു പതിപ്പിലേയ്ക്ക് മാറ്റാൻ കഴിയുമെന്ന് അറിയിച്ചിട്ടുണ്ട്. നിർദ്ദേശിക്കപ്പെടുന്ന പതിപ്പിലല്ലാതെ ഇൻപുട്ട് ചെയ്യുന്നവയത്രയും ഡൈനാമിക് ആയി നിർദ്ദിഷ്ട പതിപ്പിലേയ്ക്ക് മാറ്റാനും കഴിയുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മാറ്റം കൊണ്ട് തിരച്ചിൽ, കണ്ണിവത്കരണം എന്നിവയിലെയെല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുന്നതാണ്. ഇന്റർനെറ്റ് എക്സ്പ്ലോറർ 6 പുതിയ ചില്ലുകൾ കാണിക്കാൻ പ്രാപ്തമല്ലെങ്കിൽ അതിനു മാത്രമായി എല്ലാ ചില്ലുകളും പഴയ ചില്ലുകളായി നൽകാനുള്ള സ്ക്രിപ്റ്റും സാദ്ധ്യമാണെന്നറിയിച്ചിട്ടുണ്ട്. യൂണീകോഡ് 5.1.0 ആണ് എനിക്ക് നല്ലതെന്നു തോന്നുന്ന പതിപ്പ്. പഴയ ചില്ലുകളുപയോഗിച്ചുള്ള സേർച്ചിങ് ആ അക്ഷരം പൂർണ്ണമായി കാണിക്കാത്തത് എല്ലാവരും കണ്ടിട്ടുണ്ടാകുമല്ലോ. ഡേറ്റാബേസിൽ പുതിയ ചില്ല് മാത്രമായി നൽകുന്നതുമൂലം ഈ പ്രശ്നവും സ്വയം പരിഹരിക്കപ്പെടും. പഴയ സാങ്കേതിക വിദ്യയിലേയ്ക്ക് തിരിച്ചുവെയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാണെന്നും തോന്നുന്നില്ല. നമ്മൾ പെട്ടെന്നൊരു തീരുമാനമെടുത്ത് നൽകിയാൽ മിക്കവാറും പെട്ടെന്നു തന്നെ ഫലമുണ്ടാകും. ഇക്കാര്യത്തിൽ എങ്ങുമെങ്ങുമെത്താത്ത ചർച്ച നടത്തുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല, പ്രശ്നങ്ങൾ അതേപടി കിടക്കുകയേയുള്ളു എന്നെന്റെ പക്ഷം. ഇക്കാര്യത്തിലെ സാങ്കേതിക ചർച്ച ഒരിടത്തും ചെല്ലാറില്ലാത്തതുകൊണ്ടാണീ വാക്യം പറയേണ്ടി വന്നത്. http://ml.wikipedia.org/wiki/WP:Panchayath_.28Technical.29.2FUnicode_5.1.0 എന്ന താളിൽ മീഡിയവിക്കി സോഫ്റ്റ്‌‌വേറിൽ വരുത്താവുന്ന മാറ്റം  എന്ന തലക്കെട്ടിനടിയിൽ താങ്കൾക്ക് താത്പര്യമുള്ള പതിപ്പ് കൊടുക്കുമല്ലോ. നന്ദി.
--
Wikipedia Affiliate Button