൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട് അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?

ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?


പുതിയ കമ്പ്യൂട്ടറിന്റെ കാര്യം ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. അങ്ങനെ തോന്നിയെങ്കില്‍ ക്ഷമിക്കുക. വെബ്ഫോണ്ട് സ്വതേ എനേബിള്‍ ആക്കുന്നതിന്റെ ഉദ്ദേശ്യം പഴയ (xp) കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ഫോണ്ട് കിട്ടാനാണെന്നാണ് ഇതുവരെ കേട്ടത്.

കാര്‍ത്തികക്ക് ബദലായി ഒരു ഫോണ്ട് നല്‍കാനാണെന്നുള്ളതാണെന്ന വാദം ഇപ്പോഴാണ് അറിയുന്നത്. ഇത് തീര്‍ച്ചയായും ഇഷ്ടപ്പെട്ട ഫോണ്ട് തിരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തിനെതിരാണ്.


2013/6/28 Sebin Jacob <sebinajacob@gmail.com>


പുതിയ ഒരു കമ്പ്യൂട്ടറിൽ മലയാളം വായിക്കാൻ പറ്റില്ലേ? യൂണിക്കോഡ് സപ്പോർട്ടോടുകൂടിയല്ലേ സംഗതികൾ വരുന്നത്? (ചില്ലിന്റെ പ്രശ്നം ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് കരുതുന്നു.)

മലയാളം വിക്കിപ്പീഡിയയുടെ ugly ആയിട്ടുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പലപ്പോഴും മലയാള പത്രങ്ങളില്‍ അച്ചടിച്ചുകണ്ടിട്ടുണ്ടു്. യൂണിക്കോഡ് സപ്പോര്‍ട്ട് ഉണ്ടാവുമ്പോഴും കാര്‍ത്തികയല്ലാതെ ഒരു ഫോണ്ടു് ഇല്ലാത്തതാണു് കാര്യം. പുതിയ ലിപി ഫോണ്ടുകളില്‍ കൌമുദി നല്ല വലിപ്പവും കാഴ്ചാമികവുമുള്ള ഫോണ്ടാണു്. രഘുമലയാളവും നല്ലതാണു്. മുമ്പൊരിക്കല്‍ രഘുമലയാളം ഉപയോഗിച്ചു് ഉമേഷ് ഒരു പിഡിഎഫ് ബുക്‍ ഇറക്കിയിരുന്നതു് ഓര്‍ക്കുന്നു. ഇവയും കാര്‍ത്തികയും തമ്മിലുള്ളതു് aesthetic quality difference ആണു്. (മറ്റുചില പ്രശ്നങ്ങളുമുണ്ടു്. അതു് കൂടുതല്‍ സാങ്കേതികമാണു്.) Aesthetics is subjective എന്നുപറഞ്ഞാല്‍ എനിക്കു് കൂട്ടിച്ചേര്‍ക്കാനൊന്നുമില്ല. സുനില്‍ നേരത്തെ തന്നെ കാര്‍ത്തികയെ പിന്തുണച്ചിട്ടുണ്ടല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l