മംഗളം ലേഖനത്തിന്റെ  ഓണ്‍ലൈന്‍ ലിങ്ക്

http://mangalam.com/index.php?page=detail&nid=579220&lang=malayalam

അഫ്സല്‍

2012/5/29 Netha Hussain <nethahussain@gmail.com>
അഭിനന്ദനങ്ങൽക്കു നന്ദി. പത്രം നേരിട്ടു കാണാൻ പറ്റിയില്ല, നാട്ടിലല്ലാത്തതു തന്നെ കാരണം. ഞാൻ ബ്യൂണസ് ഏഴ്ഴ്സിലേക്കു പുറപ്പെടുന്നതിനു കുറച്ച് മണിക്കൂറുകൾക്ക് മുൻപാണ് മംഗളം പത്രക്കാർ മുഖാമുഖത്തിനു വന്നത്. ഞാൻ വിക്കിവുമൺ ക്യാമ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന വിവരം ഒരു ചെറിയ വാർത്തയിൽ ഒതുങ്ങും എന്നാണ് കരുതിയിരുന്നത്. മംഗളം ഇത്ര വലിയ ഒരു ഫീച്ചർ എഴുതും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. മുഖാമുഖം കഴിഞ്ഞ ഉടനെ മറ്റൊന്നും നോക്കാതെ എയർപ്പോർട്ടിലേക്ക് വിടുകയായിരുന്നതിനാൽ കൂടുതൽ വിശദീകരണം കൊടുക്കാൻ കഴിഞ്ഞില്ല. പ്രസിദ്ധീകരിക്കുന്നതിനു മുൻപ് റിപ്പോർട്ട് വായിക്കാനും പറ്റിയില്ല. വിക്കിപീഡിയയെപ്പറ്റി അല്പം വികലമായ ധാരണ നൽകുന്ന വിധത്തിലാണ് ലേഖനം വന്നിട്ടുള്ളത് എന്നതിൽ ഖേദമുണ്ട്. എന്നാൽ മംഗളം വിക്കിപീഡീയയ്ക്കു നൽകിയ കവറേജ് പ്രശംസാർഹമാണ്.
പ്രവീണേട്ടൻ പറഞ്ഞ്പോലെ, പത്രം വായിച്ച് നാലാള് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കാൻ പ്രചോദനം ഉൾക്കൊണ്ടാൽ അത്രയും നല്ലത് എന്നേ വാർത്തയെപ്പറ്റി ഞാനും കരുതുന്നുള്ളൂ.


നത


2012/5/28 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
+1 praveenp



2012/5/28 praveenp <me.praveen@gmail.com>
ലേഖനം ഇഴകീറിപരിശോധിച്ച് ധാരണാപിശകുകളുടെ പേരിൽ ലേഖകനേയോ പത്രത്തേയോ ആക്രമിക്കേണ്ടതില്ല എന്നെന്റെയും അഭിപ്രായം. ഇന്റർനെറ്റ് ഉപയോഗിക്കുന്ന മലയാളികളിൽ ഒരു ശതമാനം ആൾക്കാർ ഇവിടെ സംഭാവനകൾ ചെയ്യുകയായിരുന്നെങ്കിൽ വിക്കിപീഡിയ ആരാകുമായിരുന്നു. മലയാളം വിക്കിപീഡിയ എന്നൊരു സംഭവമുണ്ടെന്നും, അവിടെ നേത എന്നൊരു പെൺകുട്ടി വിജ്ഞാനകോശം രചിക്കുന്നുണ്ടെന്നും മുഖ്യധാരാമാദ്ധ്യമങ്ങളൊന്നിൽ പ്രസിദ്ധീകരിച്ചതു തന്നെ ധാരാളം. ഇതിലൂടെ പുരുഷഭൂരിപക്ഷം  നിലനിൽക്കുന്ന വിക്കിപീഡിയയിലേയ്ക്കും, സഹോദരസംരംഭങ്ങളിലേയ്ക്കും സ്ത്രീലേഖകർ (പുരുഷന്മാരും) എത്തുമെങ്കിൽ അതും നല്ലത്. മലയാളം വിക്കിപീഡിയയെക്കുറിച്ച് ആദ്യമായി മലയാളം പത്രങ്ങളൊന്നിൽ വന്ന "സമഗ്ര" ലേഖനം (മാതൃഭൂമി വാരാന്തപതിപ്പിൽ പണ്ട് വന്ന വിക്കിപീഡിയ.കോം എന്ന ലേഖനം) തലക്കെട്ടിൽ തന്നെ പിശകുണ്ടായിട്ടും, എത്ര ഉപയോക്താക്കളെയാണ് സംഭാവന ചെയ്തത്. ആ ഉപയോക്താക്കളാരും അതിലെ തെറ്റുകൾ പിന്തുടരുകയൊന്നും ചെയ്തില്ലല്ലോ.

നേതയുടെ സംഭാവനകളെ പ്രോത്സാഹിപ്പിക്കുന്ന, മറ്റുള്ളവർക്ക് പ്രോത്സാഹനമാകുന്ന നല്ലൊരു കാര്യമായി കണ്ടാൽ മതിയെന്നെന്റെ അഭിപ്രായം.





On Monday 28 May 2012 10:46:26 AM IST, ViswaPrabha (വിശ്വപ്രഭ) wrote:

വിക്കിപീഡിയയ്ക്കകത്തിരുന്നു നാം ധരിക്കുന്ന പോലെയല്ല പുറത്തുള്ളവർക്കു്
വിക്കിപീഡീയയെപ്പറ്റിയുള്ള ധാരണയും അറിവും.
ഇന്റർനെറ്റിൽ സ്ഥിരമായി ഇടപെടുന്ന മലയാളികളിൽ പോലും വിക്കിപീഡിയ എന്ന ഒരു സൈറ്റ്
ഉണ്ടെന്നറിയാവുന്നതു് പകുതിയിൽ കുറവുപേർക്കാണു്.

അതിൽ അവർക്കു തന്നെ എഡിറ്റു ചെയ്യാൻ പറ്റുമെന്നറിയുന്നതു് അതിന്റേയും പകുതി.

ആ സൈറ്റിനു് ഒരു മലയാളം മുഖവുമുണ്ടെന്നറിയുന്നവർ 10 ശതമാനം പോലും വരില്ല.

അങ്ങനെ അറിയുന്നവരിൽ പകുതി പേർ വിവരാന്വേഷണത്തിനുപോലും മലയാളം വിക്കിപീഡിയയിൽ വരുന്നില്ല.

ഇതൊക്കെയാണു് യാഥാർത്ഥ്യങ്ങൾ.

എന്തായാലും, ഇത്തരം കുരുടൻ-ആന ലേഖനങ്ങൾ ആത്യന്തികമായി വിക്കിപീഡിയയുടെ പ്രചരണത്തിനു
നല്ലതാണു്. 'ദെന്താ സാദ്നം?' എന്നറിയാനെങ്കിലും ആരെങ്കിലും വന്നു നോക്കിയാലോ.

പക്ഷേ, ഇത്തരംലേഖകവിഡ്ഡികൾ ഒരൊറ്റ കാര്യം ചെയ്യണമായിരുന്നു: ഈ സാദ്നത്തിന്റെ ഇന്റർനെറ്റ്
ലിങ്ക് ഏതാണെന്നെങ്കിലും ലേഖനത്തിൽ  കൊടുക്കണമായിരുന്നു.

പക്ഷേ, അത്രയ്ക്കെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ അവർ മലയാളം മാദ്ധ്യമപ്രവർത്തകരാവുമായിരുന്നോ?

പറഞ്ഞതു നതയെപ്പറ്റി ആയിരുന്നതുകൊണ്ടും നതയെപ്പോലുള്ള കുട്ടികൾക്കു പ്രോത്സാഹനജനകമായ വരികൾ
ഉള്ളതുകൊണ്ടും, തല്ലാതെ, വെറുതെ ഒന്നു ശകാരിച്ചുവിടാം. :)


-വിശ്വം





_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Netha Hussain
Student of Medicine and Surgery
Govt. Medical College, Kozhikode

Blogs : nethahussain.blogspot.com
swethaambari.wordpress.com




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Afzal Azad
Abu Dhabi
UAE.