---------- Forwarded message ----------
From: kannan shanmugam <fotographerkannan@gmail.com>
Date: 2013/12/18
Subject: വിക്കി ഗ്നു/ലിനക്സ്‌
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>



സുഹൃത്തുക്കളെ,

ആലപ്പുഴെ നടക്കുന്ന വിക്കി സംഗമോത്സവുമായി ബന്ധപ്പെട്ട് ഉബുണ്ടു 12.04 നെ അടിസ്ഥാനപ്പെടുത്തി വിക്കി ഉപയോക്താക്കള്‍ക്കു അധികം ഉപയോഗിക്കേണ്ടി വരുന്ന ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ തയ്യാറാക്കാന്‍ ആലോചിച്ചിരുന്നു. കൊല്ലത്തെ അഖില്‍കൃഷ്ണന്റെ നേതൃത്ത്വത്തിലാണ് ഇതു സംബന്ധിച്ച ശ്രമങ്ങള്‍ മുന്നോട്ടു പോയത്. ഇപ്പോള്‍ ഇതു പൂര്‍ത്തിയായിട്ടുണ്ട്. രാജേഷ് ഒടയഞ്ചാലും സുഗീഷും കൂടി മനോഹരമായ ഒരു ലേബലും സിഡി കവറും നിര്‍മ്മിച്ചിട്ടുണ്ട്. ഐ.ടി@ സ്കൂളിലെ (മലപ്പുറം)ഹക്കീം മാഷാണ് (സി.പി.അബ്ദുൾ ഹക്കീം) ഇതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകിയത്.
വിക്കി സംരംഭങ്ങളുടെ (മലയാളം വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി നിഘണ്ടു) എന്നിവയുടെഓഫ്‌ലൈൻ പതിപ്പും ഇതിലുണ്ട്. സംഗമോത്സവ വേദിയില്‍ ഇതിന്റെ പ്രകാശനം നടക്കും. സംഗമോത്സവ പ്രതിനിധികള്‍ക്ക് ഇതിന്റെ ഒരോ കോപ്പി നല്‍കാനുംശ്രമങ്ങള്‍ നടക്കുന്നു.

വിക്കി ഗ്നു/ലിനക്സ്‌ - വിശദാംശങ്ങള്‍

ഉബുണ്ടു 12.04 നെ അടിസ്ഥാനപ്പെടുത്തി. ഗ്നോം 3 ആണു സ്വതേയുള്ള സമ്പർക്കമുഖം, ഒപ്പം ഗ്നോം ഫാൾ ബാക്ക്‌, യൂണിറ്റി, യൂണിറ്റി 2ഡി എന്നിവയും ചേർത്തിട്ടുണ്ട്‌. ഓഫ്‌ലൈൻ വിക്കി സംരംഭങ്ങളാണു് ഏറ്റവും വലിയ ഹൈലൈറ്റ്‌. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു എന്നിവയുടെ ഓഫ്‌ലൈൻ പതിപ്പുകൾ ലഭ്യമാണു്, ഒപ്പം മലയാളം പിന്തുണയുള്ള സ്ക്രൈബസും ചേർത്തിട്ടുണ്ട്‌. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെയും അല്ലാതെയുമുള്ള മലയാളം ഫോണ്ടുകൾ, പയ്യൻസ്‌ ആസ്കി - യുണീക്കോഡ്‌ കൺവർട്ടർ, സ്കാൻടെയിലർ, ഓഡിയോ വീഡിയോ പ്ലയറുകൾ, എഡിറ്ററുകൾ, കൺവെർട്ടറുകൾ എന്നിവ ഉൾപ്പെടെ ഒട്ടനവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.



കണ്ണന്‍ ഷണ്‍മുഖം



--
Kannan shanmugam