മനോജ് രവീന്ദ്രന്റെ സ്വാഗത പ്രസംഗം

ഉച്ചക്ക് 2.30നു് പഠന ശിബിരം ആരംഭിച്ചു. നാല്പതിനടുത്ത് അംഗങ്ങൾ പഠനശിബിരത്തിൽ പങ്കെടുത്തു. ശിബിരത്തിനു വന്നവരെ പരിപാടിയുടെ സംഘാടകനായ മനോജ് രവീന്ദ്രൻ സ്വാഗതം ചെയ്തു.

വിക്കി, വിക്കിപീഡിയ എന്നിവയെക്കുറിച്ച് അനൂപ് സംസാരിക്കുന്നു.

തുടർന്ന് പരിപാടിക്ക് വന്ന എല്ലാവരും സ്വയം പരിചയപ്പെടുത്തിയശേഷം വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ, വിക്കിമീഡിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ച് അനൂപ് ക്ലാസ്സെടുത്തു. അതിനുശേഷം പങ്കെടുത്തവരിൽനിന്ന് വന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകി.

അടുത്ത ക്ലാസ് വിക്കിപീഡിയയിൽ അക്കൗണ്ട് തുടങ്ങുക, പുതിയ ലേഖനം തുടങ്ങുക, തിരുത്തുകൾ വരുത്തുക, ചിത്രങ്ങൾ അപ്ലോഡ് ചെയ്യുക, ചിത്രങ്ങൾ ഉൾപ്പെടുത്തുക തുടങ്ങിയവയെ സംബന്ധിച്ചുള്ളതായിരുന്നു. ഈ ക്ലാസ്സെടുത്തത് ഫുആദ് എ.ജെ.ആയിരുന്നു.

ഫുആദിന്റെ വിക്കി എഡിറ്റിങ്ങ് ക്ലാസ്

മലയാളം വിക്കിപീഡിയയിൽ കൊച്ചി റിഫൈനറി എന്ന ലേഖനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഫുആദ് ക്ലാസ് നടത്തിയത്.

തുടർന്ന് നടന്ന ചോദ്യോത്തര പരിപാടിയിൽ ഫുആദ്,അനൂപ്, എന്നിവർ സംബന്ധിച്ചു,.

സദസ്സ്

തുടർന്ന് എറണാകുളം ജില്ലയിലെ വിക്കി പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും വ്യാപിക്കുന്നതിനുമായി മലയാളം വിക്കി പ്രവർത്തക സമിതി- എറണാകുളം ജില്ല എന്നപേരിൽ ഒരു കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയുടെ പ്രസിഡണ്ടായി മലയാളം വിക്കിപീഡിയ പ്രവർത്തകനായ ജോൺസൺ എ.ജെയെയും, സെക്രട്ടറിയായി റാണാ മാർത്താണ്ഡനെയും, വൈസ് പ്രസിഡണ്ടായി അശോകനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ സന്നിഹിതരായ എല്ലാവരും ഈ കൂട്ടായ്മയുടെ എക്സിക്യുട്ടീവ് അംഗങ്ങളാക്കാനും തീരുമാനിച്ചു. ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി ഒരു ഗൂഗ്ൾ ഗ്രൂപ്പ് തുടങ്ങാനും ധാരണയായി.

വൈകുന്നേരം 5.30-ഓടെ പരിപാടികൾ സമാപിച്ചു.

--
With Regards,
Anoop