വിക്കി മീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന വിക്കി പ്രവർത്തകരുടെ സംഗമം 2010 ഏപ്രിൽ മാസത്തിൽ കേരളത്തിൽ വെച്ച് നടത്തുവാൻ ആലോചിക്കുന്നു.  കേരളത്തിന്റെ എല്ലാ ഭാഗത്തു് നിന്നുമുള്ള ആളുകൾക്ക് എത്തിച്ചേരാനുള്ള സൗകര്യം നോക്കി എറണാകുളം/തൃശൂർ ജില്ലയിലാണു് സംഗമം നടത്താൻ ഉദ്ദേശിക്കുന്നതു്.

2010 ഏപ്രിൽ 10/ 2010 ഏപ്രിൽ 17 എന്നീ രണ്ടു് തീയതികളാണു് ഇപ്പോൾ പരിഗനനയിലുള്ളതു്. ഏപ്രിൽ 17നു് വിഷു കഴിഞ്ഞ് വരുന്ന ശനി എന്ന പ്രത്യേകതയും ഉണ്ടു്.

പങ്കെടുക്കാൻ താല്പര്യമുള്ള വിക്കി പ്രവർത്തകർ ഇവിടെ (http://ml.wikipedia.org/wiki/Meetup-2010_April) ഒപ്പു് വെക്കുമല്ലോ. ഫെബ്രുവരി 14ആം തീയതിയോടെ തീയതിയുടെ കാര്യത്തിൽ തീരുമാനം ആയാൽ നല്ലതു്.


ഷിജു