പ്രിയമുള്ളവരെ,

മലയാളം വിക്കിപീഡിയയുടെ പത്താം വാർഷികം 2012 ഡിസംബർ 23-നു് ഞായറാഴ്ച കണ്ണൂരിൽ വെച്ച് സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിച്ചു കൊള്ളട്ടെ.

23-നു ഞായറാഴ്ച രാവിലെ 10 മണി മുതൽ കണ്ണൂർ കാൽടെക്സ് ജംഗ്ഷനിലുള്ള ജില്ലാ ലൈബ്രറി കൗൺസിൽ ഹാളിൽ വെച്ചാണു പരിപാടി.

പങ്കെടുക്കുവാൻ താൽപര്യമുള്ളവർ വിക്കിപീഡിയയിലെ വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താംവാർഷികം/കണ്ണൂർ എന്ന താളിൽ പേരു രേഖപ്പെടുത്തുമല്ലോ.


ഈ വിവരം നിങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും അറിയിക്കുവാൻ അഭ്യർത്ഥിക്കുന്നു.


-അനൂപ്