മലയാളികൾ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 8-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമൺസിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 700 കവിഞ്ഞു. ഇന്നലെ ഒറ്റ ദിവസം 200-ൽ പരം ചിത്രങ്ങളാണു് അപ്‌ലൊഡ് ചെയ്യപ്പെട്ടത്. ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം കോമൺസിൽ,


ഇന്നലെ അപ്‌ലോഡ് ചെയ്ത പടങ്ങളിൽ നിരവധിയെണ്ണം കേരളത്തെസംബന്ധിച്ചുള്ളതാണു് എന്നത് എടുത്ത് പറയേണ്ടതാണു്. കേരളത്തെ സംബന്ധിച്ച് ഇനിയും ധാരാളം പടങ്ങൾ ആവശ്യമാണു്. കേരളത്തെ സംബന്ധിച്ച പടങ്ങൾ കോമൺസിൽ അപ്‌ലോഡ് ചെയ്യാൻ മുൻകൈ എടുക്കേണ്ടത് നമ്മൾ തന്നെയാണു്. ആ പണിയും കേരളം സന്ദർശിക്കാൻ വരുന്ന സായിപ്പിനു് വിട്ടു കൊടുക്കുന്നത് ശരിയല്ലല്ലോ.

കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചും (970-ൽ പരം) വിക്കിയിൽ ലെഖനം ഉണ്ട്. പക്ഷെ ഇതിലൊന്നിനും പടമില്ല. നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ ഗ്രാമപഞ്ചായത്ത് ഓഫീസിന്റേയും പ്രസ്തുത പഞ്ചായത്തിലെ ശ്രദ്ധേയമായ സംഗതികളും വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്ത് അതത് ഗ്രാമപഞ്ചായത്ത് ലെഖനങ്ങൾ പുഷ്ടിപ്പെടുത്താൻ സഹകരിക്കാൻ അഭ്യർത്ഥിക്കുന്നു.


ഷിജു