On Monday 24 June 2013 08:49 PM, Sebin Jacob wrote:
(ഫോണ്ട് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാനാണെങ്കിൽ എന്തിനാണ് യു.എൽ.എസ്. എന്ന ചോദ്യം ചോദിക്കുന്നില്ല.)

ULS എന്നാല്‍ വെബ്ഫോണ്ട്സ്, ടൈപ്പിങ് ടൂള്‍ എന്നിവ മാത്രമാണെന്ന ധാരണയിലാണെന്നു് തോന്നുന്നു, പ്രവീണ്‍ ഈ പാസിങ് കമന്റ് നടത്തിയതു്.

ഏയ് അങ്ങനെയല്ല. മറ്റുള്ളവയുടെ (ഉദാ: നാരായം, മറ്റ് ഭാഷാഘടകങ്ങൾ തുടങ്ങിയവ) മൈലേജ് ഉപയോഗിച്ച് ഒരിക്കൽ വിവിധ കമ്മ്യൂണിറ്റികൾ എതിർത്ത് ഡിപ്ലോയ്മെന്റ് തടഞ്ഞ ഒരിക്കൽ ഒറ്റയ്ക്ക് വന്ന വെബ്ഫോണ്ട്സ് ഡിപ്ലോയ് ചെയ്യാനുള്ള മാർഗ്ഗമാണ് യു.എൽ.എസ്. എന്നാണ് (ഞാൻ) കരുതുന്നത്. ഇതിലെ അനാവശ്യഘടകങ്ങൾ ഡിസേബിൾ ചെയ്യാനുള്ള മാർഗ്ഗം പോലും ലഭ്യമല്ല എന്നത് കണ്ടിരിക്കുമല്ലോ (സിസ്റ്റം ഫോണ്ട് തിരഞ്ഞെടുത്താലും വൈഫൈ റേഞ്ചിന്റെ അറ്റത്തിരിക്കുമ്പോൾ താൾ അനാവശ്യമായി ഫ്രീസ് ആകുന്ന പോലുള്ള പ്രശ്നങ്ങൾ കാണാം). പൊതുവേ ലളിതവും കീബോർഡ് ഷോർട്ട് കട്ടിന് നന്നായി പ്രതികരിക്കിഉന്നതുമായിരുന്ന നാരായം വരെ സ്ഥിരമായി നിർജ്ജീവമാക്കാമായിരുന്നു.


ഫോണ്ട് സിസ്റ്റത്തിലില്ലാത്ത ഉപയോക്താക്കള്‍ക്കു് വിക്കിപ്പീഡിയയിലെ ഉള്ളടക്കം കാണാനാണു് വെബ് ഫോണ്ട്സ് സഹായിക്കുന്നതു്. ഫോണ്ട് നേരത്തെ തന്നെ സിസ്റ്റത്തില്‍ ഇട്ടിട്ടുള്ളവര്‍ ഫോണ്ടിന്റെ പുതിയ വിതരണം സിസ്റ്റത്തില്‍ അപ്ഡേറ്റ് ചെയ്യുമെന്ന പ്രിമൈസിലാവും ഡവലപ്പര്‍മാര്‍ പണിയെടുക്കുന്നതു്. പക്ഷെ നേരത്തെ പറഞ്ഞതുപോലെ, അതാതു് വിതരണങ്ങള്‍ അവരുടെ ഉറവയില്‍ അതു് ലഭ്യമാക്കുന്നുണ്ടെന്നു് ഉറപ്പുവരുത്തേണ്ട ബാധ്യത, അതാതു് ഡിസ്ട്രോകളുടെ ഉപയോക്താക്കള്‍ക്കുമുണ്ടു്. സ്വതന്ത്രമെന്നാല്‍ എല്ലാം സൌജന്യമായി അപ്പപ്പോള്‍ തള്ളിത്തരുമെന്നോ ബ്ലീഡിങ് എഡ്ജ് ആയിരിക്കുമെന്നോ (മുറിവായപ്പതിപ്പെന്നു പറയാമോ?) ഉറപ്പൊന്നുമില്ലല്ലോ.

മീര വിന്‍ഡോസില്‍ കാണാന്‍ തീരെച്ചെറുതാണെന്നു പറയുന്നവര്‍ മാതൃഭൂമി, മംഗളം, മാധ്യമം, ദേശാഭിമാനി, തേജസ് തുടങ്ങിയ പത്രങ്ങള്‍ എങ്ങനെയാണു് ഓണ്‍ലൈനില്‍ വായിക്കുന്നതു് എന്നു തീരെ പിടികിട്ടുന്നില്ല. That is so unconvincing, an argument.

എന്നെ വിശ്വസിക്കേണ്ട! ഈ പ്രശ്നം ആദ്യം റിപ്പോർട്ട് ചെയ്ത വിശ്വപ്രഭയേയോ സുജിത്ത് വക്കീലിനെയോ സമീപിച്ച് സംശയനിവാരണം നടത്തുക. പറ്റുമെങ്കിൽ ഇവിടങ്ങളിലെ ഫോണ്ട് സൈസും ഒന്നു നോക്കിയേക്കുക. ഇതിവിടെ പറഉന്നതുകൊണ്ട് മലയാളം തിരഞ്ഞെടുത്താൽ കണ്ടെന്റിന്റെ ഫോണ്ട് സൈസ് കൂട്ടുന്ന വിധത്തിലുള്ള പരിഷ്കാരങ്ങൾ വരില്ല എന്ന് തന്നെ കരുതട്ടെ.


ആണവച്ചില്ലുള്‍പ്പെടുത്തിയ അഞ്ജലി ഓള്‍ഡ് ലിപി സിസ്റ്റത്തില്‍ തനിയെ അപ്ഡേറ്റ് ആവുകയായിരുന്നോ അതോ ഉപയോക്താക്കള്‍ സ്വയം പുതിയ പതിപ്പിലേക്കു് മാറുകയായിരുന്നോ? രണ്ടാമത്തേതായിരുന്നുവെങ്കില്‍ അതു് എവിടെനിന്നാണു് കണ്ടെത്തിയതു്, എങ്ങനെയാണു് ആ വിവരം അറിഞ്ഞതു്, അപ്പോഴെന്തുകൊണ്ടാണു് അപ്രകാരം പ്രവര്‍ത്തിച്ചതു്? അതേ പ്രവര്‍ത്തനം മീരയുടെ കാര്യത്തില്‍ പറ്റില്ലെന്നാണെങ്കില്‍ ആ മീരയെടുത്തു് ദൂരെക്കളയരുതോ? ചില്ലു കാണിക്കാത്ത, വലിപ്പമില്ലാത്ത മീര എന്തിനാണു് നിങ്ങള്‍ക്കു്? അതില്ലാതെ തന്നെ വിക്കിപ്പീഡിയ അഞ്ജലിയില്‍ വൃത്തിയായി കാണാമല്ലോ.

ഇനി ULSനെക്കുറിച്ചു്. ഇതു്, ഇവിടെ ഈ പ്രശ്നത്തില്‍ ബഹളം തുടങ്ങിയതിനു ശേഷം മാത്രം ഞാന്‍ തപ്പിയെടുത്തു് വായിച്ചവയാണു്. താത്പര്യമുള്ളവര്‍ക്കു് വായിക്കാന്‍ ലിങ്കുന്നു.

വിൻഡോസിൽ വിക്കിസംരംഭങ്ങൾ വായിക്കാൻ അഞ്ജലി വേണമെന്നില്ല സെബിനേ, വിസ്റ്റ മുതൽ കാർത്തിക താരതമ്യേന എല്ലാ ഗ്ലിഫുകളും ഉൾപ്പെട്ടാണ് വരുന്നത്.

Main page: http://www.mediawiki.org/wiki/Universal_Language_Selector

Interaction design
http://www.mediawiki.org/wiki/Universal_Language_Selector/Design

Persona based design
http://www.mediawiki.org/wiki/File:User_Profiles_and_Scenarios_for_the_Universal_Language_selector.pdf

Testing documents
http://www.mediawiki.org/wiki/Universal_Language_Selector/Testing

FAQ http://www.mediawiki.org/wiki/Universal_Language_Selector/FAQ

technical design
http://www.mediawiki.org/wiki/Universal_Language_Selector/Technical_Design
- less interesting

Test scripts
http://www.mediawiki.org/wiki/Language_Testing_Plan/ULS_Test_Scenarios

ഇതിനെപ്പറ്റിയുള്ള ബ്ലോഗ് പോസ്റ്റുകള്‍ http://blog.wikimedia.org/tag/uls/
http://blog.wikimedia.org/2012/10/29/designing-for-multilingual-web/

ULS ന്റെ യൂസര്‍ ഇന്ററാക്ഷന്‍ ഡിസൈനര്‍ http://www.mediawiki.org/wiki/User:Pginer
http://pauginer.tumblr.com/

വിക്കിമീഡിയ ഡിസൈന്‍ ടീം http://www.mediawiki.org/wiki/Design

athena എന്ന വിക്കിയുടെ പുത്തന്‍ ഇന്റര്‍ഫേസ് http://www.mediawiki.org/wiki/Athena
http://www.mediawiki.org/wiki/Agora എന്ന ഐക്കണ്‍, കളര്‍ സെറ്റ്

ഇനി ഇതുകൂടി വായിക്കാം: http://meta.wikimedia.org/wiki/Wikitechnocracy (ഇതു് പ്രവീണിനെ ഉദ്ദേശിച്ചു് മാത്രമാണു്...)
ഇത് കുറേ കണ്ടതാണ്. ഇത് മറ്റ് നിരവധി കാര്യങ്ങൾക്ക് പ്രവർത്തിക്കാൻ കാരണമെന്തായിരുന്നു എന്നാൽ, യൂറോപ്യൻ പശ്ചാത്തലമുണ്ടായിരുന്നവരാണ്,  വിക്കികളുടെ വികസനത്തിനായി പ്രവർത്തിച്ചിരുന്നത് എന്നതിനാലാണ്. ആ അവസരത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അവർക്ക് സ്വാഭാവികമായി തന്നെ മനസ്സിലാക്കാൻ കഴിയുകയും പരിഹൈരിക്കാൻ കഴിയുകയും ചെയ്തിരുന്നു. സമവായം മിക്കവാറും ഒരു സമയമെടുക്കുന്ന പ്രക്രിയയായിരുന്നതിനാൽ ഒരു പ്രാഗ്‌രൂപം ഇതുവഴി നൽകാൻ ഡെവലപ്പർമാർക്ക് കഴിഞ്ഞിരുന്നു. പിന്നീടവരിത് ആവശ്യമെങ്കിൽ സമവായത്തിന്റെ പേരിൽ മാറ്റുകയും ചെയ്തിരുന്നു. എന്നാലിന്ന് ഏഷ്യൻ ഭാഷകളിൽ പ്രയോഗിക്കുമ്പോൾ അവർക്കൊട്ട് പ്രശ്നം മനസ്സിലാകുന്നുമില്ല, മനസ്സിലാക്കാൻ കഴിയുന്നവരാകട്ടെ, ഇത് ദുരുപയോഗം ചെയ്ത് അതിനുള്ള വേദി കൊട്ടിയടയ്ക്കുകയും ചെയ്യുന്നു.


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l