സുഹൃത്തുക്കളേ,

മലയാളം വിക്കി സംരംഭങ്ങളിൽ താല്പര്യമുള്ള ബാംഗ്ലൂരിലെ മലയാളികൾക്കായി 2012 ഫെബ്രുവരി 11-നു് ഉച്ചതിരിഞ്ഞ് 2 മണി മുതൽ 5 മണിവരെ ബാംഗ്ലൂർ ഡൊംലൂരിലെ സി.ഐ.എസ്. ഓഫീസിൽ വിക്കിപഠനശിബിരം നടക്കുന്നു. മലയാളം വിക്കിസമൂഹം ബാംഗ്ലൂരിൽ സംഘടിപ്പിക്കുന്ന നാലാമത്തെ പഠനശിബിരമാണിത്.

കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലെ വിക്കിപീഡിയ:വിക്കിപഠനശിബിരം/ബാംഗ്ലൂർ 4 എന്ന താൾ കാണുക.


അനൂപ്