സുഹൃത്തുക്കളെ
വിക്കിയിലെ ലേഖനങ്ങളിലെ സത്യന്ധത മനോരമയെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു. ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനയാണിത്. ഇനി പല കത്സിത മാര്‍ഗ്ഗങ്ങളിലൂടെയും തന്ത്രപൂര്‍വ്വവും അവര്‍ ഇതില്‍ കയറിപ്പറ്റും. ജാഗ്രതൈ .... കാരണം ഇടതുപക്ഷ പക്ഷപാതിത്വത്തെക്കാള്‍ സത്യത്തെ അവര്‍ ഭയപ്പെടുന്നു

2013/1/2 Adv. T.K Sujith <tksujith@gmail.com>
വളരെ നല്ല നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ പോകുന്നതെന്ന് തോന്നുന്നു. വിക്കിപീഡിയയിൽ തോന്നിയതുപോലെ എഴുതുവാൻ ആവില്ല എന്ന് അവർക്ക് നന്നായി അറിയാം. നമ്മുടെ ശൈലിക്കനുസരിച്ചുതന്നെയേ അവർ എഴുതൂ. അത് തിരുത്തൽ യുദ്ധത്തിലേക്കൊന്നും പോകുവാൻ വഴിയില്ല.

സമ്പന്നമായ ചരിത്രവും അസൂയാവഹമായ സാഹിത്യവും കൈമുതലായുള്ളവരാണ് നമ്മുടെ നാട്ടിലെ സി.പി.എമ്മും  ഇതര ഇടതുപക്ഷ കക്ഷികളും. അവർ വിക്കിപീഡിയയിൽ സന്നദ്ധരായി എത്തുമെങ്കിൽ, ഏറെ വായനക്കാർ ഉണ്ടായേക്കാവുന്ന ആ വലിയ സാഹിത്യം നമുക്ക് ലഭിച്ചേക്കാം.അതിനായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണമെന്നാണ് ഒരഭിപ്രായം.

അത്തരം കാര്യങ്ങൾ വിക്കിപീഡിയയിലെത്തിക്കൂവാൻ ആ വിഷയങ്ങളിൽ ജ്ഞാനവും താല്പര്യവുമുള്ളവർ തന്നെ മുന്നോട്ടുവരുന്നതാണ് നല്ലത്. അത് താല്പര്യവ്യത്യാസം എന്ന ദോഷത്തിന് ഇടയാക്കുമെങ്കിലും നമ്മുക്ക് അവ നിയന്ത്രിക്കാൻ ശേഷിയുണ്ടായിരുന്നാൽ മതിയല്ലോ.

സി.പി.എമ്മിനെ കോർണർ ചെയ്തു നിഷ്പക്ഷ പത്രങ്ങൾ എന്നവകാശപ്പെടുന്ന ചില പത്രങ്ങൾ നടത്തിവരുന്ന പ്രചരണത്തിന്റെ ചുവടുപിടിച്ച് ചില ലേഖനങ്ങൾ വിക്കിയിലെഴുതപ്പെട്ടിട്ടുണ്ടല്ലോ. അവയെ  ഉദ്ദേശിച്ചായിരിക്കും ഒരു പക്ഷേ ഇടതുവിരുദ്ധമെന്ന പരാമർശം ഉണ്ടായത്. അത്തരം ലേഖനങ്ങൾ സന്തുലിതമല്ലെന്ന നിലപാടും അവർക്ക് കാണും. അത്തരം കാര്യങ്ങളിൽ അവരുടെ നിലപാട് അവരുടെ പത്രമായ ദേശാഭിമാനിയിലൂടെ വെളിപ്പെടുത്താറുണ്ട്. പക്ഷേ ആ വിശദീകരണങ്ങൾ വിക്കിയിലെത്തി ലേഖനങ്ങൾ സന്തുലിതമാകണമെന്നുണ്ടെങ്കിൽ അവരുടെ ശ്രദ്ധ വിക്കിയിൽ ഉണ്ടായേ പറ്റൂ. മറ്റാരും അത്ര താല്പര്യത്തോടെ അത് ചെയ്യണമെന്നില്ല. അതിന് അവർ തന്നെ മുൻകൈയ്യെടുക്കട്ടെ.

വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുകൊണ്ടുള്ള തിരുത്തലുകൾ മാത്രമേ ഇപ്രകാരം നടക്കൂ എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത വിക്കിപീഡിയ സമൂഹത്തിന് മാത്രമാണ്. അത് നാം കാര്യക്ഷമമായി നിർവ്വഹിച്ചാൽ മതിയല്ലോ.... ‌

സുജിത്ത്
 

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l