ഫോണ്ടുകൾ (മീര, കാർത്തിക എന്നിവപോലെ മറ്റുള്ളവർക്കും ലഭ്യമായവ) ഇറ്റാലിക്സിലാക്കുകയും നിറം മാറ്റുകയും മറ്റും ചെയ്ത് കലാപരമാക്കുന്ന തരം ഒപ്പുകൾക്ക് പകർപ്പവകാശം ബാധകമല്ല. ഫോണ്ടുകളുടെ പകർപ്പവകാശം ഒപ്പു നിർമിക്കുന്നയാളുടെയല്ലാത്തതുതന്നെ കാരണം. സ്വന്തം പേരിനും പകർപ്പവകാശം നേടുക സാദ്ധ്യമല്ല (ഞാൻ "അജയ്" എന്ന പേരിന്
പകർപ്പവകാശം അവകാശപ്പെട്ടാൽ മറ്റുള്ള അജയന്മാർ എന്തു ചെയ്യും?).
സ്വന്തമായി ആരെങ്കിലും ഒരൊപ്പ് വരച്ചുണ്ടാക്കിയാൽ അതിന് (ഒരു കലാരൂപമെന്നനിലയിൽ) പകർപ്പവകാശം അവകാശപ്പെടാൻ സാധിക്കും. ഇത് വ്യക്തമായി പരാമർശിക്കുന്ന നിയമമോ കോടതിവിധികളോ ഇന്ത്യയിലുള്ളതായി കണ്ടുപിടിക്കാൻ എനിക്ക് സാധിച്ചില്ല. (
http://www.indiankanoon.org/ എന്ന വെബ് സൈറ്റിൽ
സർച്ച് ചെയ്ത് നോക്കൂ).
രേഖകളിൽ നേരിട്ട് ഇടുന്ന സ്വന്തം ഒപ്പ് ആരെങ്കിലും പകർത്തിയാൽ അതു ക്രിമിനൽ കുറ്റമാണെന്നത് പക്ഷേ വ്യക്തമാണ്. അത് ഇവിടെ ബാധകമല്ല താനും.
ഇതു സംബന്ധിച്ച ഇന്ത്യൻ നിയമം
Information Technology Act, 2000 ആണ്. ഇതിൽ ലൈസൻസ് എടുത്ത ഡിജിറ്റൽ സിഗ്നേച്ചറുകൾക്കാണ് നിയമസാധുതയുള്ളതായി പറയുന്നത്. വിക്കിപ്പീഡിയയിൽ ആൾക്കാർ ഉപയോഗിക്കുന്ന ഒപ്പ്
എന്തായാലും അത്തരം ഡിജിറ്റൽ സിഗ്നേച്ചറല്ല. അതിന് ഒരു കലാവസ്തു എന്ന നിലയിലുള്ള പകർപ്പവകാശമേ കൂടിവന്നാൽ അവകാശപ്പെടാൻ സാധിക്കൂ. ആദ്യം പറഞ്ഞതുപോലെ സ്വന്തം ഫോണ്ടുപയോഗിച്ചാലേ അതവകാശപ്പെടാൻ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.
അജയ് ബാലചന്ദ്രൻ
From:
Sreejith K. <sreejithk2000@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Thursday, 19 July 2012 9:11 PM
Subject: Re: [Wikiml-l] ഒപ്പുകളുടെ പകർപ്പവകാശം
ഈ "
ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും" എന്ന വാചകം വളരെ അപകടകരമാണ്. മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email:
Wikiml-l@lists.wikimedia.orgWebsite:
https://lists.wikimedia.org/mailman/listinfo/wikiml-l