2015-01-05 12:22 GMT+05:30 Sivahari Nandakumar <sivaharivkm@gmail.com>:
പ്രശോഭ് എന്ത് ചെയ്താലും കുറ്റമാണോ,

ഇവിടെ അവന്‍ sfd ഫയല്‍ പങ്ക് വെച്ചതാണോ കുഴപ്പം?

അല്ല . ടെലഗ്രാമില്‍ ചര്‍ച്ച നടന്നു കഴിഞ്ഞ് എന്തു വേണമെന്നും വീണ്ടും ആ ചര്‍ച്ചയെ ഒന്നുമറിയാത്തവണ്ണം എല്ലാം വീണ്ടുമൊരാവര്‍ത്തി പറയേണ്ടവണ്ണം  ലിസ്റ്റിലിടുന്നതു സാങ്കേതികമായി പറഞ്ഞുതീര്‍ക്കേണ്ടവേ വിവാദമാക്കി അതില്‍നിന്നു രക്ഷപ്പെടാനാണെന്നു വ്യക്തമല്ലേ

സമത്വ എന്ന ഫോണ്ടിന് രചനയുടെ ഒരു ഘടകങ്ങളും ഉപയോഗിച്ചിട്ടില്ല. അത് പലവട്ടം പറഞ്ഞതാണ്. 

ഉണ്ടെന്നു കാണിയ്ക്കാം .അതിനുമാത്രമല്ല എല്ലാ എടിപിഎസ് ഫോണ്ടുകള്‍ക്കും .  സോഴ്സ് റെപ്പോയില്‍ പബ്ലിഷ് ചെയ്യൂ . ആ വെല്ലുവിളി സ്വീകരിയ്ക്കാനെന്താനു മടി.
സമത്വയ്ക്ക് കതിര് ദേശാഭിമാനി എന്നിവയെ അടിസ്ഥാനമാക്കിയെന്നായിരുന്നു പ്രശോഭിന്റെയും അനിലിന്റെയും വിശദീകരണം . എന്നാല്‍ അവയുടെ ലൈസന്‍സ് ലംഘനം കൂടി ഒറ്റയടിയ്ക്ക് കാണിച്ചു തന്നില്ലെങ്കില്‍ പുതിയ ന്യായങ്ങളായി വരും എന്നതിനാലാണ് എല്ലാ ഫോണ്ടുകളുടേയും ഒന്നിച്ചു പബ്ലിഷ് ചെയ്യാന്‍ പറയുന്നത് . 
 
കതിരു് എന്ന ഫോണ്ട് ആദ്യം ഇറക്കിയപ്പോള്‍ രചനയുടെ ഫീച്ചര്‍ ടേബിള്‍ ഉപയോഗിച്ചിരുന്നു. അന്ന് അനിവര്‍ എടുത്ത വായ്ക്ക് പറഞ്ഞത് മീര ഉപയോഗിച്ചു എന്നും കടപ്പാട് രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ്. പിന്നീട് സന്തോഷാണ് രചനയാണ് ഉപയോഗിച്ചതെന്നും കടപ്പാട് വെച്ചിട്ടില്ല എന്നും പറഞ്ഞത്. കടപ്പാട് രേഖപ്പെടുത്തുന്നതില്‍ എ.ടി.പി.എസ്സിന് ഒരു ബുദ്ധിമുട്ടുമില്ല. മനപ്പൂര്‍വ്വം കടപ്പാട് രേഖപ്പെടുത്താതിരുന്നതുമല്ല. ആദ്യ ഫോണ്ട് ഇറക്കുന്ന ധൃതിയില്‍ അത് വിട്ട് പോയതാണ്. ഇറക്കിയപ്പോള്‍ തന്നെ അത് പൂര്‍ണ്ണമായ ഫോണ്ട് അല്ല എന്ന് പറഞ്ഞിരുന്നു.

കടപ്പാടല്ല  ലൈസന്‍സ് പാലിയ്ക്കലാണു വേണ്ടത് . കടപ്പാട് എന്ന ഏര്‍പ്പാടില്ല സ്വതന്ത്രസോഫ്റ്റ്‌വെയര്‍ പ്രവ്ര്‍ത്തിക്കുന്നതു് . കോപ്പിറൈറ്റും പുനരുപയോഗിയ്ക്കാനുള്ള ലൈസന്‍സും പാലിയ്ക്കലാണ് വേണ്ടത്
 

കോപ്പി റൈറ്റ് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ കതിരിന്റെ ആദ്യ പതിപ്പ് പിന്‍വലിക്കുകയും പൂതിയ ഫീച്ചര്‍ ടേബിളോടുകൂടി വീണ്ടും പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് വന്ന എല്ലാ പഴയലിപി ഫോണ്ടുകള്‍ക്കും എ.ടി.പി.എസ്സ് വികസിപ്പിച്ച ഫീച്ചര്‍ ടേബിളാണ് ഉപയോഗിച്ചിരിക്കുന്നത്.

തെറ്റ്  ഗ്ലിഫിന്റെ പേര് a എന്നതുമാറ്റി x എന്നാക്കിയാലും കോപ്പിറൈറ്റ്+ലൈസന്‍സ്  ലംഘനം തന്നെയാണ് . ഡെറിവേറ്റിവ് ഫോണ്ടുകള്‍ അതേ ലൈസന്‍സും കോപ്പിറൈറ്റും പിന്തുടര്‍ന്നാണു അതിനുമേല്‍ പുതിയ കോപ്പിറൈറ്റ് ചേര്‍ക്കേണ്ടതു് . പല ഫോണ്ടിലും കോപ്പിറൈറ്റ്+ ലംഘനം ഫീച്ചര്‍ ടേബിളില്‍ മാത്രമല്ല താനും .
 
ഒരു വിധത്തിലുള്ള ഡിപ്പഡെന്‍സികളും സ്വ.മ.ക, യുടെ ഫോണ്ടുകളുമായില്ല.
തെറ്റാണ് . പറഞ്ഞതോണ്ടായില്ലല്ലോ . സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്താല്‍ തെളിയിച്ചു തരാമെന്നു പറയുന്നതിനെ ഭയക്കുന്നതെന്തിന് .
 
ദേശാഭിമാനി ഫോണ്ടിന് രഘു ഫോണ്ട് ഉപയോഗിച്ചിട്ടുണ്ട്, അതിന്റെ കോപ്പി റൈറ്റും കടപ്പാട് കൊടുക്കലും പാലിച്ചു എന്നുമാണ് കരുതുന്നത്.

ലൈസന്‍സും കോപ്പിറൈറ്റും അതിനു പാലിച്ചിട്ടില്ല , കടപ്പാടല്ല ലൈസന്‍സ്‌പാലിയ്ക്കലാണു വേണ്ടതു്
 
അതില്‍ സ്വ.മ.ക ന് കടപ്പാട് വെക്കേണ്ടതുണ്ടെങ്കില്‍ അത് പരിശോധിക്കാം. വെക്കേണ്ടതാണെങ്കില്‍ വെയ്ക്കാം. അതിന് ഒരു ബുദ്ധിമുട്ടുമില്ല.

സ്വമകയ്ക്ക് വേണമോ വേണ്ടയോ എന്നതല്ല സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്പോണന്റുകള്‍ ആരുടേതായാലും പുനരുപയോഗിക്കുമ്പോ ലൈസന്‍സ് പാലിയ്ക്കുക എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍  നിര്‍മ്മാണത്തിന്റെ അടിസ്ഥാനതത്വം പാലിയ്ക്കുക എന്നതാണു ഇവിടത്തെ പ്രശ്നം .

 
സമത്വ റീലീസ് ചെയ്ത് അപ്പോള്‍ തന്നെ അനിവര്‍ പറഞ്ഞത് ഇതി രചനയുടെ ഡെറിവേറ്റീവ് ആണെന്നാണ്. SFD ഫയല്‍ തരാന്‍ എന്താണ് മടി എന്നും ചോദിച്ചു.

ഞാന്‍ വ്യക്തമായും ചോദിച്ചതു് സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്യാന്‍ എന്താണു മടി എന്നാണ്. വ്യക്തിപരമായി പലരും ലൈസന്‍സ് ഇഷ്യൂകള്‍ ചൂണ്ടിക്കാട്ടിയപ്പോ  പലവട്ടം പബ്ലിഷ് ചെയ്ത TTF കണ്ടുപിടിയ്ക്കല്‍ ബുദ്ധിമുട്ടാക്കത്തക്കവണ്ണം മാറ്റുക എന്നാല്‍ പ്രശ്നം പരിഹരിയ്ക്കാതിരിക്കുക എന്നതു ശ്രദ്ധയില്‍ പെട്ടപ്പോഴാണു സോഴ്സ് റെപ്പോ പബ്ലിഷ് ചെയ്യാന്‍ ഒരുമാസം മുമ്പേ പ്രശോഭിനോടു ഞാന്‍ ആവശ്യപ്പെട്ടത് . അതിനു മുമ്പേ മറ്റുപലരും ആവശ്യപ്പെട്ടതുമായും അറിയാം .
 
ttf ഫയല്‍ ഫോണ്ട് ഫോര്‍ജ്ജില്‍ തുറന്ന് സേവ് ചെയ്താല്‍ sfd ഫയല്‍ കിട്ടു മെന്നിരിക്കെ sfd ഫയലിന് എന്തിനാണ് വാശി പിടിച്ചത്. ATPS കോഡ് പങ്ക് വെയ്ക്കാത്തവരാണ് എന്ന് വരുത്തി തീര്‍ക്കാനാണോ? SFD ഫയല്‍ തന്നപ്പോ അത് ഗിറ്റ് ലാബില്‍ ഇടണമെന്നായി.

ആദ്യമേ ചോദിക്കുന്നതെ റെപ്പോ ആണ് , അല്ലാതെ ttf ന്നു sfd ഉണ്ടാക്കമെന്നു നിങ്ങള്‍ പറഞ്ഞുതരണോ . അതുനോക്കിത്തന്നെയാണു വയലേഷനുകള്‍ കണ്ടതും .
 
അനിവര്‍ പറയുന്നിടത്തല്ല ഒരു സോഫ്റ്റ്‍വെയര്‍ അതുണ്ടാക്കുന്നവര്‍ അവര്‍ക്ക് ഇഷ്ടമുള്ളിടത്താണ് അത് ഇടുന്നത്. അതും ഒരു സ്വാതന്ത്ര്യമല്ലേ? ഗിറ്റ് ലാബിലിട്ട് അത് കൃത്യമായി പരിപാലിക്കാന്‍ വേണ്ട മാനവ വിഭവം ഇല്ലാത്തതിനാലും അത് അത്ര പരിചയമില്ലാത്തതിനാലുമാണ് അത് ചെയ്യാതിരുന്നത്. എല്ലാ ഫോണ്ടുകളും നേരത്തെ തന്നിട്ടുള്ള കണ്ണികളില്‍ ഈ ചര്‍ച്ച നടക്കുമ്പോഴും ഇപ്പോഴും ലഭ്യമാണ്. 

അതെ . അവ ഇത്രയൊക്കെ പറഞ്ഞിട്ടും  കോപ്പിറൈറ്റ് ലംഘനം തിരുത്താന്‍ തയ്യാറാവുന്നില്ല. ലൈസന്‍സ് + പുറത്തിറക്കിയ സോഫ്റ്റ്‌വെയറിന്റെ വെര്‍ഷനിലെ കോപ്പിറൈറ്റ് ബഗ്ഗ് റിപ്പോര്‍ട്ട്ചെയ്യാനുള്ള പബ്ലിക് സംവിധാനമാണു ചോദിയ്ക്കുന്നതു് .അല്ലാതെ ഇപ്പോള്‍ തന്നെ ടെലഗ്രാമില്‍ പറഞ്ഞതു് 3 പ്രാവശ്യത്തിലധികം ആവര്‍ത്തിച്ച് ഇതു നാലാമത്തെ ആവര്‍ത്തനമാണ് . പലരും നേരിട്ട് പറഞ്ഞത് വേറെ . എന്നിട്ടും പരിഹരിയ്ക്കനല്ലവിവാദത്തിനാണു താല്പര്യം.  ബാലു റെപ്പോ ഉണ്ടാക്കി നല്‍കുകയും എങ്ങനെ കമ്മിറ്റ് ചെയ്യണമെന്നു ഒരു ഈതര്‍പാഡില്‍ വിശദീകരിച്ചു തരികയും ചെയ്തു  . 5 മിനിറ്റ് വേണ്ടാത്ത കമ്മിറ്റിനു പറ്റില്ല എന്ന വാശി എന്തിനാണെന്നാണു  ചോദിയ്ക്കുന്നതു് .
ഭാവിയില്‍ ലിങ്ക് ചൂണ്ടിക്കാട്ടി ഇന്നദിവസം ഇന്നയിടത്ത് ഇന്ന ബഗ്ഗ് വെച്ചത് എന്തേ പരിഹരിയ്ക്കാത്തത് എന്നു ചോദിക്കാന്‍ പറ്റുന്ന സൗകര്യമുണ്ടാക്കല്‍ അത്ര സാങ്കേതികപ്രശ്നമൊന്നുമല്ല.
 
എന്നിട്ടും പ്രശോഭ് സമത്വയുടെ sfd ഫയല്‍ പ്രശോഭ് ഈ മെയിലിങ്ങ് ലിസ്റ്റില്‍ ഇട്ടപ്പോ ഇവിടെ പോരാ എല്ലാകൂടി എസ്.എം.സി മെയിലിങ്ങ് ലിസ്റ്റില്‍ തന്നെ വേണം പോലും.


അല്ല ഗിറ്റ് ലാബിലോ, എസ്.എം.സി മെയിലിങ്ങ് ലിസ്റ്റിലോ ഇട്ടാലേ ഒന്ന് സ്വതന്ത്ര സോഫ്റ്റ്‍വെയറാവുകയൊള്ളോ?


ഞാന്‍ മറുപടി ഇട്ടത് എസ്സെംസി മെയിലിങ്ങ് ലിസ്റ്റിലാണ് . എന്നാല്‍ അതു കോപ്പി വെച്ച് ഒട്ടനവധി ലിസ്റ്റുകളിലേയ്ക്ക് ഇട്ടതും കണ്ടു, അവയില്‍ പലതിലും ഞാനില്ല. വിക്കിപീഡിയ ലിസ്റ്റില്‍ ഇതു ഓഫ് ടോപ്പിക്കാണ് . അതിനാല്‍ ഇതുമായി ബന്ധമുള്ള എനിക്കറിയാവുന്നതും ഞാനുള്ളതുമായ പബ്ലിക് ആര്‍ക്കേവുള്ള ഒരു ലിസ്റ്റ് പറഞ്ഞത് തെറ്റാണെന്നു തോന്നുന്നില്ല.

 

സ്വ.മ.ക. സെക്രട്ടറിയായ ഋൃഷിയും, പ്രവര്‍ത്തകരായ ബാലുവിനും, അഖിലിനും മറ്റ് പലരും ഇത് അനിവറിന്റെ വ്യക്തിപരമായ അഭിപ്രായമായാണ് കാണുന്നത്.

വ്യക്തിപരമായിട്ടാണ് ഇതുന്നയിയ്ക്കുന്നതെന്ന് പറഞ്ഞത് ഞാന്‍ തന്നെയാണ് .മറ്റാരുമല്ല.  റെപ്പോ വന്നാല്‍ ചൂണ്ടിക്കാട്ടാമെന്നും പറഞ്ഞു.  . സോഴ്സ് റെപ്പോ വരാതെ അതിനെപ്പറ്റി കമന്റ് ചെയ്യുന്നില്ല എന്നാണു ഋഷി അഭിപ്രായം പറഞ്ഞത് .
 
സമത്വ സ്വ.മ.ക. ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണ് എന്ന് അവര്‍ക്കാര്‍ക്കും അഭിപ്രായമില്ല. മാത്രമല്ല അനിവര്‍ എന്ത് അടിസ്ഥാനത്തിലാണ് ആ ആരോപണം ഉന്നയിക്കുന്നത് എന്നത് ഋൃഷിയെ പോലുള്ളവര്‍ക്ക് അറിയുകയുമില്ല.

അങ്ങനെ അഭിപ്രായമില്ലെന്നല്ല പരിശോധിച്ചിട്ടില്ല എന്നാണു ഋഷി പറഞ്ഞത് . നിങ്ങള്‍ സോഴ്സ് റെപ്പോ എല്ലാ ഫോണ്ടിന്റെയും ലഭ്യമാക്കാതെ അതു ചെയ്യേണ്ട കാര്യമില്ലല്ലോ .  നിങ്ങള്‍ സോഴ്സ് പബ്ലിഷ് ചെയ്യുന്നതും ലൈസന്‍സ് വയലേഷന്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും നോക്കി പഠിച്ചായിരിയ്ക്കണം എസ്സെംസി നിലപാടെടുക്കേണ്ടത് . അല്ലാതെ എന്റെ അഭിപ്രായത്തിനു മാത്രം പുറത്തല്ല

 

പിന്നെ സ്വ.മ.ക. തങ്ങളുടെ പ്രൊജക്റ്റുകള്‍ തുടങ്ങുമ്പോള്‍ തന്നെ സോഴ്സ്കോഡ് റിലീസ് ചെയ്യുമെന്നും ഗിറ്റിലൂടെ വെര്‍ഷന്‍ കണ്‍ട്രോള്‍ ചെയ്യും എന്നും ഒക്കെ പറയുന്നത് കപടമാണ്. സ്വതന്ത്ര ലൈബ്രറി മാനേജ്മെന്റ് ടൂള് വരുന്നു, മീര എല്‍.എം.എസ്. പൂര്‍ണ്ണമായും  സ്വതന്ത്ര സോഫ്റ്റ്‍വെയറാണ് എന്ന് പറഞ്ഞ് കൊട്ടി ഘോഷിച്ചു. എന്നിട്ട് അതിന്റെ കോഡ് ഏത് പബ്ലിക്ക് സ്ഥലത്താണ് പ്രസിദ്ധപ്പെടുത്തിയത്?

സ്വമകയെ ഇതിലേയ്ക്ക് വയിച്ചിഴയ്ക്കേണ്ട .ഒന്നാമതായി ഇതു വേറെ വിഷയമാണ് . എന്നാലും അറിയുന്നതിനാല്‍ വിശദീകരിയ്ക്കാം . സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം മെറിറ്റോക്രസിയിലാണ്, അതു ഓരോ ഡെവലപ്പറും സ്വന്തം സോഫ്റ്റ്‌വെയര്‍ പുറത്തിറക്കുമ്പോള്‍ സോഴ്സ് ലഭ്യമാക്കും. അതു സ്വമക വഴിയാണെങ്കില്‍ അതു സ്വമകയുടെ ഗിറ്റില്‍ കാണും. സ്വമകയ്ക്ക് കോപ്പിറൈറ്റ് ഉള്ളതോ എസ്സെംസിയെ പരിപാലിയ്ക്കാന്‍ ഏല്‍പ്പിച്ചതോ എല്ലാ കോഡും ഗിറ്റില്‍ കാണും.  മീര LMS എസ്സെംസി അനൌണ്‍സ് ചെയ്തിട്ടില്ല. അതിനു എസ്സെംസിയ്ക്കു കോപ്പിറൈറ്റുമില്ല. ഡെവലപ്പര്‍ ആ പ്രൊജക്റ്റ് പാതിവഴിയില് ഉപേക്ഷിച്ചു.
 

എനിക്കതില്‍ എതിര്‍പ്പൊന്നുമില്ല. ഒരു വോളന്ററി വര്‍ക്കാവുമ്പോള്‍ അത് ചിലപ്പോ പാതി വഴിയില്‍ ഉപേക്ഷിച്ചെന്നും. താമസിച്ചെന്നും ഒക്കെ വരും. പക്ഷേ അത് ചെയ്യുന്നവരെ പിറകോട്ടടിക്കുന്ന നിലപാട് ശരിയല്ല.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സ് പാലിയ്ക്കാതെ കോപ്പിറൈറ്റ് ലംഘനം നടത്തി ചൂണ്ടിക്കാട്ടിയാല്‍ തിരുത്താതെ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ രീതികള്‍ പാലിക്കാന്‍ ആവശ്യപ്പെട്ടാല്‍ അതും ചെയ്യാതെ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകളും അവയുടെ ഡെറിവേറ്റിവും പുറത്തിറക്കുമ്പോ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിത്തരാനുള്ള ഒരു പബ്ലിക് റെപ്പോ ആണു ആവശ്യപ്പെട്ടത് . അതു പറ്റില്ലെന്നുപറഞ്ഞപ്പോ പബ്ലിക് ആര്‍ക്കേവുള്ള ഈ വിഷയത്തിലുള്ള ഏതെങ്കിലും ലിസ്റ്റിലേയ്ക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടു . ഇതു രണ്ടും പറ്റില്ല എന്ന മര്‍ക്കടമുഷ്ടി എന്തിനായാണ് .



അനിവര്‍
 
--ശിവഹരി

2015, ജനുവരി 2 2:52 PM ന്, Anivar Aravind <anivar.aravind@gmail.com> എഴുതി:



2015-01-02 12:11 GMT+05:30 പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com>:
പ്രിയ സുഹൃത്തുക്കളെ,
'സമത്വ'യുടേത് രചനയില്‍ നിന്നും പകര്‍ത്തിയ ഫീച്ചര്‍ ടേബിള്‍ ആണെന്നുള്ള അഭിപ്രായങ്ങള്‍ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഉണ്ടായിട്ടുണ്ട്. സമത്വയുടേത് ATPS തയ്യാറക്കിയ സ്വതന്ത്ര ഫീച്ചര്‍ ടേബിള്‍ ആണു്. അത്തരം സംശയം തീര്‍ക്കാന്‍ സമത്വയുടെ സോര്‍സ് കോഡ് ഇവിടെ പങ്കുവയ്ക്കട്ടെ. പ്രശ്നങ്ങള്‍ ഇവിടെ ചൂണ്ടിക്കാണിക്കാം, നമുക്ക് പരിഹരിക്കാം.


പ്രശോഭേ ,
ടെലഗ്രാമില്‍ പറഞ്ഞതു വീണ്ടും ഇവിടെ പറയേണ്ടിവരുന്നെന്നതു കഷ്ടമാണ് .
ATPS ന്റെ മിക്ക ഫോണ്ടുകളും സ്വമക ഫോണ്ടുകളുടെ ഡെറിവേറ്റീവ് ആണെന്നും അങ്ങനെ നിലനില്‍ക്കുന്ന ഫോണ്ടുകളുടെ കോഡുകളുപയോഗിച്ചു സൃഷ്ടിയ്ക്കുമ്പോള്‍ ഒറിജിനല്‍ കോപ്പിരൈറ്റിനേയും  ലൈസന്‍സിനേയും മാനിച്ച് അതിനനുസരിച്ചുവേണം കോപ്പിറൈറ്റും ലൈസന്‍സും ഫോണ്ടില്‍ ചേര്‍ക്കാന്‍ എന്ന സ്വതന്ത്രസോഫ്റ്റ്‌വെയര്‍ രംഗത്തെ സാധാരണ കാര്യം പാലിയ്ക്കണമെന്നുമാണ് ഞാന്‍ ആവശ്യപ്പെട്ടത് .  സ്വമകയുടെ ഫീച്ചര്‍ ടേബിള്‍ പുതിയ ഫോണ്ടുണ്ടാക്കാന്‍ ഉപയോഗിയ്ക്കുവാന്‍ വേണ്ടിത്തന്നെയുള്ളതാണ് .എന്നാല്‍ അതുപയോഗിയ്ക്കുമ്പോള്‍ ലൈസന്‍സും കോപ്പിറൈറ്റും പാലിയ്ക്കണമെന്നതാണാവശ്യവും .

അതു പലതവണ പല ഫോണ്ടുകളുടെ കാര്യത്തിലും അനിലിന്റെയും താങ്കളുടെയും ശ്രദ്ധയില്‍ പെടുത്തി ഫലം കാണാതിരിക്കുന്നതിനാലാണു പബ്ലിക് ആയി  സോഴ്സ്കോഡ് റെപ്പോസിറ്ററിയും ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് സംവിധാനവും ഉണ്ടാക്കണമെന്നാവശ്യപ്പെട്ടത് . ഇതാവശ്യപ്പെട്ടു ഒരു മാസം കഴിഞ്ഞും ഫലം കാണാതിരിക്കുകയും ഇറങ്ങിയ കോപ്പിറൈറ്റ് ലംഘനം നടത്തിയ ഫോണ്ടുകള്‍ക്കുമുകളില്‍ സമത്വ പോലുള്ള പുതിയ ഡെറിവേറ്റീവുകള്‍ ഉണ്ടാക്കപ്പെടുകയും ചെയ്യുമ്പോള്‍ വെര്‍ഷന്‍ മാനേജ്മെന്റും ഡെവലപ്മെന്റ് പുരോഗതിയും അറിയാന്‍ കഴിയുകയും തെറ്റുകുറ്റങ്ങള്‍ നേരിട്ടു ചൂണ്ടിക്കാട്ടാനും പരിഹരിയ്ക്കാനും ചെയ്യാനുള്ള എളുപ്പവഴിയായ gitlab പോലുള്ള വെര്‍ഷന്‍ കണ്ട്രോള്‍ സിസ്റ്റത്തില്‍ അവ ലഭ്യമാക്കാം ആവശ്യപ്പെടുകയാണ് ഇന്നലെ ഉണ്ടായത് . അതു ഒരു ഫോണ്ടിന്റെ കാര്യം മാത്രമല്ല എല്ലാഫോണ്ടിന്റെയും ആണ് . ഇവ ലിസ്റ്റ് വഴിയല്ല കോഡ് ചൂണ്ടിക്കാട്ടിയാണു നടക്കേണ്ടത് . അതിനു എല്ലാ ഫോണ്ടുകളും ആവശ്യമാണു താനും

സാങ്കേതികമായ സഹായം ബാലു നല്‍കുകയും റെപ്പോകള്‍ ശിവഹരിയ്ക്കും പ്രശോഭിനുമായി ഉണ്ടാക്കിനല്‍കുകയും ചെയ്തു . പ്രശ്നങ്ങള്‍ ഞാന്‍ പഠിച്ചു ചൂണ്ടിക്കാട്ടിത്തരാം എന്നും പറഞ്ഞു.  5 മിനിറ്റെടുക്കില്ല ഇവ കമ്മിറ്റ് ചെയ്യാന്‍ . എന്നാല്‍ അതു ചെയ്യാതെ അല്ലെങ്കില്‍ അതിനെ അഭിമുഖീകരിയ്ക്കാതെ ഒറ്റ ഫോണ്ടിന്റെ എസ്,എഫ്ഡി അയച്ചിട്ടു കാര്യമില്ല .

ഒന്നുകില്‍ മുഴുവന്‍ ഫോണ്ടുകളുടെയും SFD സോഴ്സ് കോഡ് ഗിറ്റ് റെപ്പോകളില്‍ ബഗ്ഗ് റിപ്പോര്‍ട്ടിങ്ങ് ലഭ്യമാക്കുക . അല്ലെങ്കില്‍ എല്ലാ SFD ഫയലുകളും എസ്സെംസി ലിസ്റ്റിലേയ്ക്ക് അയയ്ക്കുക . റിവ്യൂ ചെയ്ത് മറുപടി തരാം .  നാട്ടിലെ മെയിലിങ്ങ് ലിസ്റ്റുകളീലേയ്ക്കെല്ലാം  ഇത്തരം സാങ്കേതിക ചര്‍ച്ചകളെ കോപ്പി ചെയ്ത് വലിച്ചിഴയ്ക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം പ്രശോഭിനാണെന്നു കൂടി പറയട്ടെ . 

ശിവഹരിയോടും അഖില്‍ കൃഷ്ണനോടും മുഴുവന്‍ ഫോണ്ടുകളുടേയും സോഴ്സ്കോഡ് ലഭ്യമാക്കുമെന്നുറപ്പുവരുത്താന്‍ ആ ടെലഗ്രാം ചര്‍ച്ചയില്‍ തന്നെ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് . അതു റെപ്പോയിലായാലും ലിസ്റ്റിലായാലും  നിങ്ങളുടെ സൗകര്യം പോലെ ആവട്ടെ . ATPS ന്റെ കതിരുമുതല്‍ സമത്വവരെ ഇതുവരെ റിലീസ് ചെയ്ത എല്ലാ ഫോണ്ടുകള്‍ക്കും ഉള്ള ലൈസന്‍സ് ലംഘനം കോപ്പിറൈറ്റ് ലംഘനം എന്നീ പ്രശ്നങ്ങളെക്കുറിച്ചുള്ള പരാതി സമത്വ എന്ന ഒറ്റ ഫോണ്ടിലേയ്ക്കും അതിന്റെ ഫീച്ചര്‍ ടേബിളിലോട്ടും ചുരുക്കാന്‍ നോക്കുന്നതു ശരിയല്ല.

ദേശാഭിമാനി കോപ്പിറൈറ്റും ലൈസൻസും സന്തോഷ് ചൂണ്ടിക്കാട്ടിയിട്ടുപോലും ഫിക്സ് ചെയ്യപ്പെട്ടിട്ടില്ല. ആറ്റ്രിബ്യൂഷനല്ല ലൈസൻസും കോപ്പിറൈറ്റുമാണു വിഷയം.. സിഡാക്കിന്റെ ഏക ജിപിഎൽ ഫോണ്ടായ രഘു സ്വമക പരിപാലിയ്ക്കുന്ന വിധം നോക്കുക . അതാണ് ലൈസൻസ് പാലിച്ച് എങ്ങനെ സ്വതന്ത്ര മായ വർക്കുകൾ മുന്നോട്ടുകൊണ്ടുപോകാൻ എന്നതിനുദാഹരണം


ഫീച്ചർ ടേബിൾ മാത്രമല്ല വയലേഷനുകളെന്നും പറയട്ടെ.


ചുരുക്കത്തില്‍ ഞാന്‍ ടെലഗ്രാമില്‍ പറഞ്ഞതിന്റെ രത്നച്ചുരുക്കം .

1. കതിരിൽ ഇപ്പോഴും ലൈസൻസ് വയലേഷനുണ്ട്. ATPS ന്റെ എല്ലാഫോണ്ടിലും ഉണ്ട് . എന്നാൽ അനിലും പ്രശോഭും സമ്മതിയ്ക്കില്ല

2. ദേശാഭിമാനി ഇപ്പോഴും കോപ്പിറൈറ്റ് + ലൈസൻസ് വയലേറ്റഡ് ആണ്. അതിനവർ രഘു ഉപയോഗിച്ചെന്നു സമ്മതിയ്ക്കുന്നു. എന്നാൽ ലൈസൻസും കോപ്പിറൈറ്റും പാലിയ്ക്കുന്നില്ല.

3. പുതിയ ഫോണ്ടുകൾ കയ്യൂരും ദേശാഭിമാനിയും അടിസ്ഥാനമാക്കിയാണു നിർമ്മിച്ചതെന്നു പ്രശോഭ് പറയുന്നു . അതായത് ലൈസൻസ് വയലേറ്റഡ് ഫോണ്ടുകൾക്കു മീതെ പിന്നെയും ഫോണ്ടുകൾ വന്ന് സ്ഥിതി കോമ്പ്ലക്സ് ആക്കുന്നു

4. ഇപ്പോ ATPS നുളള എല്ലാ ഫോണ്ടും എസ്സെംസി ഫോണ്ടുകളുടെ ഡെറിവേറ്റീവാണ്. നല്ല കാര്യമാണത്. പുനരുപയോഗിയ്ക്കാന്‍ തന്നെയാണു ഈ ഫോണ്ടുകളും അതിന്റെ കോഡുകളും . എന്നാല്‍ എന്നാല്‍ ലൈസൻസ് പാലിയ്ക്കണം . എന്നാൽ അതിനു തയ്യാറാവാതെ പുതിയ ഫീച്ചർ ടേബിൾ എന്ന പേരിൽ വെറും ഗ്ലിഫ് റീനെയിമിങ് വഴിയുള്ള തട്ടിക്കൂട്ടുനടക്കുന്നതാണു കാണുന്നത്. ATPS നു സ്വതന്ത്രലൈസൻസിലുള്ള കോഡ് ലൈസൻസ് പ്രകാരം ഉപയോഗിയ്ക്കാതെ മറ്റുള്ളവർ ചെയ്തതിന്റെ ക്രെഡിറ്റ് സ്വന്തം.കോപ്പിറൈറ്റിൽ വെയ്ക്കണോ എന്നത് ആ സംഘടന ആലോചിയ്ക്കേണ്ട വിഷയമാണ്. സംഘടനകള്‍ക്ക് ഇക്കാര്യത്തില്‍ ധാരണക്കുറവുണ്ടാവാം . എന്നാല്‍ ഇതു പറയുന്നത് സംഘടനകളുടെ ഇക്കാര്യത്തിലുള്ള മുന്‍കൈയിനെ കുറച്ചുകാണാനല്ല . കൂടുതല്‍ സ്വതന്ത്ര ഫോണ്ടുകളുണ്ടാക്കാനുള്ള താല്പര്യത്തെ വളരെ വിലയോടെയാണു കാണുന്നതും



PS: എന്റേതു വ്യക്തിപരമായ പ്രതികരണമാണ്.

അനിവര്‍

പ്രശോഭ്
+919496436961

2015, ജനുവരി 1 3:48 AM ന്, പ്രശോഭ് ജി.ശ്രീധര്‍ <prasobhgsreedhar@gmail.com> എഴുതി:

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അക്ഷര ശില്പശാലയുടെ ഭാഗമായി, അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘവും ദേശാഭിമാനി ദിനപത്രവും ചേര്‍ന്നു് നവവര്‍ഷത്തില്‍ സമത്വ സുന്ദരമായ നാളെകളിലേയ്ക്കായി തയ്യാറാക്കിയ പുതിയ മലയാളം അക്ഷരരൂപം "സമത്വ".
കണ്ണി:- http://prasobh.atps.in/downloads/Samathwa.ttf

പരീക്ഷിച്ച് തെറ്റ് കുറ്റങ്ങള്‍ അറിയിക്കുക



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l