പ്രത്യക്ഷത്തിൽ തന്നെ മുന്വിധിയോടെയുള്ളതെന്ന് വ്യക്തമായ ഒരു അവലംബത്തെ പിന്തുടർന്ന് വിക്കിശൈലിക്കു ചേരാത്ത ഭാഷയിൽ താങ്കൾ എഴുതിപ്പിടിപ്പിച്ചത് തിരുത്തിയെങ്കിൽ അതെങ്ങനെ Vandalism ആകും?ഇനി അതല്ല, താങ്കൾക്ക് യോജിപ്പില്ലെങ്കിൽ തിരുത്തിയാൽ മാത്രം മതിയായിരുന്നില്ലേ? തിരുത്തൽചുരുക്കം നൽകാതെ തിരുത്തി എന്നു കുറ്റപ്പെടുത്തിയ താങ്കൾ ഒരുപടികൂടി കടന്ന്
തിരുത്തൽസംഗ്രഹത്തിൽ ജോർജ്ജ്കുട്ടിയെപ്പോലെയുള്ള 
ഒരാളുടെ പ്രവൃത്തിയെ Vandalism എന്നു വിശേഷിപ്പിച്ചത് ഏതു നാട്ടിലെ മര്യാദയാണ്.ഇനി കേൾക്കുക ആ ഒരുകാര്യം കൊണ്ടുമാത്രമാണ് vandalism എന്നു കരുതി  താങ്കളുടെ തിരുത്തിനെ ഞാൻ revert ചെയ്തത്.അപ്പോൾ ഞാൻ sock puppet എന്ന വിശേഷണത്തിനും അർഹനായി. എന്നിട്ടും അപ്രതിരോധ്യമെന്ന് പകലുപോലെ വ്യക്തമായ താങ്കളുടെ നിലപാടിനെ       ന്യായീകരിക്കുന്നത് ഏത് അന്ധതയുടെ വെളിച്ചത്തിലാണ്.

എന്റെ തിരുത്തലിനെ റിവർട്ട് ചെയ്യുന്നത് മനസിലാക്കാം. ഈ ഫലകം കാണുക:


 

ഇതിൽ "ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്" എന്നുതന്നെയല്ലേ എഴുതിവച്ചിരിക്കുന്നത് ? അതോ എന്റെ കണ്ണിന്റെ കുഴപ്പമാണോ?


2013/1/12 Binu Kj <kjbinukj@gmail.com>


2013/1/12 Daredevil Duckling <daredevil.duckling@gmail.com>
പ്രിയ വിശ്വപ്രഭച്ചേച്ചീ, (ഒരു രസത്തിനുവേണ്ടി, ഇംഗ്ലീഷിൽ Cosmic Ray എന്നു വിളിച്ചോട്ടേ? :) )

ഞാൻ ആരാണ് എന്താണ് എന്നത് ഇവിടെ വിഷയമേയല്ല. ഞാൻ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ എന്നു മാത്രമാണ് നോക്കേണ്ടത്. ഇനി അതല്ല എന്നെപ്പറ്റി അറിയണമെങ്കിൽ പറഞ്ഞുതരാം. ഞാൻ ഒരു യുക്തിവാദി. എന്നുവെച്ചാൽ "അഹം ബ്രഹ്മസ്മി (ഞാൻ ദൈവമാകുന്നു)" എന്ന വാചകത്തിന് "Citation Needed" എന്നു മറുപടി പറയാൻ ധൈര്യമുള്ള ഒരാൾ. മലയാളം വിക്കിപീഡിയയിൽ ആദ്യമായാണ് വരുന്നതെങ്കിലും മൂന്നുവർഷം മുൻപുവരെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ എനിക്ക് അംഗത്വം ഉണ്ടായിരുന്നു. എന്റെ സ്വന്തം പേരിലായിരുന്നു ആ യൂസർ നെയിം. എന്റെ തിരുത്തലുകളുടെ പേരിൽ ഒരു സമുദായം ചീത്തവിളി കേൾക്കുന്നത് ശരിയല്ലെന്നു തോന്നി, ഞാൻ സ്വയം ഒരു സമുദായത്തിന്റെയും അംഗമായി  കരുതാത്ത നിലയ്ക്ക് പ്രത്യേകിച്ചും. അതുകൊണ്ട് Wikipedia:Courtesy vanishing ഉപയോഗിച്ച് ഞാൻ പിൻവലിഞ്ഞു. പിന്നെ കുറേക്കാലത്തോളം വിക്കിപീഡിയയിലേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അടുത്തിടെ, മലയാളം വിക്കിപീഡീയ 10-ആം വാർഷികം ആഘോഷിക്കുന്നു എന്ന വാർത്തകൾ പത്രങ്ങളിൽ വന്നിരുന്നു. അതാണ് മലയാളം വിക്കിയിലേയ്ക്ക് എന്റെ ശ്രദ്ധ പതിയാൻ കാരണം. എന്റെ സ്വന്തം പേര് ഉപയോഗിക്കാതെ ഇങ്ങനെ ഒരു യൂസർനെയിം തെരഞ്ഞെടുത്തത് അതുകൊണ്ടാണ്.

എന്നാൽ ഇതൊന്നുമല്ല, ഇവിടുത്തെ വിഷയം. മൂന്ന് ഉപയോക്താക്കൾ തുടർച്ചയായി വന്ന് ഒരേ തിരുത്തൽ ആവർത്തിക്കുമ്പോൾ അത് തെളിവില്ലെങ്കിലും, Sock Puppetry ആകാൻ ഉള്ള സാധ്യത വളരെയേറെയാണ്. അതുകൊണ്ടാണ് Edit Summary-യിൽ അങ്ങനെ പറഞ്ഞത്. അതും, ഫലകങ്ങൾ ആവർത്തിച്ച് നീക്കം ചെയ്യുന്നതും എങ്ങനെയാണ് ഒരുപോലെയാകുക? ഒരു പ്രാവശ്യം ചെയ്യുന്നതല്ലേ അബദ്ധം? ആവർത്തിച്ചു ചെയ്യുന്നത് എങ്ങനെ അബദ്ധമാകും? അത് മനഃപൂർവമാണ്. ഇവിടെ ഉപയോക്താക്കൾ പുലർത്തുന്ന നിശബ്ദതയെ Culpable Silence എന്നാണ് ഞാൻ വിളിക്കുക. എന്തുകൊണ്ട് ഇപ്പോഴും (12/01/2013 1:30 PM IST) ആ പേജിൽ ആ ഫലകം പുനഃസ്ഥാപിച്ചിട്ടില്ല? അതോ ലേഖനം സന്തുലിതമായെന്ന് ആർക്കെങ്കിലും വെളിപാട് ഉണ്ടായോ? യഹൂദമതത്തെ പുകഴ്ത്തുന്ന പാതിരി / പാശ്ചാത്യ വീക്ഷണമാണ് ഇപ്പോൾ ആ ലേഖനം നിറയെ. ഇതിനെയാണോ നിങ്ങളൊക്കെ സന്തുലിതം എന്നു വിളിക്കുന്നത് ? "അമ്മാവന് അടുപ്പിലും ആകാം" എന്നതാണോ ഇവിടുത്തെ രീതി? സീനിയർ ഉപയോക്താക്കൾക്ക് നിയമങ്ങളും Guidelines-ഉം ഒന്നും ബാധകമല്ലേ?


2013/1/11 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>

പ്രിയ ഡെയർ ഡെവിൾ ഡക്ലിങ്ങേ,
(ഒരു രസത്തിനുവേണ്ടി, മലയാളത്തിൽ, ധീരഡിങ്കത്താറാവിൻ‌കുട്ടീ എന്നു വിളിച്ചോട്ടെ? :) )

താങ്കളുടെ അത്യാവേശം കണ്ടു് സത്യത്തിൽ സന്തോഷിക്കുന്ന ഒരു ഉപയോക്താവാണു് ഞാൻ. ഇതുവരെ കണ്ട സംഭാവനകളിൽ നിന്നും ഊഹിക്കുന്നതനുസരിച്ച് ഒന്നുകിൽ താങ്കൾ വളരെ മുമ്പു മുതൽ വിക്കിപീഡിയ (മലയാളത്തിലോ മറ്റേതെങ്കിലും ഭാഷയിലോ) ഉപയോഗിച്ചു പരിചയമുള്ള ഒരാളാണു്. അല്ലെങ്കിൽ ഈയടുത്തുമാത്രം മലയാളം വിക്കിപീഡിയയെ സമീപത്തു  കണ്ടുതുടങ്ങിയ, പക്ഷേ മുമ്പുതന്നെ കമ്പ്യൂട്ടറിൽ മലയാളഭാഷ  സുഗമമായി ഉപയോഗിക്കാൻ അറിയുന്ന ഒരാളാണു്. രണ്ടായാലും ഈ പുതിയ അരങ്ങേറ്റത്തിനു സ്വാഗതം.

താങ്കൾ പറയുന്നതിലെ പല കാര്യങ്ങളും തീർച്ചയായും ശരിയാണു്. ഉദാഹരണത്തിനു് നീലലോഹിതം എന്ന വാക്കു് അൾട്രാവയലറ്റിനു ചേരുമോ എന്നതു്. വിഗ്രഹിച്ച് അർത്ഥം പറഞ്ഞാൽ ചേരാൻ ഒരു വഴിയുമില്ല.

പക്ഷേ അൾട്രാവയലറ്റിനു് നേരിട്ട് ഒരു മലയാളം പദം പുതുതായി വേണമെങ്കിൽ പല നിലയ്ക്കും യോജിക്കാവുന്ന ഒരു പദമാണു് (അതി)നീലലോഹിതതരംഗം എന്നു പറയുന്നതിൽ അർത്ഥാശങ്കയ്ക്കു വിരുതൊന്നും വിളിക്കേണ്ടതില്ല. (അങ്ങനെപ്പോലും ഇതുവരെ അവിടെ ശക്തമായി വാദിച്ചിട്ടില്ലെന്നുകൂടി ഓർക്കുക.)
(മലയാളം ചോരയാണെങ്കിൽ അതിലെ പ്ലേറ്റ്ലെറ്റുകളോ കോർപ്പസിലുകളോ മറ്റോ ആണു് സംസ്കൃതം, തമിഴിനെ പ്ലാസ്മയെന്നും വിളിക്കാം. അല്ലാതെ സംസ്കൃതവും മലയാളവും കുശുമ്പത്തി നാത്തൂന്മാരൊന്നുമല്ല.)

ഒരു ശാസ്ത്രീയ പരിഗണന മാത്രം പറയാം: നീലലോഹിതം എന്നാൽ ഇരുമ്പ്  എന്നർത്ഥമുണ്ടു്.  എമിഷൻ സ്പെൿട്രോഗ്രാഫിയിൽ താരതമ്യേന സങ്കീർണ്ണമായ ഇരുമ്പിന്റെ ഏറ്റവും പ്രകടമായ ആദ്യത്തെ മൂന്നു് സിഗ്നേച്ചെറുകളും വരുന്നതു് 27000-32000 ബാൻഡിലും അടുത്ത രണ്ടെണ്ണം വരുന്നതു്  28000-29000 ബാൻഡിലുമാണു്. (unit:cm^(-1)) അതായതു് ഇരുമ്പ് ആവശ്യംപോലെ എക്സൈറ്റ് ചെയ്താൽ കാണാവുന്ന (അല്ലെങ്കിൽ അദൃശ്യമായി പ്രസരിക്കുന്ന) തരംഗവർണ്ണം അൾട്രാവയലറ്റ് ആണു്. അതുകൊണ്ടു് അൾട്രാവയലറ്റിനു് നീലലോഹിതതരംഗം  എന്നൊരു മിടുക്കൻ മലയാളപദം കണ്ടുപിടിച്ചാൽ അവനെ അഭിനന്ദിക്കുകയാണു വേണ്ടതു്.
ഇനി സ്വല്പം പുരാണത്തിലേക്കു പോവാൻ മനസ്സുണ്ടെങ്കിൽ ഒരു രസത്തിനുവേണ്ടി, ശിവൻ എന്ന മൂർത്തി ഉണ്ടായതെന്ന കഥ വായിക്കാം. ബ്രഹ്മാവു ഹോമം ചെയ്തുകൊണ്ടിരുന്നപ്പോൾ അയാളുടെ നെറ്റിയിൽ നിന്നും ഒരു സ്വേദകണം (Must be some extremely high energy material most probably in plasma state) ഹോമാഗ്നിയിൽ വീണത്രേ. തീയിൽ വീണ സാധനം ആദ്യം നീലവർണ്ണമാകുകയും പിന്നീട് രക്തവർണ്ണമായി (excitation ഒക്കെ പോയി, പതുക്കെ തണുത്തിട്ടുണ്ടാവണം) മാറിയതാണത്രേ രുദ്രൻ! അതുകൊണ്ടു് ഏതെങ്കിലും ഹിന്ദുത്വവാദിയ്ക്കു് ഇതും ഞമ്മടെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ടു് എന്നു പറയാൻ വേണമെങ്കിൽ ഒരു ന്യായവുമായി.

കാര്യം ഇതൊന്നുമല്ല. എല്ലാ തരം വസ്തുതകളും അതെങ്ങനെ നാം നോക്കിക്കാണുന്നു എന്ന അടിസ്ഥാനത്തിൽ ഓരോരുത്തർക്കും വ്യത്യസ്തമായോ biased ആയോ തോന്നാം. അങ്ങനെ biased ആയി  മറ്റൊരാൾക്കു തോന്നി, എഴുതി എന്നതുപോലെത്തന്നെ അതേ കാര്യം ധീരഡിങ്കത്താറാക്കുട്ടിയ്ക്കും എതിർദിശയിൽ biased ആയി തോന്നുന്നുണ്ടാവാമെന്നു തോന്നുന്നില്ലേ?

അതുപോലെ, POV തുടങ്ങിയ ഫലകങ്ങൾ ചർച്ചയില്ലാതെ നീക്കുന്നതു് ശരിയായ പ്രവണതയല്ല. സമ്മതിച്ചു. ഒരു പക്ഷേ അബദ്ധമായിരിക്കാം, (മറ്റൊരാളെ തെളിവില്ലാതെ സോക്ക് പപ്പറ്റ് എന്നു വിളിച്ചതുപോലെത്തന്നെ). തിരുത്തപ്പെടേണ്ട പ്രവണതകൾ തിരുത്തിക്കൊള്ളണം സൗമ്യപൂർവ്വം എന്നുപദേശിക്കാൻ മലയാളത്തിലെ അഡ്മിനികൾ എല്ലാക്കാലത്തും തയ്യാറായിട്ടുണ്ടു്.

അതുകൊണ്ട് മേൽപ്പറഞ്ഞ ചർച്ചകളിലും താൾ സംവാദങ്ങളിലും പൊതുവേ കാണപ്പെടുന്ന അരസികത്വം പ്രശ്നമാക്കാതെ, വിക്കിപീഡിയയിൽ ധീരമായി തുടരുക. കൂട്ടത്തിൽ അനാവശ്യമായ POVകൾ കൊണ്ടുവരാതിരുന്നാൽ താങ്കളുടെ ന്യായമായ അഭിപ്രായങ്ങളെ തീർച്ചയായും മറ്റെല്ലാവരും പിന്തുണയ്ക്കും.

പുതുതായി വന്ന ആളാണെങ്കിൽ, മലയാളം വിക്കിപീഡിയ വളരെ അനവധാനതയോടെയാണു് ഇതുവരെ വളർന്നുവന്നുകൊണ്ടിരിക്കുന്നതു്  (അകത്ത് എന്തൊക്കെ അബദ്ധങ്ങൾ ഉണ്ടെങ്കിലും ക്രമേണ അവ കുറഞ്ഞുവരുന്നുണ്ടു്) എന്നും അതല്ല വളരെ തഴക്കവും പഴക്കവുമുള്ള ആളാണെങ്കിൽ, ഇത്തരം റോൾ കൊണ്ടു് കാര്യമായ വിപ്ലവം വരുത്താനൊന്നും കഴിയില്ലെന്നും ദയവായി മനസ്സിലാക്കുക.

സ്നേഹപൂർവ്വം-
വിശ്വം



2013/1/11 Daredevil Duckling <daredevil.duckling@gmail.com>
ഇനി യഹൂദമതം എന്ന താളിലെ പ്രശ്നം. ഞാൻ ഒന്നു ചോദിച്ചോട്ടെ? എന്തിനാണ്
വിക്കിപീഡിയയിൽ [അവലംബം ആവശ്യമാണ്] എന്ന ഫലകം? നിങ്ങൾ ഒരു പരാമർശം
കണ്ടെന്നിരിക്കട്ടെ. അത് ശരിയല്ലെന്നു തോന്നുകയാണെങ്കിൽ അവലംബം
ആവശ്യപ്പെടാം. ഉള്ള അവലംബങ്ങൾ പോരെങ്കിൽ അതു ചൂണ്ടിക്കാട്ടാം. അല്ലാതെ
നേരേ അങ്ങു ഡിലീറ്റ് ചെയ്യാനാണെങ്കിൽ എന്തിനാണ് ഇങ്ങനെയുള്ള ഫലകങ്ങൾ?
അതുപോലെ ഒരു ലേഖനത്തിൽ {{POV}} ടാഗിട്ടാൽ ഒരു സമവായമുണ്ടാകുന്നതുവരെ അത്
അവിടെ നിന്നു നീക്കം ചെയ്യരുത് എന്നാണ് എന്റെ അറിവ്. അപ്പോൾപ്പിന്നെ ഈ
എഡിറ്റിനെ വാണ്ടലിസം എന്നല്ലാതെ എന്തു വിളിക്കണം?

<http://ml.wikipedia.org/w/index.php?title=%E0%B4%AF%E0%B4%B9%E0%B5%82%E0%B4%A6%E0%B4%AE%E0%B4%A4%E0%B4%82&diff=1583134&oldid=1583062>

ഞാൻ അതു റിവേർട്ട് ചെയ്തപ്പോൾ വേറൊരു ഉപയോക്താവ് വന്ന് അതേ പരിപാടി ആവർത്തിച്ചു.

<http://ml.wikipedia.org/w/index.php?title=%E0%B4%AF%E0%B4%B9%E0%B5%82%E0%B4%A6%E0%B4%AE%E0%B4%A4%E0%B4%82&diff=1585965&oldid=1585833>

ഇതല്ലെങ്കിൽ പിന്നെന്താണ് Sock Puppetry?

On 1/11/13, Daredevil Duckling <daredevil.duckling@gmail.com> wrote:
> ഞാനാണോ ഇവിടുത്തെ ചർച്ചാവിഷയം? എന്നെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ
> കുറഞ്ഞപക്ഷം എന്റെ സംവാദം താളിൽ ഒരു മെസേജ് ഇടാമായിരുന്നു. പോട്ടെ,
> സാരമില്ല. വിഷയത്തിലേയ്ക്കു വരാം.
>
> "ആ താളിൽ ഒരു വിക്കി ഉപയോക്താവ് 2009-ൽ ഒരു സംശയം ചൊദിച്ചു. അന്ന് നടന്ന
> ചർച്ചയെ അടിസ്ഥാനമാക്കി ലേഖനത്തിന്റെ തലക്കെട്ട് അൾട്രാവയലറ്റ് തരം എന്ന്
> തന്നെ നിലനിർത്തി. അപ്പോൾ താളിന്റെ തലക്കെട്ട് മാറ്റവുമായി ബന്ധപ്പെട്ട
> വിഷയം അവസാനിച്ചു.
>
> ഇപ്പോൾ 2013-ൽ "മലയാളം വിക്കിപീഡിയയിൽ തെറ്റായതിനാൽ" തെറ്റു
> തിരുത്തിക്കാനായി രംഗപ്രവേശം ചെയ്ത (ചെയ്യിപ്പിച്ച) മേൽ സൂചിപ്പിച്ച
> ഉപയോക്താവ്പ 2009ൽ നടന്ന ആ സംവാദത്തിൽ പിടച്ച്  ഒരു സംവാദം കൊണ്ടു
> വരുന്നു."
>
> അപ്പോൾ അതാണ് പ്രശ്നം. 2009-ൽ തീരുമാനമെടുത്ത കാര്യം 4 വർഷങ്ങൾക്കു ശേഷം
> വീണ്ടും എടുത്തിട്ടിരിക്കുന്നു. എന്തുകൊണ്ട്? കാരണം, ഇന്നു രാവിലെയാണ്
> അഖിലൻ എന്ന ഉപയോക്താവ് ഈ തിരുത്തൽ
> <http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%80%E0%B4%B2%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82&oldid=1587369>
> നടത്തിയത്. നേരത്തേ വേണ്ടെന്നു തീരുമാനിച്ച വിഷയമാണെങ്കിൽ അദ്ദേഹം അങ്ങനെ
> ചെയ്തതിന് എന്തെങ്കിലും നീതീകരണമുണ്ടോ? അദ്ദേഹം തന്നെ അത്
> റോന്തുചുറ്റിയതായും പ്രഖ്യാപിച്ചു.
> <http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%B0%E0%B5%87%E0%B4%96&page=%E0%B4%85%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%80%E0%B4%B2%E0%B4%B2%E0%B5%8B%E0%B4%B9%E0%B4%BF%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82%E0%B4%97%E0%B4%82>
> ഹോ എന്തൊരു ബുദ്ധി! "സമീപകാല മാറ്റങ്ങൾ" എന്ന കൂട്ടത്തിൽ ഇതു
> കണ്ടതുകൊണ്ടാണ് ഞാൻ 2013-ൽ ഇടപെടേണ്ടി വന്നത്. അല്ലെങ്കിൽത്തന്നെ 2009-ൽ
> വിക്കിപീഡിയയിൽ അംഗത്വം ഇല്ലാതിരുന്ന ഞാൻ എങ്ങനെയാണ് അന്ന് അഭിപ്രായം
> പറയുക?
>
> On 1/11/13, Kevin Siji <kevinsiji@gmail.com> wrote:
>> ഞാനും തിയ്യതി എവിടെയും ശ്രദ്ധിച്ചില്ല.
>>
>>
>> 2013/1/11 Sebin Jacob <sebinajacob@gmail.com>
>>
>>> ഷിജു പറഞ്ഞതു് അംഗീകരിക്കുന്നു. തീയതി ശ്രദ്ധിച്ചിരുന്നില്ല.
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>> https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>>
>> --
>> Regards,
>> Kevin
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

താങ്കളെക്കുറിച്ച് അഭിമാനപൂർവം ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നതു കണ്ടു, എന്തു ചെയ്യാം താങ്കൾക്കു താങ്കളോടു തോന്നുന്ന ബഹുമാനം മറ്റുള്ളവർക്ക് താങ്കളോടില്ലെന്നാണ് തോന്നുന്നത്.അത് അവരുടെ കുഴപ്പം താങ്കളുടേതല്ല.
വാദവും യുദ്ധവും കഴിഞ്ഞ് സ്വയം വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് ,ഇതുകൂടി കേൾക്കുക.താങ്കളുടെ പ്രവൃത്തികളുടെ ഒരു കണക്കെടുപ്പ്.


1)പ്രത്യക്ഷത്തിൽ തന്നെ മുന്വിധിയോടെയുള്ളതെന്ന് വ്യക്തമായ ഒരു അവലംബത്തെ പിന്തുടർന്ന് വിക്കിശൈലിക്കു ചേരാത്ത ഭാഷയിൽ താങ്കൾ എഴുതിപ്പിടിപ്പിച്ചത് തിരുത്തിയെങ്കിൽ അതെങ്ങനെ Vandalism ആകും?ഇനി അതല്ല, താങ്കൾക്ക് യോജിപ്പില്ലെങ്കിൽ തിരുത്തിയാൽ മാത്രം മതിയായിരുന്നില്ലേ? തിരുത്തൽചുരുക്കം നൽകാതെ തിരുത്തി എന്നു കുറ്റപ്പെടുത്തിയ താങ്കൾ ഒരുപടികൂടി കടന്ന്
തിരുത്തൽസംഗ്രഹത്തിൽ ജോർജ്ജ്കുട്ടിയെപ്പോലെയുള്ള 
ഒരാളുടെ പ്രവൃത്തിയെ Vandalism എന്നു വിശേഷിപ്പിച്ചത് ഏതു നാട്ടിലെ മര്യാദയാണ്.ഇനി കേൾക്കുക ആ ഒരുകാര്യം കൊണ്ടുമാത്രമാണ് vandalism എന്നു കരുതി  താങ്കളുടെ തിരുത്തിനെ ഞാൻ revert ചെയ്തത്.അപ്പോൾ ഞാൻ sock puppet എന്ന വിശേഷണത്തിനും അർഹനായി. എന്നിട്ടും അപ്രതിരോധ്യമെന്ന് പകലുപോലെ വ്യക്തമായ താങ്കളുടെ നിലപാടിനെ       ന്യായീകരിക്കുന്നത് ഏത് അന്ധതയുടെ വെളിച്ചത്തിലാണ്. 
പഴയ ഉപയോക്താക്കളായ ഇവരൊന്നും Vandals അല്ല എന്ന് പറഞ്ഞ ഒരു ഉപയോക്താവിന് താങ്കൾ നൽകിയ മറുപടി സ്വഭാവോചിതമായിരുന്നു- പഴയ ഉപയോക്താക്കൾക്കെന്താ കൊമ്പുണ്ടോ?(ഇപ്പോൾ എനിക്കും സംശയമായി!)

2) സംവാദത്താളിലേക്ക് വിഷയവുമായി യാതൊരുബന്ധവുമില്ലാത്ത വിഷയങ്ങൾ വലിച്ചു കൊണ്ടുവരുന്നത് താളിലെ പെരുമാറ്റച്ചട്ടത്തിന്റെ പാലനമാണേന്നാണോ കരുതേണ്ടത്.
3)താങ്കൾക്ക് പല സമുദായങ്ങളുടെ നേർക്കും പകയുണ്ടാകാം അമർഷവും വെറുപ്പുമുണ്ടാകാം,അതൊന്നും തെറ്റല്ല(തെറ്റായിട്ടെന്തുണ്ടീ ഭൂമിയിൽ?)പക്ഷേ ആ കണക്കുതീർക്കാൻ നോക്കേണ്ടത് വിക്കിയിലല്ല.
4)യഹൂദരെക്കുറിച്ചുള്ള ലേഖനം സംതുലിതം അല്ലെങ്കിൽ പൂർവപക്ഷവും അവലംബങ്ങളോടെ ചേർത്ത് സന്തുലിതമാക്കാവുന്നതല്ലേയുള്ളൂ.അതിനിങ്ങനെ അവിടെയും ഇവിടെയും നടന്നു പറഞ്ഞാൽ മതിയോ?
5)തിരുത്തലുകളിലും സംവാദത്താളുകളിലും നിഷ്പക്ഷതയും മാന്യതയും പുലർത്തുകയാണെങ്കിൽ താങ്കൾക്ക് ഇങ്ങനെ വിലപിക്കേണ്ടി വരില്ലായിരുന്നു.
6) ശുഭപ്രതീക്ഷ വെടിയേണ്ട എന്നെങ്കിലും ലോകം നന്നാകും അന്ന് എല്ലാവരും താങ്കളെപ്പോലെ ചിന്തിക്കുന്നവരാകും

ബിനു



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l