http://ml.wikipedia.org/wiki/വിക്കിപീഡിയ:പഞ്ചായത്ത്_(സാങ്കേതികം)#.E0.B4.A8.E0.B5.8D.E0.B4.B1_.2F_.E0.B5.BB.E0.B4.B1

ഇപ്പോൾ പല ലേഖനങ്ങളിലും ന്റ-യക്ക് പകരം ൻറ-യാണ്. ന്റ = ന + ് + റ. എന്നാൽ കാർത്തിക ഫോണ്ടിൽ ഉപയോഗിക്കുന്നവർ ന്റ ടൈപ്പ് ചെയ്യുന്നത് തെറ്റായ രീതിയിലാണ്: ന + ് + ZeroWidthJoiner + റ. വിക്കിയിൽ പഴയ ചില്ലുകളെ ഡൈനാമിക്ക് ആയി ആണവ ചില്ലുകളായി കൺവേർട്ട് ചെയ്യുമ്പോൾ ന + ് + ZeroWidthJoiner എന്ന പഴയ ചില്ല് ൻ എന്ന ആണവ ചില്ലായി മാറുകയും ന + ് + ZeroWidthJoiner + റ എന്നുള്ളത് ൻറ ആയി മാറുകയും ചെയ്യുന്നു. ഇതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ചില്ല് കൺവേർട്ട് ചെയ്യുന്നതിന് മുമ്പ് (ന + ് + ZeroWidthJoiner + റ)-യെ (ന + ് + റ) ആയി കൺവേർട്ട് ചെയ്യണം. ഇപ്പോൾ നിലവിലുള്ള ൻറ-യെ തിരിച്ച് ന്റ ആക്കുന്നത് പ്രയാസമാണ്. കാരണം പല വാക്കുകളിലും (പ്രത്യേകിച്ച് ഇംഗ്ലീഷ് വാക്കുകളിൽ) ൻറ ഉപയോഗിക്കപ്പെടുന്നു. ഉദാ: ഹെൻറി (Henry). അപ്പോൾ ഹെൻറി എന്നുള്ളത് ഹെന്റി-യാവും.

ൻറ എന്നുള്ളത് ന്റ എന്നു തന്നെ വായിക്കാമെങ്കിലും, എൻറെ-യെ എന്റെ എന്ന് വായിക്കുന്നത് ശരിയല്ല. അതു കൊണ്ട് ഈ പ്രശ്നം ഉടനെ പരിഹരിക്കണം എന്ന നിർദ്ദേശിക്കുന്നു. ഇപ്പോൾ നിലവിലുള്ള ൻറ-യെ ന്റ ആക്കാൻ വാക്കുകളുടെ അടിസ്ഥാനത്തിൽ റീപ്ലേസ് ചെയ്യാം. ഉദാ: എൻറെ -> എന്റെ, സെൻറ് -> സെന്റ് എന്നിങ്ങനെ.

യൂണിക്കോഡിൽ 5.1, 5.2, 6.0 -എന്നിവയിൽ ന്റ ടൈപ്പ് ചെയ്യാൻ നിർദ്ദേശിക്കുന്നത് വേറൊരു രീതിയിലാണ് - ൻ + ് + റ. ഇത് തികച്ചും തെറ്റാണ്. നിലവിലുള്ള ഒരു മലയാളം ഫോണ്ടും ഈ രീതിയെ സപ്പോർട്ട് ചെയ്യുന്നുമില്ല. ചില്ലക്ഷരങ്ങൾ ഒരിക്കലും വ്യഞ്ജനങ്ങളുമായി ചേർന്ന് കൂട്ടക്ഷരങ്ങൾ ഉണ്ടാക്കില്ല. ചന്ദ്രക്കലയുടെ സഹായമില്ലാതെ നിലനിൽക്കുന്ന വ്യഞ്ജനങ്ങളാണ് ചില്ലുകൾ. യൂണിക്കോഡ് ഈ തെറ്റ് അടുത്ത് വെർഷനിൽ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മലയാളം വിക്കി യൂണിക്കോഡ് 5.1-നെയാണ് അനുകൂലിക്കുന്നതെങ്കിൽ ന്റ = ൻ + ് + റ എന്നാണാവേണ്ടത്. :-) എങ്കിലും ന്റ-യ്ക്ക് ചില്ലിനെ പോലെ യൂണികോഡ് കോഡ് പോയിന്റിൽ സ്ഥാനമില്ലാത്തതിനാൽ ഇത് അവഗണിക്കാം.

ഉടനെ തന്നെ ന്റ / ൻറ പ്രശ്നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. --Jairodz സം‌വാദം 10:30, 5 ജൂലൈ 2011 (UTC)


--
J. J. Rodriguez