ഒരു കുഞ്ഞന്‍ വിഡ്ജറ്റ് കിട്ടിയിരുന്നേല്‍ ബസ്സിലൊക്കെ ഇടാമായിരുന്നു..

2011/4/11 Anoop <anoop.ind@gmail.com>
ഈ സംരഭത്തിന്റെ ഭാഗഭാക്കായ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ആയിരം ചിത്രങ്ങള്‍ എന്നത് മഹത്തരമായ ഒരു നേട്ടമാണ്. ഇനിയുള്ള 6 ദിവസങ്ങള്‍ കൊണ്ട്  ഒരായിരം ചിത്രങ്ങള്‍ കൂടി സംഭാവന നല്‍കാന്‍ നമുക്കാകട്ടെ. പലരുടെ കയ്യിലും ചിത്രങ്ങളുണ്ട്. പക്ഷെ സമയമില്ലാത്തതിനാല്‍ അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന പരാതി നിരവധി ഉപയോക്താക്കള്‍ ഉന്നയിച്ചിരുന്നു. ഇനിയുള്ള അവധി ദിവസങ്ങളില്‍ അവരും കൂടി സംഭാവന നല്‍കും എന്നു പ്രതീക്ഷിക്കട്ടെ.

ഓരോ ദിവസവും ഈ പദ്ധതിയില്‍ അപ്‌ലോഡ് ചെയ്ത ചിത്രങ്ങള്‍ മാത്രമായി കാണാന്‍ വല്ല വഴിയുമുണ്ടോ?

അനൂപ്


2011/4/11 Shiju Alex <shijualexonline@gmail.com>
പദ്ധതി തുടങ്ങുമ്പോള്‍ 15 ദിവസം കൊണ്ട് 500-നടുത്ത് ചിത്രങ്ങള്‍ കോമണ്‍സിലേക്ക് സംഭാവന ചെയ്യാം എന്നാണു് കരുതിയിരുന്നത്. പക്ഷെ നമ്മള്‍ 10 ദിവസം കൊണ്ട് 1000 ചിത്രങ്ങള്‍ കടന്ന് എല്ലാ പ്രതീക്ഷകളേയും കടത്തി വെട്ടിയിരിക്കുന്നു. :)

ഈ സംരംഭത്തില്‍ പങ്കാളികളാകുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

ശ്രീജിത്ത് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈജ്ഞാനിക സ്വഭാവമുള്ള ചിത്രങ്ങള്‍ മാത്രമേ നമുക്ക് ആവശ്യമുള്ളൂ. അതിന്റെ ഒപ്പം നിങ്ങള്‍ അപ്‌ലൊഡ് ചെയ്യുന്ന ചിത്രങ്ങളില്‍ പ്രസ്തുത ചിത്രത്തെകുറിച്ചുള്ള ലഘു വിവരണം കൊടുക്കുക. എന്നാല്‍ മാത്രമേ ബാക്കി ഭാഷക്കാര്‍ക്ക് അവരുടെ വിക്കി ലേഖനങ്ങളില്‍ ഇത് നന്നായി ഉപയൊഗിക്കാന്‍ പറ്റൂ. നമ്മള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ മലയാളത്തിനു വേണ്ടി മാത്രമല്ല, എല്ലാ ലോകഭാഷകള്‍ക്കും പ്രയോജനപ്പെടുന്നതാനു് എന്ന് അറിയാമല്ലോ. അപ്പോള്‍ നിങ്ങള്‍ ചേര്‍ക്കുന്ന കൃത്യമായ വിവരണം മറ്റ് ഭാഷക്കാരെ വളരെയധികം സഹായിക്കും.

  


 

2011/4/11 Sreejith K. <sreejithk2000@gmail.com>
മലയാളികള്‍ വിക്കിപീഡിയയെ സ്നേഹിക്കുന്നു എന്ന വിക്കിപദ്ധതി 10-മത്തെ ദിവസത്തിലേക്ക്  കടന്നപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമായി ഇതിനകം കോമണ്‍സിലേക്കും മലയാളം വിക്കിയിലേക്കും അപ്‌ലോഡ് ചെയ്ത സ്വതന്ത്ര ചിത്രങ്ങളുടെ എണ്ണം 1000 കവിഞ്ഞു.  ഇതു വരെ അപ്‌ലോഡ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ ഇവിടെ കാണാം കോമണ്‍സില്‍

നമ്മള്‍ ലക്ഷ്യമിട്ടതിനേക്കാള്‍ ബഹുദൂരം മുന്നിലാണ് നമ്മള്‍ ഇപ്പോള്‍. ഈ പദ്ധതിയ്ക്കായി ചിത്രങ്ങള്‍ സംഭാവന ചെയ്ത മുഴുവന്‍ വിക്കിപീഡിയ സ്നേഹികള്‍ക്കും അഭിനന്ദനങ്ങള്‍. ഇനിയും ഒരുപാട് ചിത്രങ്ങള്‍ നമുക്ക് സംഭാവന നല്‍കാന്‍ കഴിയും. ചിത്രങ്ങള്‍ ഇനിയും പ്രവഹിക്കട്ടെ. 

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ -

നിങ്ങള്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളെക്കുറിച്ച് എന്തെങ്കിലും സന്ദേശം കോമണ്‍സിലെ നിങ്ങളുടെ സംവാദം താളില്‍ വന്നാല്‍ അതിന് ഉചിതമായ നടപടി കഴിവതും വേഗം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചിത്രത്തിന്റെ താളില്‍ നിങ്ങള്‍ നല്‍കാന്‍ വിട്ടുപോയ വിവരങ്ങള്‍ (ശ്രോതസ്സ്, രചയിതാവ്, എന്നിവ) ചേര്‍ക്കുക, വര്‍ഗ്ഗം നല്‍കുക എന്നിവ ആയിരിക്കും ആ സന്ദേശ്നങ്ങള്‍ അധികവും. നിബന്ധനകള്‍ പാലിക്കാത്ത ചിത്രങ്ങള്‍ മായ്ക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ലഭിച്ചേക്കാം. ഇവയില്‍ എന്ത് നടപടിയാണ് എടുക്കേണ്ടത് എന്നറിയില്ലെങ്കില്‍ അക്കാര്യം ഈ ഗ്രൂപ്പില്‍ അറിയിക്കാന്‍ മടിക്കരുത്. 

നമ്മള്‍ എടുത്ത എല്ലാ ചിത്രങ്ങളും അപ്ലോഡ് ചെയ്യണം എന്നില്ല. കോമണ്‍സില്‍ വൈജ്ഞാനികസ്വഭാവമുള്ള ചിത്രങ്ങള്‍ മാത്രമാണ് ആവശ്യമുള്ളത്. ഔട്ട് ഓഫ് ഫോക്കസ്സ് ആയവ, ഒരേ പോലെയുള്ള ഒന്നിലധികം ചിത്രങ്ങള്‍ എന്നിവയൊക്കെ അപ്ലോഡ് ചെയ്യാതിരിക്കുന്നതാവും ചിലപ്പോള്‍ നല്ലത്. ഉചിത്രമായ തീരുമാനം നിങ്ങള്‍ തന്നെ കൈക്കൊള്ളുക.

മറ്റുള്ളവരുടെ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അവര്‍ക്ക് തങ്ങളുടെ ചിത്രങ്ങള്‍ ഇങ്ങനെ പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതില്‍ താത്പര്യം കാണണമെന്നില്ല. അറിയപ്പെടുന്ന വ്യക്തികള്‍ ആകുമ്പോള്‍ ഇത് പ്രശ്നമാകില്ല. എന്നാല്‍ ആള്‍ക്കൂട്ടങ്ങളുടേയും മറ്റും ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്ക് ദോഷകരമാകുന്ന രീതിയില്‍ ചിത്രം ഉപയോഗിക്കാന്‍ ആവില്ല എന്ന് ഉറപ്പുള്ള ചിത്രങ്ങള്‍ മാത്രം അപ്ലോഡ് ചെയ്യുന്നതാവും നല്ലത്.

നന്ദി
ശ്രീജിത്ത് കെ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--

Devadas V.M.