താങ്കള്‍ സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുമെന്ന് കരുതുന്നു...

ലോകവിജ്ഞാന സംഭരണിക്കു വെള്ളിയാഴ്ച 15 വയസ്സ്
തിരുവനന്തപുരത്തും പിറന്നാളാഘോഷം
---------------------------------------------------

ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സർവ്വവിജ്ഞാനകോശമായ വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ ജനുവരി 15ന് ആഘോഷിക്കുന്നു. ലോകവ്യാപകമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി മലയാളം വിക്കിപീഡിയ സമൂഹം തിരുവനന്തപുരത്ത് ആഘോഷം സംഘടിപ്പിക്കുന്നു. പുളിമൂട്ടിലുള്ള കേസരി സ്മാരക ഹാളില്‍ 15 ന് ഉച്ചയ്ക്ക് 2.00ന് പരിപാടി കേരള ഐ‍.ടി. മിഷന്‍ ഡയറക്ടര്‍ കെ. മൊഹമ്മദ് വൈ. സഫിറുള്ള ഉദ്ഘാടനം ചെയ്യും. പ്രമുഖ ശാസ്ത്രസാഹിത്യകാരൻ കെ.കെ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിക്കിസംരംഭങ്ങളെ സമ്മേളനത്തില്‍ ജനങ്ങൾക്കു പരിചയപ്പെടുത്തും. വിക്കിപീഡിയയില്‍ ഉള്ളടക്കം ചേര്‍ക്കുന്നതിനുള്ള പരിശീലനവും നൽകും. ആഘോഷത്തിന്റെ ഭാഗമായി പിറന്നാള്‍ക്കേക്ക് മുറിക്കല്‍ തുടങ്ങിയ പരിപാടികളും ഉണ്ടാകും.

പത്രപ്രവർത്തകർക്കു പുറമേ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം. വിക്കിപീഡിയ പ്രവർത്തകരായ ഫുവാദ് ജലീല്‍, കണ്ണന്‍ ഷണ്‍മുഖം, അഖില്‍ കൃഷ്ണന്‍, സുഗീഷ് സുബ്രഹ്മണ്യം തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.

അമേരിക്കക്കാരായ ജിമ്മി വെയിൽസ്, ലാറി സാങർ എന്നിവർ ചേർന്ന് 2001 ജനുവരി 15 നാണ് വിക്കിപീഡിയയ്ക്ക് തുടക്കമിട്ടത്. മാനവരാശിക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ വിക്കിപീഡിയയിലേക്ക് ആർക്കും കൂട്ടിച്ചേര്‍ക്കാന്‍ കഴിയും. ഇംഗ്ലീഷിനുപുറമേ മുന്നൂറിലധികം ഭാഷകളിൽ നിലിവിലുള്ള വിക്കിപീഡിയകളിലേക്ക് ലോകമെമ്പാടുമുള്ള ബഹുജനങ്ങളാണ് വിവരങ്ങള്‍ ചേര്‍ത്തുകൊണ്ടിരിക്കുന്നത്.
മലയാളം വിക്കിപീഡിയ ml.wikipedia.org എന്ന വിലാസത്തിൽ ലഭ്യമാണ്. പരിപൂര്‍ണ്ണമായും സൗജന്യമായ വിക്കിപീഡിയയിലെ വിരങ്ങള്‍ ആർക്കും സ്വതന്ത്രമായി പുനരുപയോഗിക്കാം.

കൂടുതൽ വിവരങ്ങൾ http://ml.wikipedia.org/wiki/WP:WP15TVM എന്ന വെബ് താളിലോ 9496329819 എന്ന നമ്പരിലോ ലഭിക്കും.



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841