സുഹൃത്തുക്കളെ,

2010 ഡിസംബർ 21 മലയാളം വിക്കിപീഡിയയുടെ എട്ടാം വാർഷികവും 2011 ജനുവരി 15 ഇംഗ്ലീഷ് വിക്കിപീഡിയ സ്ഥാപിച്ചിട്ട് 10 വർഷവും തികയുകയാണല്ലോ. പലവിധ കാരണങ്ങളാൽ എല്ലാവരും കൂടി ചേർന്നുള്ള ഒരു പരിപാടി ഇപ്രാവശ്യം നടക്കില്ല. അതിനാൽ അതത് ജില്ലകളിലുള്ള വിക്കിപീഡിയർ ഒത്ത് ചേർന്ന് വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാൻ താല്പര്യപ്പെടുന്നു.

കണ്ണൂർ ജില്ലയിലുള്ളവർ ജനുവരി 15നു് ഒരു പഠനശിബിരവും വിക്കിപീഡിയ വാർഷികവും ആസൂത്രണം ചെയ്യുന്നുണ്ട്. അത്തരത്തിൽ എന്തെങ്കിലും പരിപാടികൾ മറ്റ് ജില്ലകളിൽ ഉള്ളവർക്കും (മറ്റ് സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും ഉള്ളവർക്കും) ആസൂത്രണം ചെയ്യാവുന്നതാണു്.

നിങ്ങൾ നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളുടെ വിശദാംശങ്ങൾ വിക്കിപീഡിയ:വിക്കിസംഗമം എന്ന താളിലോ വിക്കിപീഡിയ:വിക്കിപഠനശിബിരം എന്ന താളിലോ രേഖപ്പെടുത്താൻ അഭ്യർത്ഥിക്കുന്നു.

ഷിജു