സുഹൃത്തുക്കളേ,

ഒരു സന്തോഷ വാർത്ത നിങ്ങളെ എല്ലാവരെയും അറിയിക്കുകയാണ്. മലയാളം വിക്കിപീഡിയയിൽ 10 ലക്ഷം തിരുത്തലുകൾ (Edits) തികഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ ജനുവരി 22-നായിരുന്നു 10 ലക്ഷം തിരുത്തലുകൾ തികഞ്ഞത്. ഈ കടമ്പ കടക്കുന്ന അമ്പത്തി ഒന്നാമത്തെ വിക്കിപീഡിയയാണ് മലയാളം[1]. ഈ കടമ്പ കടന്ന ഏക ഇന്ത്യൻ വിക്കിപീഡിയയും മലയാളമാണ്[1].

ലേഖനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നത് പ്രാഥമികമായ ലക്ഷ്യമാക്കാതെ, കാമ്പുള്ള ലേഖനങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നതിന്റെ ഫലമായാണ് ഏറ്റവും കൂടുതൽ ഡെപ്ത് ഉള്ള ഇന്ത്യൻ വിക്കിപീഡിയയും ഏറ്റവും കൂടുതൽ തിരുത്തലുകൾ നടത്തിയ ഇന്ത്യൻ വിക്കിപീഡിയയും മലയാളമായത്. ഈ സ്ഥാനം എന്നെന്നും നിലനിർത്തിപ്പോരാൻ നിങ്ങൾ ഓരോരുത്തരുടെയും സഹകരണം ആവശ്യമാണ്.

മറ്റു പ്രധാന ഇന്ത്യൻ ഭാഷാ വിക്കിപീഡിയയിലെ  തിരുത്തലുകളുടെ എണ്ണം കാണുക.

ഭാഷ                     തിരുത്തലുകളുടെ എണ്ണം
മലയാളം  1002375
ബംഗാളി  922606
ഹിന്ദി   913612
തമിഴ്   688891
മറാത്തി  665774
തെലുഗ് 578760
ഉർദു  376948
കന്നഡ  186771
ഗുജറാത്തി 133134
സംസ്കൃതം 101517

[1]

ഈ നേട്ടത്തിൽ പങ്കാളിയായ എല്ലാവർക്കും നന്ദി.

അവലംബം
1. http://meta.wikimedia.org/wiki/List_of_Wikipedias



അനൂപ്