2013/12/28 Adv. T.K Sujith <tksujith@gmail.com>
ദയവുചെയ്ത് ഈ ലിസ്റ്റില്‍ അല്പം നിയന്ത്രണം പാലിക്കണേ... നിങ്ങള്‍ക്ക് ആരോടെങ്കിലുമോ ഏതെങ്കിലും സംഘടനകളോടോ അഭിപ്രായവ്യത്യാസമോ, വിയോജിപ്പോ ഉണ്ടെങ്കില്‍ അത് അവയുടെ മെയിലിംഗ് ലിസ്റ്റുകളില്‍ ഉയര്‍ത്തുക. വ്യക്തികളാണെങ്കില്‍ നേരിട്ട് മെയില്‍ അയയ്കുക. ഏതെങ്കിലും ലേഖനത്തെ നിരൂപണം ചെയ്യാനുള്ള വേദിയല്ല ഇത്.

"വിക്കിപീഡിയ പോലുള്ള വമ്പന്‍മാരും അത് അംഗീകരിച്ചുകഴിഞ്ഞു " എന്നോ മറ്റോ ഉള്ള ഒറ്റവരി പരാമർശത്തിന് മേൽ ഇത്രയും ചർച്ച ഇവിടെ നടത്തി ആളുകളുടെ മെയിൽ ബോക്സ് നിറയ്കുന്നതെന്തിന് ? അങ്ങനെ എതിലെങ്കിലും അഭിപ്രായ വ്യത്യാസമോ സംശയമോ ഉണ്ടെങ്കിൽ അത് സാങ്കേതിക പഞ്ചായത്തിലോ മറ്റോ ചർച്ച ചെയ്യുക.

എനിക്കു പ്രിന്‍സ് ആരെന്നറിയില്ല എന്നാല്‍ വിക്കിപീഡിയര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് .
എന്റെ അറിവില്‍ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനെപ്പോലെത്തന്നെ ലിപി agnostic ആണു വിക്കിമീഡിയ പ്രൊജക്റ്റുകളും . നില നില്‍ക്കുന്ന പോപ്പുലര്‍ ആയ സ്വതന്ത്ര ഫോണ്ടുകളെയും ഇന്‍പുട്ടുകളേയും ഉപയോഗപ്പെടുത്തുക എന്ന എന്നതാണു് വിക്കി പ്രൊജക്റ്റുകള്‍ ചെയ്യുന്നതു് .

ലേഖനത്തിലെ ലേഖകന്റെ പരാമര്‍ശം ഇവിടെ ചര്‍ച്ചയാക്കിയ പ്രിന്‍സിന്റെ രീതിയില്‍ നിന്നു ഒന്നുകൂടി വ്യക്തമാവുന്നുണ്ട്
മലയാളം വിക്കി പ്രൊജക്റ്റുകള്‍ ഉപയോഗിക്കാത്ത പോളിസി ഇടങ്ങളെ വിഘടിതലിപിക്കായി  തന്റെ പോയന്റ് ഓഫ് വ്യൂവിനനുസരിച്ച് വളച്ചൊടിച്ച് വിക്കിപീഡിയരുടെ അഭിപ്രായമാകാണുള്ള  ഒരു ശ്രമം കൂടി നടന്നു വരുന്നതായി കാണുന്നുണ്ട് . ഒരു ലേഖനത്തിലെ ഒരു ഒറ്റവരി പരാമര്‍ശത്തിന്റെ പുറത്തു് അതു കാണാതിരിക്കരുതു്

അനിവര്‍