ഇത് പതിവ് മനോരമ തട്ടിപ്പ് വാര്‍ത്ത തന്നെ. സഖാക്കള്‍ക്ക് ഫേസ്ബുക്കും ട്വിറ്ററുമടക്കമുള്ള നവ മാധ്യമങ്ങളെ പരിചയപ്പെടുത്താനുള്ള
ക്ലാസുകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. കൂട്ടത്തില്‍ വിക്കന്മാരാരെങ്കിലും ക്ലാസെടുക്കുന്നണ്ടെങ്കില്‍ വിക്കി വിട്ടു പോകാന്‍ ന്യായമില്ല.

ഈ വാര്‍ത്ത കാണൂInline image 1

കണ്ണന്‍

2013/1/3 Prince Mathew <mr.princemathew@gmail.com>
@Tony: Really?

On 1/2/13, tony antony <tonynantony@gmail.com> wrote:
> സുഹൃത്തുക്കളെ
> വിക്കിയിലെ ലേഖനങ്ങളിലെ സത്യന്ധത മനോരമയെ പൊള്ളിച്ചു തുടങ്ങിയിരിക്കുന്നു.
> ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള ശ്രമം ആരംഭിച്ചതിന്റെ സൂചനയാണിത്. ഇനി
> പല കത്സിത മാര്‍ഗ്ഗങ്ങളിലൂടെയും തന്ത്രപൂര്‍വ്വവും അവര്‍ ഇതില്‍ കയറിപ്പറ്റും.
> ജാഗ്രതൈ .... കാരണം ഇടതുപക്ഷ പക്ഷപാതിത്വത്തെക്കാള്‍ സത്യത്തെ അവര്‍
> ഭയപ്പെടുന്നു
>
> 2013/1/2 Adv. T.K Sujith <tksujith@gmail.com>
>
>> വളരെ നല്ല നീക്കമാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാകുവാൻ
>> പോകുന്നതെന്ന് തോന്നുന്നു. വിക്കിപീഡിയയിൽ തോന്നിയതുപോലെ എഴുതുവാൻ ആവില്ല
>> എന്ന് അവർക്ക് നന്നായി അറിയാം. നമ്മുടെ ശൈലിക്കനുസരിച്ചുതന്നെയേ അവർ എഴുതൂ.
>> അത് തിരുത്തൽ യുദ്ധത്തിലേക്കൊന്നും പോകുവാൻ വഴിയില്ല.
>>
>> സമ്പന്നമായ ചരിത്രവും അസൂയാവഹമായ സാഹിത്യവും കൈമുതലായുള്ളവരാണ് നമ്മുടെ
>> നാട്ടിലെ സി.പി.എമ്മും  ഇതര ഇടതുപക്ഷ കക്ഷികളും. അവർ വിക്കിപീഡിയയിൽ
>> സന്നദ്ധരായി എത്തുമെങ്കിൽ, ഏറെ വായനക്കാർ ഉണ്ടായേക്കാവുന്ന ആ വലിയ സാഹിത്യം
>> നമുക്ക് ലഭിച്ചേക്കാം.അതിനായി അവർക്ക് വേണ്ട എല്ലാ സഹായങ്ങളും
>> ചെയ്തുകൊടുക്കണമെന്നാണ് ഒരഭിപ്രായം.
>>
>> അത്തരം കാര്യങ്ങൾ വിക്കിപീഡിയയിലെത്തിക്കൂവാൻ ആ വിഷയങ്ങളിൽ ജ്ഞാനവും
>> താല്പര്യവുമുള്ളവർ തന്നെ മുന്നോട്ടുവരുന്നതാണ് നല്ലത്. അത് താല്പര്യവ്യത്യാസം
>> എന്ന ദോഷത്തിന് ഇടയാക്കുമെങ്കിലും നമ്മുക്ക് അവ നിയന്ത്രിക്കാൻ
>> ശേഷിയുണ്ടായിരുന്നാൽ മതിയല്ലോ.
>>
>> സി.പി.എമ്മിനെ കോർണർ ചെയ്തു നിഷ്പക്ഷ പത്രങ്ങൾ എന്നവകാശപ്പെടുന്ന ചില
>> പത്രങ്ങൾ നടത്തിവരുന്ന പ്രചരണത്തിന്റെ ചുവടുപിടിച്ച് ചില ലേഖനങ്ങൾ
>> വിക്കിയിലെഴുതപ്പെട്ടിട്ടുണ്ടല്ലോ. അവയെ  ഉദ്ദേശിച്ചായിരിക്കും ഒരു പക്ഷേ
>> ഇടതുവിരുദ്ധമെന്ന പരാമർശം ഉണ്ടായത്. അത്തരം ലേഖനങ്ങൾ സന്തുലിതമല്ലെന്ന
>> നിലപാടും അവർക്ക് കാണും. അത്തരം കാര്യങ്ങളിൽ അവരുടെ നിലപാട് അവരുടെ പത്രമായ
>> ദേശാഭിമാനിയിലൂടെ വെളിപ്പെടുത്താറുണ്ട്. പക്ഷേ ആ വിശദീകരണങ്ങൾ വിക്കിയിലെത്തി
>> ലേഖനങ്ങൾ സന്തുലിതമാകണമെന്നുണ്ടെങ്കിൽ അവരുടെ ശ്രദ്ധ വിക്കിയിൽ ഉണ്ടായേ
>> പറ്റൂ.
>> മറ്റാരും അത്ര താല്പര്യത്തോടെ അത് ചെയ്യണമെന്നില്ല. അതിന് അവർ തന്നെ
>> മുൻകൈയ്യെടുക്കട്ടെ.
>>
>> വിക്കിപീഡിയയുടെ നയങ്ങളും മാനദണ്ഡങ്ങളും പാലിക്കപ്പെട്ടുകൊണ്ടുള്ള
>> തിരുത്തലുകൾ മാത്രമേ ഇപ്രകാരം നടക്കൂ എന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത
>> വിക്കിപീഡിയ സമൂഹത്തിന് മാത്രമാണ്. അത് നാം കാര്യക്ഷമമായി നിർവ്വഹിച്ചാൽ
>> മതിയല്ലോ.... ‌
>>
>> സുജിത്ത്
>>
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Kannan shanmugam