സിഡി ടൊറന്റിലേക്ക് അപ്ലോഡ് ചെയ്തിട്ടുണ്ടെങ്കില് അതിന്റെ ലിങ്ക് കൂടി തരുമോ. 600 mb ഉള്ളതിനാല്‍ ബ്രോഡ് ബാന്റ് ഉള്ളവര്‍ക്ക് കൂടി ഡൌണ്‍ലോഡ് ചെയ്യുവാന്‍ ബുദ്ധിമുട്ട് ഉള്ളതായി പറയുന്നു.mlwiki.in സൈറ്റില് സ്പീഡ് വളരെ കുറവും മുഴുവനാവാന്‍ 5 മണിക്കൂറിലധികവുമം എടുക്കും.

2011, ജൂണ്‍ 13 12:16 വൈകുന്നേരം ന്, Shiju Alex <shijualexonline@gmail.com> എഴുതി:
I would request you to kindly send me one copy as a memento if you please


നിരവധി പേർ ചാറ്റിലൂടെയും, മെയിലിലൂടെയും, ട്വിറ്ററിലൂടെയും ഒക്കെ ഗ്രന്ഥശാല സിഡി ആവശ്യപ്പെട്ട് കൊണ്ടേ ഇരിക്കുന്നു. താഴെ പറയുന്ന 2 സേവനങ്ങലും സൗജന്യമാണു് എന്ന് എല്ലാവർക്കും അറിയാമെന്ന് കരുതുന്നു.

എന്നാൽ മുകളിൽ സൂചിപ്പിച്ച സൗജന്യ സംഗതികൾ ഉണ്ടെങ്കിലും, ചിലർ സംഗമത്തോട് അനുബന്ധിച്ച് ഇറക്കിയ സിഡിയുടെ ഹാർഡ് കോപ്പി തന്നെ ഓർമ്മയ്ക്കായി സൂക്ഷിച്ചു വെക്കാൻ വേണം എന്ന ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. അത് ഒരു ചരിത്ര രേഖയാണു് എന്നാണു് അതിനു് അവർ പറയുന്ന കാരണം. അവർ അതിനുള്ള ചിലവ് വഹിക്കാനും തയ്യാറാണു്. അവർക്കായാണു് താഴെയുള്ള കുറിപ്പ്.


വിക്കിസംഗമത്തോടു അനുബന്ധിച്ച് ഗ്രന്ഥശാല സിഡി റിലീസ് ചെയ്യാനും വിതരണം ചെയ്യാനുമായി  നമ്മൾ 500 കോപ്പികൾ മാത്രമാണു് നിർമ്മിച്ചത്. ഈ വർഷം സിഡി ആരും സ്പോൺസർ ചെയ്തിട്ടില്ല. അതിനാൽ അതിനുള്ള ചിലവ് നിലവിൽ കുറച്ച് വിക്കിപീഡിയർ കൈയ്യിൽ നിന്ന് എടുത്തിരിക്കുകയാണൂ്. അതിനാൽ തന്നെ സിഡി സൗജന്യമായി വിതരണം ചെയ്യുന്നതല്ല.

ഒരു സിഡിക്ക് 20 രൂപയോടടുത്ത് നിർമ്മാണചിലവ് വന്നു. അത് മാത്രം ഈടാക്കി നമ്മൾ വിക്കിസംഗമത്തിനു വന്ന എല്ലാവർക്കും സിഡി കൊടുത്തു. കുറച്ച് പേർ ബൾക്കായി സിഡി വാങ്ങിച്ചു കൊണ്ടു പോയി.  അതൊക്കെ കഴിച്ച് നിലവിൽ 100നടുത്ത് സിഡികൾ ആണു് ബാക്കിയുള്ളത്. അത് ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതി അനുസരിച്ച് വിതരണം ചെയ്യാം.

നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. സിഡി ആവശ്യമുള്ള എല്ലാവരും അജയ് കുയിലൂരിനു (ajaykuyiloor@gmail.com) ഒരു മെയിൽ അയക്കുക. എത്ര സിഡി ആവശ്യമുണ്ട് എന്നത് കൂടെ എഴുതുക. ആവശ്യക്കാർ വളരെ കൂടുതൽ ആണെങ്കിൽ  ഒരാൾക്ക് ഒരു സിഡി മാത്രമെ കൊടുക്കൂ.

സിഡിയുടെ നിർമ്മാണ ചിലവായ 20 രൂപ + സിഡി കൊറിയർ അയക്കാനുള്ള ചിലവായ 30 രൂപ, അങ്ങനെ മൊത്തം 50 രൂപ ഒരു സിഡി നിങ്ങൾക്ക് എത്തിക്കാൻ ചിലവാകും എന്നാണു് പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായത്.  എന്തായാലും ആർക്കൊക്കെ എത്ര സിഡികൾ വേണം എന്ന കാര്യത്തിൽ വ്യക്തത ആയാൽ എത്ര രൂപ, എവിടെക്ക് അയക്കണം എന്ന കാര്യത്തിൽ സ്വകാര്യ മെയിൽ അയക്കാം.

സിഡി ആഅവശ്യമുള്ള എല്ലാവരും പെട്ടെന്ന് തന്നെ അജയിനു മെയിൽ അയക്കുക. ഓർക്കുക ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമം ആണു് ഇതിൽ പാലിക്കുക.