ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ വിക്കിപീഡിയ വായിക്കാനായി വിക്കിമീഡിയ ഫൗണ്ടെഷന്റെ വക വിക്കിപീഡിയ ആപ് ഉള്ള കാര്യം കുറഞ്ഞ പക്ഷം സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കെങ്കിലും അറിയും എന്ന് കരുതുന്നു. ആ ആപ് ഇവിടെ നിന്ന് (https://play.google.com/store/apps/details?id=org.wikipedia) കിട്ടും.

ഇംഗ്ലീഷ് വിക്കിപീഡിയ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വളരെ ഉപയോഗപ്രദം ആണെങ്കിലും മലയാളത്തിലോ (മറ്റ് ഭാരതീയ ഭാഷകളിലോ) ഉള്ള വിക്കിപീഡിയ വായിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ആപ് ഉപയൊഗശൂന്യമാണ്. പ്രത്യേകിച്ച് അവരുടെ സ്മാർട്ട് ഫോണിലെ ആൻഡ്രോയിഡ് വേർഷൻ 4.0 ക്ക് താഴെയുള്ളത് ആണെങ്കിൽ. (ഐസ് ക്രീം സാൻഡ് വിച്ച്, ജെല്ലി ബീൻ ഉപയൊഗിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രശ്നം അല്ല). പക്ഷെ ആഗൊളതലത്തിൽ ഇപ്പൊഴും ഏറ്റവും കൂടുതൽ ഉപയൊഗിക്കപ്പെടുന്ന വേർഷൻ ജിഞ്ചർ ബ്രെഡ് ആണല്ലോ (ഡാറ്റ ഇവിടെ :http://developer.android.com/about/dashboards/index.html) മൊത്തം ആൻഡ്രോയിഡ് ഉപയോക്താക്കളിൽ 50 % ശതമാനത്തിനടുത്ത് ജിഞ്ചർ ബ്രെഡിലാണ്.  ഇന്ത്യയിൽ ഈ ശതമാനം പിന്നെയും കൂടാനാണ് സാദ്ധ്യത.


അതിന്റെ അർത്ഥം നമ്മുടെ ഉപയോക്കളിൽ വലിയൊരു വിഭാഗത്തിന്റെ കൈയ്യിൽ ആൻഡ്രോയിഡ് ഫോണൂണ്ടെങ്കിലും അതിൽ മലയാളം വിക്കിപീഡിയ വായിക്കാൻ പറ്റില്ല. ഈ വിധത്തിൽ പ്രധാനമായും ജിഞ്ചർ ബ്രെഡ് ഉപയൊഗിക്കുന്നവരെ ഉദ്ദേശിച്ച് ജീസ് മോൻ ജേക്കബ്ബ് വിക്കിമീഡിയ ഫൗണ്ടെഷന്റെ വിക്കിപീഡിയ ആപ് മലയാളത്തിനായി അൽപം ഒന്ന് കസ്റ്റമൈസ് ചെയ്തിരിക്കുന്നു. അതുപയോഗിച്ച് മലയാളം റെൻഡറിങ്ങ് ശരിയാകി എങ്ങനെ മലയാളം വിക്കിപീഡിയ വായിക്കാം എന്ന് ഈ പൊസ്റ്റിൽ (http://shijualex.blogspot.in/2013/01/blog-post_11.html) വിശദീകരിച്ചിരിക്കുന്നു.


ഷിജു