മൊഴിമുത്തുകള്‍.

/ഇങ്ങിനെ ഉണ്ടാക്കിയെടുത്ത കാൽകാശിന്റെ ആവതില്ലാത്ത ശക്തിയുമായി ബാക്കിയുള്ളവരുടെ മെക്കിട്ടുകേറലാണ് ഇവറ്റകളുടെ പ്രധാന പണി... തർക്കം മൂക്കുമ്പോൾ പലരും വിട്ടിട്ടുപോകും... അത് വിക്കീപിഡിയയിലെ ജനാധിപത്യ വിരുദ്ധനയങ്ങളോടുള്ള പ്രതിക്ഷേധം കൊണ്ടും, ഓൺലൈനിൽ കരണകുറ്റിക്കടിക്കാനുള്ള സാങ്കേതികവിദ്യ വന്നിട്ടില്ലാത്തതു കൊണ്ടും, അവർക്ക് വേറേ പണിയുള്ളതുകൊണ്ടുമാ... എനിക്ക് പറയാനുള്ളത് സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യത്തിന്റെ (DAKF)തേതൃത്വത്തിൽ സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് ഒരു സമാന്തര ഓൺലൻ വിജ്ഞാനകോശത്തെക്കുറിച്ച് ചിന്തിക്കണം എന്നാണ്. \'വിക്കി-ഗുണ്ടായിസം\' ഒന്നും കൊണ്ടുമാത്രം ഇതിലെ ലേഖനങ്ങളുടെ ആധികാരികതയെക്കുറിച്ച് ആഗോളതലത്തിൽ പ്രതിക്ഷേധങ്ങൾ ഉയരുന്ന സാഹചര്യം കൂടിയാണിതെന്ന കാര്യം വിസ്മരിക്കണ്ട./

അഴിമുഖത്തിലെ ഒരു കമന്റ് . ഈ സൈസ് കുറേ പ്രതീക്ഷിക്കാം. :)

2013/11/13 Shiju Alex <shijualexonline@gmail.com>
ഇത് സംബന്ധിച്ച് ഒരു ലേഖനം വന്നിട്ടൂണ്ട്.


2013/11/12 Adv. T.K Sujith <tksujith@gmail.com>
ഷിജു പറയുന്നത് വളരെ പ്രധാനമാണ്.

ഏറെ പഴയ വസ്തുതകള്‍, നാട്ടറിവുകള്‍ തുടങ്ങിയവയ്കെല്ലാം
കൃത്യമായ അവലംബം ഉണ്ടായിക്കോളണമെന്നില്ല.

എന്തിന് രണ്ടു രണ്ടര ദശകത്തിനിടയില്‍ നടന്ന സംഭവങ്ങള്‍ക്കുപോലും ഇപ്പോള്‍
റെഡിയായ അവലംബം നമുക്കുണ്ടാവില്ലല്ലോ...

ടി. ഗീനാകുമാരിയെക്കുറിച്ചുള്ള ഒരു ലേഖനം എഴുതാനിരുന്നപ്പോള്‍ അവരുള്‍പ്പെട്ട സംഭവങ്ങളുടെ അവലംബമേ കിട്ടാനില്ല !
ടി.പി ചന്ദ്രശേഖരന്റെ കാര്യത്തിലും സംഭവിച്ചത് അതല്ലേ...?
അദ്ദേഹം മരിക്കുന്നതിന് മുന്‍പ് ശ്രദ്ധേയനാണെന്ന് തെളിയിക്കുന്ന അവലംബങ്ങള്‍ ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞില്ല, അതിനാല്‍ ആ ലേഖനം ഒഴിവാക്കപ്പെട്ടു ! (മരണത്തിനും മുന്‍പേ ടി.പി യെ കുറിച്ചും ഒഞ്ചിയത്തെ സംഭവങ്ങളെക്കുറിച്ചും ധാരാളം പത്രമാദ്ധ്യമങ്ങളില്‍ വന്നിട്ടുള്ള വാര്‍ത്തകള്‍ ആര്‍ക്കും നല്‍കാന്‍ കഴിഞ്ഞില്ല എന്ന സാങ്കേതികത്വത്തില്‍ പിടിച്ച് ലേഖനം ഡിലീറ്റ് ചെയ്യുന്നത് എങ്ങനെയാണ് ന്യായീകരിക്കുന്നത് ?

എല്ലാ മാനദണ്ഡങ്ങളും കമ്മ്യൂണിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കണം.
കമ്മ്യൂണിറ്റിയുടെ തീരുമാനം സമവായത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം.

ഇതിന് രണ്ടിനും വിലയില്ലാതെ, മാനദണ്ഡങ്ങള്‍ക്കുവേണ്ടിയുള്ള ചര്‍ച്ചയും മുന്നോട്ടുപോക്കും  എത്ര അസഹനീയവും അയുക്തി നിറഞ്ഞതുമാണ് !

സുജിത്ത്


2013, നവംബർ 12 9:02 PM ന്, Shiju Alex <shijualexonline@gmail.com> എഴുതി:

മലയാളം വിക്കിപീഡിയയെ സംബന്ധിച്ച് പ്രശ്നം ആവാൻ പൊകുന്ന വേറൊന്ന് കേരളത്തെ/മലയാളത്തെ സംബന്ധിച്ച് നടക്കുന്ന ആധികാരിക പഠനങ്ങളുടെ/അവലംബങ്ങളുടെ അഭാവമാണ്.

ചില പ്രത്യേക വിഷയത്തിലുളൢലേഖനങ്ങൾ നമ്മൾ എഴുതി തുടങ്ങുമ്പോൾ ഒറിജിനൽ റിസർച്ചായി മാറുകയാണ്.



അതേ പോലെ വേറൊന്നാണ് പഴയ കണ്ടെത്തലുകൾ പുതിയ തെളിവുകളുടെ ലഭ്യത അനുസരിച്ച് പുതുക്കപ്പെടുന്നില്ല എന്നത്. പെട്ടെന്ന് ഓർമ്മ വരുന്ന ഒന്ന് മലയാളത്തിലെ നിഘണ്ടുക്കളുടെ കാര്യമാണ്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു ഗുണ്ടർട്ട് നിഘണ്ടു ആണെന്നതിനു നൂറു കണക്കിനു അവലംബങ്ങൾ ലഭ്യമാണ്. പക്ഷെ ഇന്നു പഴയ സ്കാനുകൾ നമുക്ക് കിട്ടാൻ തുടങ്ങിയപ്പോൾ ഇത് തെറ്റാണെന്ന് നമുക്ക് അറിയാം. ഇവിടെ വിക്കിപീഡിയൻ എന്ത് ചെയ്യണം. തെറ്റാണെന്ന് ഉറപ്പുള്ള നൂറുകണക്കിനു അവലംബങ്ങൾ മാതൃക ആക്കി ലെഖനം എഴുതണോ, അതോ തനിക്ക് തന്നെ തെളിവുള്ള സ്വന്തം ഒറിജിനൽ റിസർച്ച് എഴുതണോ?

കേരളത്തിലെ പല നാടൻ സംഗതികൾ, വൃക്ഷങ്ങൾ, ചെടികൾ, ഭക്ഷണങ്ങൾ തുടങ്ങിയ കുറിച്ചൊക്കെ എഴുതാൻ തുടങ്ങുമ്പോൾ ഞാൻ സൂചിപ്പിച്ച അവലംബ പ്രശ്നം വരും. 

നമ്മുടെ സർവ്വകലാശാലകളുടേയും സർക്കാരിന്റേയും ലൈബ്രറികളുടേയും ഒക്കെ അടഞ്ഞ സമീപനം അവലംബങ്ങളുടെ കാര്യത്തിലുള്ള പ്രശ്നങ്ങൾക്ക് ആക്കാം കൂട്ടുകയും കൂടെ ചെയ്യുന്നു. അതിനാൽ എന്തെങ്കിലും അവലംബം ഉണ്ടെങ്കിൽ അത് പോലും ലഭ്യമാക്കാത്ത അവസ്ഥ ആണ് നമുക്കുള്ളത്. ഈ വിഷയവും ഇതുമായി ബന്ധപ്പെട്ട് ചേർത്തു വായിക്കേണ്ടതാണ്.


2013/11/12 Devadas VM <vm.devadas@gmail.com>

2013/11/12 Simy Nazareth <simynazareth@gmail.com>
ദേവദാസ്, വിക്കിയിലെ പഞ്ചായത്തിൽ അഭിപ്രായം പറയുന്നതിനു അതിന്റെ പ്രാധാന്യമുണ്ട്. പുറത്തെ ചർച്ചകളിൽ നിന്നും കടമെടുത്തിട്ടായാലും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവിടെ ഉന്നയിക്കണം. അതിൽ നിന്നും പുതിയ മാർഗദണ്ഢങ്ങൾ വോട്ടിനിടണം. 

മലയാളം വിക്കിയിലെ പ്രസ്തുത ശ്രദ്ധേയതാ നയം തിരുത്തണമെന്നാണ് അഭിപ്രായം.  ഒന്നിലധികം ആനുകാലികങ്ങളിൽ (അത് മുഖ്യധാരാ അച്ചടി മാധ്യമമോ, അതല്ലെങ്കിൽ ഗൗരവമായ സാഹിത്യ നിരൂപണം/വിമർശനം നടത്തുന്ന ഓൺലൈൻ ഇടങ്ങളോ ആകാം) കൃതികളെക്കുറിച്ച് പഠനമോ, വ്യക്തിയെക്കുറിച്ച് പരാമർശമോ ‌വന്നിട്ടുണ്ടെങ്കിൽ അതും പരിഗണിക്കണം. അവാർഡുകൾ എന്നത് അക്കാദമി പുരസ്ക്കാരം എന്നതിൽ മാത്രമായി ഒതുക്കരുത്. കൂടുതൽ പേരും വിക്കി പരതുന്നത്  ഒന്നിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാനാണ്. അല്ലാതെ ഒരു ഉരകല്ലായല്ല ‌പരിഗണിക്കുന്നതെന്നാണ് അഭിപ്രായം. ഉദാ. ഒരു എഴുത്തുകാരന്റെ വിവരങ്ങൾ ആധികാരികതയോടെയും സമഗ്രതയോടെയും എളുപ്പത്തിൽ ‌ലഭിക്കാവുന്ന ഒരു വിവരസ്രോതസ്സ് എന്ന നിലയിലായിരിക്കണം വിക്കി വർത്തിക്കേണ്ടത്.  അല്ലാതെ "കഖഘ‌ഗങ്ങ" എന്നൊരു അവാർഡ് കിട്ടിയതുകൊണ്ട് മാത്രം എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ, "യരലവശഷസഹ" എന്നൊരു കൃതി എഴുതിയതിനാൽ മാത്രം  എഴുത്തുകാരൻ  ‌വിക്കിയിൽ വരാൻ യോഗ്യനാണോ എന്നതല്ല വിക്കിയിൽ പരിഗണിക്കേണ്ട പ്രധാന വിഷയം. അത്തരത്തിലെ നിരാസം അനുഗുണമല്ല. പ്രസ്തുതങ്ങളായ  "കഖഘ‌ഗങ്ങ" എന്ന അവാർഡ്,  "യരലവശഷസഹ" എന്ന കൃതി എന്നിവ  താക്കോൽ വാക്കുകളായി ‌കൊടുത്താൽ സെർച്ച് എഞ്ചിനുകളിൽ ‌വിക്കി പേജ് ‌വരുന്നുണ്ടോ, അതിൽ അവാർഡ്/കൃതി വിവരങ്ങൾ (തിയ്യതി, ഇടം, തുക തുടങ്ങിയവ) അവലംബമായി ആധികാരിക സ്രോതസ്സുകളിൽ നിന്ന് ചേർക്കപ്പെട്ടിട്ടുണ്ടോ എന്നതാകണം പ്രാഥമിക ലക്ഷ്യം. ഇതു കൂടാതെ ‌മുൻ നയങ്ങളിൽ പറഞ്ഞവവും, ‌പഞ്ചായത്തിലെ മറ്റ് അഭിപ്രായങ്ങളും കൂടെ പരിഗണിച്ച് ‌സമഗ്രവും, വിശാലവുമായൊരു നയം പുനർനിണ്ണയിക്കണമെന്നാണ് അഭിപ്രായം.  ~~~~

സിമീ, ഇങ്ങനെയൊന്നിപ്പോൾ പഞ്ചായത്തിലും പതിച്ചിട്ടുണ്ട്.


--

Devadas.V.M.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l