ഈ രണ്ടുവാക്കുകളും കാലാകാലങ്ങളായി ഉപയോഗിച്ച് പരസ്പരം സമമായ അർത്ഥങ്ങൾ ഉള്ളവയായിട്ടുണ്ടു്.
നിഘണ്ടുക്കളിലും ഇവയ്ക്കു് സമാനാർത്ഥങ്ങളാണു്. വാസ്തവത്തിൽ തിരയുക എന്ന പദത്തിനാണു് വിശദീകരണക്കുറിപ്പുകൾ കൊടുത്തിട്ടുള്ളതു്. തെരയുക എന്നിടത്തു്  ‘=തിരയുക‘ എന്നും.

ഇപ്പോഴത്തെ നിലയ്ക്കു് ഗൂഗിൾ സെർച്ച് റിസൾട്ടുകൾ ആത്യന്തികമായ ഒരു മാനദണ്ഡമാക്കാനും കഴിയില്ല.2013/11/25 Anivar Aravind <anivar.aravind@gmail.com>2013/11/25 praveenp <me.praveen@gmail.com>

On Monday 25 November 2013 08:41 AM, Anivar Aravind wrote:
തെരച്ചില്‍  അല്ലേ ശരി

പന്മനയുടെ തെറ്റും ശരിയും എന്ന പുസ്തകത്തിൽ തെരച്ചിലും തിരച്ചിലും ഉച്ചാരണഭേദങ്ങൾ മാത്രമാണെന്ന് പറഞ്ഞിട്ടുണ്ട് (തെറ്റും ശരിയും, പന്മന രാമചന്ദ്രൻ നായർ, കറന്റ് ബുക്സ്). തിരച്ചിൽ എന്നതാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നതും. മുമ്പത്തെ സംവാദങ്ങൾ ശ്രീ അനിവാർ ജി കണ്ടിട്ടുള്ളതുമാണല്ലോ!?!

വ്യാപകം എന്നതിനു് പ്രവീണിന്റെ അര്‍ത്ഥം എന്താനെന്നറിയില്ല

ഗൂഗിള്‍ ഇങ്ങനെ കാണിക്കുന്നു

തെരച്ചില്‍  302,000 results
തിരച്ചില്‍ 176,000 results
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l