റബ്ബര്‍ബോര്‍ഡിന്റെ ൈറ്റിലെ ഡാറ്റയുടെ അടിസ്ഥാനത്തില്‍ അവര്‍ പറയുന്നതിലെ പൊള്ളത്തരം തുറന്നു കാണിക്കാണിക്കാന്‍ അദ്ദേഹം ഉണ്ടാക്കിയതാണു് ടേബിള്‍. ഒരു ടേബിള്‍ കണ്ടുപിടുത്തമല്ല എന്നറിയാത്തവരാണോ വിക്കി നടത്തിപ്പുകാര്‍? വെബ്ബ് ദുനിയ വാര്‍ത്ത അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കുന്ന ലളിതമനസ്കരാണു് വിക്കിനടത്തിപ്പുകാര്‍ എന്നതു് തമാശ. തമാശ പറയുന്നതിനും ഒരു അതിരു വേണ്ടേ?

ആ ടേബിളില്‍ അവാസ്തവം വല്ലതും ഉണ്ടെങ്കില്‍ ഇതിനകം ആരെങ്കിലും ആതു് ചൂണ്ടിക്കാണിച്ചിരിക്കും. ഫാര്‍മര്‍ ഇതു് കൊണ്ടു് നടക്കാന്‍ തുടങ്ങിയിട്ട് കാലം കറച്ചായല്ലോ. ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണു്. എന്നാലും തര്‍ക്കിക്കണം എന്നാണെങ്കില്‍ നൂറു് ന്യായം കണ്ടെത്താം. അതെല്ലാം വിക്കി നയം അനുസരിച്ചാണെന്നും പറയാം. 

നല്ലതു് ഫാര്‍മറുടെ ലേഖനം ഇടണോ എന്നു വോട്ടിനിട്ടു് വേണ്ട എന്നു പാസ്സാക്കിയെടുക്കുകയാണു്. വിക്കി നയം പറഞ്ഞു് പൊളിഞ്ഞ നിലയ്ക്കു് അതിനു് ശ്രമിച്ചുകൂടെ? ഫാര്‍മര്‍ പ്രായമായ ആളാണു്. ഈ ചെറുപ്രായത്തില്‍ നിങ്ങളൊക്കെ അതിനപ്പുറം പോയല്ലോ. കഷ്ടം!