1926 മേയിൽ എറണാകുളത്തു വെച്ചു നടന്ന ഒരു സമ്മേളനത്തിൽ സി.കൃഷ്ണനും(മിതവാദി), സഹോദരൻ അയ്യപ്പനും പരസ്യമായി തങ്ങൾ ബുദ്ധമതം സ്വീകരിച്ചു എന്നു പ്രഖ്യാപിക്കുകയുണ്ടായി. ജോർജ്ജ് മാത്യുവിന്റെ കമ്മ്യൂണൽ റോഡ് ടു എ സെക്യൂലാർ കേരള എന്ന പുസ്തകത്തിൽ ഇതിനെക്കുറിച്ചു പരാമർശിക്കുന്നുണ്ട് (പുറം 110-111)

2015-01-07 16:40 GMT+03:00 Niraksharan ManojRavindran <manojravindran@gmail.com>:
പ്രൊഫ:എം.കെ.സാനുവിന്റെ ‘സഹോദരൻ കെ.അയ്യപ്പൻ‘ എന്ന ജീവചരിത്രത്തിലെ പേജ് 328 പാരഗ്രാഫ് 2 മുതൽ ഇതേപ്പറ്റി വിശദമായി പറയുന്നുണ്ട്.

ആദ്യവരികൾ ഇങ്ങനെ... “പിന്നീട് അയ്യപ്പനും ബുദ്ധമതം സ്വീകരിച്ചു. താൻ ബുദ്ധമതത്തിൽ ചേർന്നു എന്ന് അദ്ദേഹത്തിൽ നിന്നുതന്നെ പ്രഖ്യാപനവുമുണ്ടായി. ഇത് ഒരു കേസിന് കാരണമായി. 1935 ലെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അയ്യപ്പന്റെ പേര് ഈഴവ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അപേക്ഷിച്ചുകൊണ്ട് ഒരു വ്യക്തി കൊടുത്ത കേസാണത്........ “




2015-01-07 18:56 GMT+05:30 Niraksharan ManojRavindran <manojravindran@gmail.com>:
അവസാനകാലത്ത് അദ്ദേഹം ബുദ്ധമതം സ്വീകരിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

2014-10-20 6:16 GMT+05:30 sajeevan anthikad <sajeevananthikad@gmail.com>:
സഹോദരൻ അയ്യപ്പനെ ക്കുറിചു കൊടുത്തിരിക്കുന്ന വിവരങ്ങളില്‍ അദ്ദേഹത്തിന്‍റെ മതം ബുദ്ധമതം എന്നെഴുതിയത് തെറ്റാണ് . അദ്ദേഹം മാതാ വിരുദ്ധന്‍ ആയിരുന്നു .തിരുത്താന്‍ എന്താണ് ചെയ്യുക 
https://ml.wikipedia.org/wiki/%E0%B4%B8%E0%B4%B9%E0%B5%8B%E0%B4%A6%E0%B4%B0%E0%B5%BB_%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB

സഹോദരൻ അയ്യപ്പൻ
ജനനംഅയ്യപ്പൻ
1889 ഓഗസ്റ്റ് 22
ചെറായിഎറണാകുളം ,കേരളം
മരണം1968 മാർച്ച് 6 (പ്രായം 77)
ദേശീയത ഇന്ത്യ
മറ്റ് പേരുകൾഅയ്യപ്പൻ മാസ്റ്റർ
പുലയനയ്യപ്പൻ
തൊഴിൽസാമൂഹ്യപരിഷ്കർത്താവ്, രാഷ്ട്രീയപ്രവർത്തകൻ, നിയമസഭാസാമാജികൻ,അദ്ധ്യാപകൻ
പ്രശസ്തിസാമൂഹികപരിഷ്കർത്താവ്
മതംയുക്തിവാദിബുദ്ധമതം
ജീവിത പങ്കാളി(കൾ)ഇ.എ.പാർവ്വതി
കുട്ടികൾഐഷ
സുഗതൻ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards
Bipin.