:)


2012/1/10 Anilkumar KV <anilankv@gmail.com>

2012/1/9 Jyothis E <jyothis.e@gmail.com>

പൊതുവിൽ ഇങ്ങനെ ഒന്നായാലോ?

1) പരിപാടിക്കുള്ള ക്ഷണം ലഭിക്കുന്നവർ (സമൂഹത്തിലെ അംഗങ്ങൾ / ചാപ്റ്റർ മുതലായവർ) പ്രാധമിക വിവരങ്ങൾ ശേഖരിക്കുക - എപ്പോൾ/എവിടെ/എത്ര പേർ പങ്കെടുക്കും / എത്ര നേരം / പ്രതീക്ഷിക്കുന്ന വിഷയങ്ങൾ എന്തൊക്കെ / സൗകര്യങ്ങൾ എന്തൊക്കെ തുടങ്ങിയവ
2) ഇതൊക്കെയനുസരിച്ച് എത്ര സമൂഹത്തിന്റെ പ്രതിനിധികൾ വേണമെന്ന് ഒരു കണക്കെടുക്കുക. (ചാപ്റ്ററിനെ വേറിട്ട് കാണുന്നില്ല. ചാപ്റ്ററും സമൂഹത്തിന്റെ ഭാഗമാണ്)
3) ഗ്രൂപ്പിൽ ഈമെയിൽ അയച്ച് നടത്തേണ്ട ചടങ്ങിന്റെ വിവരങ്ങൾ ധരിപ്പിക്കുക. സ്വയം നടത്താൻ തയ്യാറാണെങ്കിൽ അതും, വേറെ ആരെങ്കിലും ഉണ്ട്/വേണമെങ്കിൽ അതും പറയാം.
4) ആൾ സഹായം വേണമെങ്കിൽ സ്ഥലത്തിന്റെ പരിസരത്താരെങ്കിലും ഉണ്ടോ അല്ലെങ്കിൽ നടത്താൻ ആവശ്യമായ സമയത്താരെങ്കിലും ഉൻടെങ്കിൽ അതും പറയാം
5) ആർക്കുമെത്താൻ പറ്റില്ലെങ്കിൽ ചാപ്റ്ററിന്റെ സഹായം തേടാം. ചാപ്റ്ററിന് എല്ലാ പരിപാടിക്കും പ്രതിനിധിയെ അയക്കണമെങ്കിൽ അതുമാവാം.
6) ബാക്കി എല്ലാവരും ആളായും അല്ലാതെയുമുള്ള സഹായങ്ങൾ എത്തിക്കുക. സ്പോൺസർമാരെ വേണമെങ്കിൽ അതും.
7) ആരുടെ നേതൃത്വത്തിൽ നടത്തുന്നോ (ചാപ്റ്റർ / വിക്കി സമൂഹം) അവരുടെ വിക്കിയിൽ താളുണ്ടാക്കുക. അല്ലെങ്കിൽ ആർക്കാണോ ആദ്യം ക്ഷണം ലഭിച്ചത്, അവിടെ. (ചർച്ച ചെയ്ത് തീരുമാനിക്കാം)
8) എല്ലാവരും അകമഴിഞ്ഞ് സഹകരിക്കുക, സഹായിക്കുക

വലിയ മാറ്റമില്ലെങ്കിൽ ഇതെടുത്ത് പഞ്ചായത്തിലിടാം, ചർച്ചക്ക്. എന്തേ?

ഇക്കാര്യത്തില്‍ ഒരു നയത്തേക്കാള്‍ ഒരു മാര്‍ഗ്ഗരേഖയായിരിക്കും കൂടുതല്‍ ഫലപ്രദം. വിക്കിയുടെ ഉള്ളടക്കത്തില്‍ ഒരു നയം നടപ്പിലാക്കുന്നപോലെ എളുപ്പമാകണമെന്നില്ല പല സംഘാടകരാല്‍ നടത്തപ്പെടുന്ന വിക്കിശില്പശാലകളിലും, വിക്കി പ്രചരണപരിപാടികളിലും നയം നടപ്പിലാക്കുക. മലയാളം വിക്കിസമൂഹം തന്നെ മുന്‍കൈയെടുത്തു് സംഘടിപ്പിക്കന്ന പരിപാടികളിന്മേല്‍ നയം നടപ്പാക്കാവുന്നതാണു്.

എന്നാല്‍ മറ്റു സംഘാടകര്‍ മുന്‍കൈയെടുത്തു് നടകത്തുന്ന പരിപാടികളില്‍ ചിലപ്പോള്‍ പല അജണ്ടകളില്‍ ഒന്നായിരിക്കും വിക്കിപ്രചരണം. ചിലപ്പോള്‍ മതിയായ സമയം ലഭിക്കില്ല. മറ്റു ചിലപ്പേള്‍ പെട്ടന്നു് ആസൂത്രണം ചെയ്തു് നടപ്പിലാക്കുന്നവയാകും. സംഘാടകര്‍ക്കു് ചിലപ്പോള്‍ വിക്കിപീഡിയ എന്നു് കേട്ടിട്ടുമാത്രമേയുണ്ടാകുള്ളു. ഈയടുത്ത സമയത്തു് തന്നെ കണ്ണൂര്‍ സര്‍വ്വകലാശാലയുടെ നീലേശ്വരം കാമ്പസു്, തൃശ്ശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജ്, ബക്കളം എകെജി വായനശാല എന്നിവിടങ്ങളില്‍ വിക്കിപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടു്. അവക്കൊക്കെ മുകളില്‍ പറഞ്ഞ ഏതെങ്കിലുമൊരു തരത്തിലുള്ളവയായിരുന്നു. അതിനാല്‍ ഇത്തരം വശങ്ങളൊക്കെ പരിശോധിച്ചു് ഒരു മാര്‍ഗ്ഗരേഖയുണ്ടാക്കിയെടുക്കുന്നതായിരിക്കും കൂടുതല്‍ ഫലപ്രദം. ജ്യോതിസു് നിര്‍ദ്ദേശിച്ച കരട് അത്തരമൊരു മാര്‍ഗ്ഗരേഖാ രൂപീകരണ ചര്‍ച്ചക്കു് സഹായകരമാണു്.

- അനില്‍

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l