രണ്ടും വേണം. "കാതൽക്കനം" കൂട്ടാനാണെങ്കിൽ ചെറിയ ലേഖനങ്ങളുടെ വലിപ്പം
കൂട്ടുന്നതിൽ കൂടുതൽ ശ്രദ്ധിക്കണം. എന്നാൽ എത്ര ചെറുതാണെങ്കിൽ പോലും ആ ഒരൊറ്റ
കാരണം കൊണ്ടു് ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുകയുമരുതു്. ചുരുക്കത്തിൽ, ഒരൊറ്റ
വഴിയേയുള്ളൂ: നിരന്തരം, ചെറിയ ലേഖനങ്ങളൊക്കെ തെരഞ്ഞുപിടിച്ച് അർത്ഥപുഷ്ടമാക്കി
വലുതാക്കിക്കൊണ്ടിരിക്കുക.
ഒറ്റനോട്ടത്തിൽ, പുതുതായി വന്ന ലേഖനങ്ങളിൽ, സസ്യങ്ങളെപ്പറ്റിയുള്ളവയിലാണു്
ഇനിയും കൂടുതൽ ഉള്ളടക്കം ചേർക്കാനുള്ളതു്. കൂട്ടായി ഉത്സാഹിച്ചാൽ ഇതു
പ്രയാസമുള്ള കാര്യമല്ല.
2013/3/24 bipinkdas(a)gmail.com <bipinkdas(a)gmail.com>
ലേഖനത്തിന്റെ എണ്ണം കൂട്ടുന്നതിലും നല്ലത്, ഉള്ളതിന്റെ
വലുപ്പം
കൂട്ടുന്നതല്ലേ .
2013/3/24 ViswaPrabha (വിശ്വപ്രഭ) <viswaprabha(a)gmail.com>
> തീരെ ചെറിയ ലേഖനങ്ങളുടെ എണ്ണം താരതമ്യേന കൂടിക്കൊണ്ടിരിക്കുന്നു.
>
> 2000 ബൈറ്റിൽ കുറവുള്ള ലേഖനങ്ങൾ 5120 എണ്ണം ഉണ്ടു് ഇപ്പോൾ. പുതിയൊരു
> "ലേഖനവികസനപദ്ധതി"ക്കു സമയമായി.
>
>
>
>
> 2013/3/24 ajay balachandran <drajay1976(a)yahoo.com>
>
>> മലയാളം വിക്കിപീഡിയയുടെ ഡെപ്ത് ഇടിഞ്ഞു താണുകൊണ്ടിരിക്കുകയാണല്ലോ? 300-ൽ
>> നിന്ന് 295 ആയി. വിക്കി ഡേറ്റ വന്നതും ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ?
>>
>> അജയ്
>>
>>
>