പകര്‍പ്പവകാശ കാലാവധി കഴിഞ്ഞതുകൊണ്ട് വിക്കിഗ്രന്ഥശാലയില്‍ ചേര്‍ക്കാമല്ലോ?

സ്വാതി തിരുനാളിന്റെ ഏറ്റവും പഴയ പുസ്തകം കണ്ടെത്തി
തിരുവനന്തപുരം:160 വര്‍ഷം മുമ്പ് അച്ചടിച്ച സ്വാതിതിരുനാള്‍ കൃതികള്‍ കണ്ടെത്തി. സ്വാതിയുടെ മരണത്തിന് 6 വര്‍ഷത്തിനു ശേഷം കേരളവിലാസം അച്ചുക്കൂടത്തില്‍ അച്ചടിച്ച 'സ്വാതി തിരുനാള്‍ പൊന്നു തമ്പുരാന്‍ കല്പിച്ചുണ്ടാക്കിയതില്‍ ഉത്സവ പ്രബന്ധവും അജാമിളോപാഖ്യാനവും കുചേലോപാഖ്യാനവും മണിപ്രവാള പദങ്ങളും' എന്ന പുസ്തകമാണ് കണ്ടെത്തിയിരിക്കുന്നത്. 1853-ല്‍ തിരുവനന്തപുരത്തെ പടിഞ്ഞാറേ തെരുവില്‍ പുന്നയ്ക്കല്‍ വീട്ടില്‍ കണക്കു കുമാരന്‍ മാര്‍ത്താണ്ഡന്‍ ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'പിഴതീര്‍ത്തത്' പുന്നപുരത്തു കൃഷ്ണപിള്ളയും 'ഹെഡ് കംപോസിറ്റര്‍' മാന്നാത്തു പപ്പുപിള്ളയും പ്രിന്റര്‍ എം. ഐസക്കും ആണെന്ന് സൂചിപ്പിച്ചിരിക്കുന്നു. മുല്ലമൂട് ഭാഗവതര്‍ എന്നറിയപ്പെടുന്ന സഭയിലെ അംഗമായിരുന്ന താണു ഭാഗവതരുടെ (അപ്പു ഭാഗവതര്‍ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു) പിന്‍മുറക്കാരില്‍ നിന്നാണ് പുസ്തകം ലഭിച്ചത്.