പ്രിൻസ് മാത്യു. താളിന്റെ നാൾവഴി നോക്കുക..

2012/10/21 Prince Mathew <mr.princemathew@gmail.com>
ഈ പെരിനാട് സദാനന്ദൻ പിള്ളയാണോ വല്ല കള്ളപ്പേരിലും "അഞ്ചൽ" എന്ന ലേഖനം
എഴുതിയിരിക്കുന്നത്? ഇങ്ങനെ സംശയിക്കാൻ കാരണം, ഈ ലേഖനത്തിൽ ആകെയുള്ളത്
അദ്ദേഹത്തിന്റെ ഭാവനാസൃഷ്ടമായ ഒരു നിരുക്തവും (Etymology) അതിന്റെ കുറേ
വിശദീകരണവും മാത്രമാണ്. പിന്നെയുള്ളത്, കന്നുകാലിചന്ത, പ്രധാന
ക്ഷേത്രങ്ങൾ, ഉൽസവങ്ങൾ എന്നിവയും. ഇതുമാത്രമാണോ അഞ്ചൽ?

On 10/21/12, sugeesh | സുഗീഷ് * <sajsugeesh@gmail.com> wrote:
>  സുഹൃത്തുക്കളെ,
>
> വിക്കിപീഡിയ വിദ്യാഭ്യാസ പദ്ധതി അഞ്ചൽ വെസ്റ്റ് സ്കൂളിൽ നടക്കുന്ന വിവരം
> എല്ലാവർക്കും അറിയാമല്ലോ.  ഈ മാസം -ഒക്ടോബർ-12 മുതൽ 20- വരെ  നടന്ന
> പ്രവർത്തനങ്ങളുടെ ഒരു റിപ്പോർട്ട് ആണിത്.
>
> 12-10-2012
>
> തുടർപ്രവർത്തനങ്ങൾ പിന്നിട്ട ദിനങ്ങളിലെല്ലാം ആവർത്തിക്കുന്നുണ്ട്. 12-10-2012
> ആയ ഇന്ന് വിക്കിപീഡിയയുടെ കുടുംബസുഹൃത്തും വഴികാട്ടിയുമായ ശ്രീ. ഷിജു അലക്സ്
> രാവിലെതന്നെ കൊല്ലത്ത് വരികയും താമസസ്ഥലം ഉറപ്പാക്കിയശേഷം അഞ്ചൽ വെസ്റ്റ്
> സ്കൂളിലെത്തുകയും ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം 1.45 ന് കുട്ടികളുമായി അദ്ദേഹം
> സംവദിച്ചു. കുട്ടികളൊത്ത് ഇതുവരെയുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. എല്ലാ
> കുട്ടികളും ഉപയോക്തൃതാളുകൾ പുതുക്കുന്ന പ്രവർത്തനമായിരുന്നു പിന്നീട് നടന്നത്.
> എല്ലാ ഉപയോക്തൃനാമങ്ങളും പദ്ധതിപേജിൽ ഉൾക്കൊള്ളിച്ചു. ശ്രീ.ഷിജു അലക്സ്
> എത്തിയതിനാൽ ആ പ്രവർത്തനങ്ങൾ സമയബന്ധിതമായിത്തന്നെ നടന്നു. അദ്ദേഹത്തിന്റെ
> നിർബന്ധബുദ്ധി ഒരു പക്ഷേ ഈ പ്രവർത്തനങ്ങളെ ഏറെ മുന്നോട്ടുപോകാൻ
> പ്രേരിപ്പിക്കുന്നു. രണ്ടുമണിക്കൂറോളം അദ്ദേഹം കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.
> തുടർന്ന് പതിമൂന്നിന് കൊല്ലത്ത് ഐ.ടി.@സ്കൂൾ ഓഫീസിൽ നടക്കുന്ന വിക്കി പദ്ധതി
> ശില്പശാലയ്ക്കുള്ള കുട്ടികളുടെ തയ്യാറെടുപ്പും ക്രമീകരണങ്ങളും വിലയിരുത്തി.
> പിറ്റേന്ന് രാവിലെ 8.30 ന് സ്കൂളിൽ നിന്ന് യാത്രതിരിക്കാൻ തീരുമാനിച്ചു.
> ശ്രീമതി ജെ. അസീനാബീവി ടീച്ചർ, ശ്രീ. സതീഷ് മാഷ് എന്നിവർ യാത്രയിൽ കുട്ടികളെ
> അനുഗമിക്കും.
> 13.10.2012
>
> പദ്ധതിയിൽ പ്രവർത്തിക്കുന്ന കുട്ടികൾക്ക് ഐ.ടി.@സ്കൂൾ, കൊല്ലം ജില്ലാ ഓഫീസായ
> പട്ടത്താനം ഗവ. എസ്.എൻ.ഡി.പി യു,പി സ്കൂളിൽ വച്ച് 13.10.2012 ശനിയാഴ്ച രാവിലെ
> 10 മണിമുതൽ പഠനക്ലാസ്സ് നടന്നു.
>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Itschool_wikipedia_kollam.JPG>
> <http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Itschool_wikipedia_kollam.JPG>
> ഐ.‌ടി@ സ്കൂളിന്റെ ജില്ലാ കേന്ദ്രത്തിൽ നടന്ന ശിബിരം
>
> മലയാളം ടൈപ്പിംഗ് മെച്ചപ്പെടുത്തുക, വിക്കി പേജുകളിൽ തിരുത്തലുകൾ
> വരുത്തുന്നതിനും കണ്ണിചേർക്കുന്നതിനും മറ്റ് തരത്തിൽ ഫോർമാറ്റിംഗ്
> നടത്തുന്നതിനും കുട്ടികൾക്ക് പരിശീലനം നൽകുക എന്നിവയായിരുന്നു ഏകദിന
> ശില്പശാലയുടെ ലക്ഷ്യം. പദ്ധതി അംഗങ്ങളായ 35 കുട്ടികൾക്കൊപ്പം സതീഷ് മാഷും
> അസീനാ ബീവി ടീച്ചറും രാവിലെ 8.30 ന് തന്നെ അഞ്ചൽ വെസ്റ്റ് സ്കൂളിൽ നിന്നും ഒരു
> മിനി ബസ്സിൽ യാത്രതുടങ്ങി. സാധാരണപോലെ ബസ്സിലെ യാത്ര ഏതുപഠന വിനോദയാത്രപോലെയും
> രസകരമായിരുന്നു. കുട്ടികളോടൊപ്പം ചേർന്ന് അസീനടീച്ചറും പാട്ടുകൾ പാടി
> എന്നതൊഴിച്ചാൽ ടീച്ചറിന്റെ ഭാഗത്തുനിന്നും മറ്റ്
> അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ല.
>
> യാത്ര കൃത്യം 10 ന് പട്ടത്താനം സ്കൂളിൽ അവസാനിച്ചു. കുട്ടികൾ ആ സ്കൂളിന്റെ
> ഭൗതികസാഹചര്യവും വിദ്യാർത്ഥി കേന്ദ്രീകൃതമായ ചുറ്റുപാടും കൗതുകപൂർവ്വം
> നിരീക്ഷിക്കുന്നുണ്ടായിരുന്നു. സ്കൂളിനുപിന്നിലായാണ് ഐ.ടി.@സ്കൂളിന്റെ ഓഫീസും
> പരിശീലനഹാളും പ്രവർത്തിക്കുന്നത്. എല്ലാവരും ഐ.ടി. ലാബിലെത്തിയപ്പോൾ അവിടെ
> എല്ലാ കുട്ടികൾക്കും ആവശ്യമായ ലാപ്‌ടോപ്പുകളും മറ്റ് സജ്ജീകരണങ്ങളുമായി
> വിക്കിപീഡിയരും ഐ.ടി.@സ്കൂൾ പ്രതിനിധികളുമുണ്ടായിരുന്നു. ബഹുമാന്യരായ ഷിജു
> അലക്സ്, കണ്ണൻ ഷണ്മുഖം, സുഗീഷ് സുബ്രഹ്മണ്യം, അഖിലൻ, കെ.കെ.ഹരികുമാർ, അജയ്
> ബാലചന്ദ്രൻ, ബിനുമാഷ് എന്നിവരാണ് പരിപാടിയ്ക്ക് ക്രിയാത്മകനേതൃത്വം വഹിച്ചത്.
> ഐ.ടി.@സ്കൂളിന്റെ ലാബിൽ കുട്ടികൾക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് അവർക്ക് ഏറെ
> കൗതുകവും വിസ്മയവും ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലാപ്‌ടോപ്പിന് രണ്ടുപേർ എന്ന
> ക്രമത്തിൽ കുട്ടികളെ ഇരുത്തി. പരീശീലനപരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത്
> കണ്ണന്മാഷാണ്. അദ്ദേഹം മറ്റ് വിക്കിപ്രവർത്തകരെ കുട്ടികൾക്ക് പരിചയപ്പെടുത്തി.
> ഈ പദ്ധതിയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ എന്നിവ അദ്ദേഹം
> കുട്ടികൾക്കുമുന്നിൽ ഒരിക്കൽക്കൂടി അവതരിപ്പിച്ചു. കുട്ടികൾ ഇതിനകം
> തയ്യാറാക്കിയ വിക്കിപേജുകൾ പരിശോധിക്കുകയും ക്രിയാത്മകമായ ചില നിർദ്ദേശങ്ങൾ
> അവതരിപ്പിക്കുകയും ചെയ്തു.
>
> സ്വാഗതാനുബന്ധസെഷനുശേഷം ശ്രീ.ഷിജു അലക്സ് വിക്കിയിലെ ലേഖനങ്ങൾ, അവയുടെ ഘടന,
> ലേഖനങ്ങൾ തിരയുന്ന വിധം, മറ്റ് അനുബന്ധ കാര്യങ്ങൾ എന്നിവയെപ്പറ്റി വിവരിച്ചു.
> ഇതിനിടയിൽ കുട്ടികളിൽ നിന്നും ഉണ്ടായ വിലപ്പെട്ട സംശയങ്ങൾ അദ്ദേഹം
> തീർത്തുകൊടുത്തു. സെഷനുകളിൽ കുട്ടികൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ താത്പര്യവും
> അന്വേഷണതൽപരതയും വെളിവാക്കുന്നതായിരുന്നു. അതിനു ശേഷം ഒരു ചെറിയ ഇടവേള
> ആയിരുന്നു. ഇടവേളയ്ക്കുശേഷമുള്ള സെഷൻ കൈകാര്യം ചെയ്തത് മറ്റൊരു വിക്കിപീഡിയനായ
> ബിനുമാഷാണ്. മലയാളത്തിൽ എങ്ങനെ തെറ്റില്ലാതെ എഴുതാമെന്നും വാക്യങ്ങൾ നല്ല
> രീതിയിൽ എഴുതുന്നതിനുള്ള ചില പൊടിക്കൈകളും കുട്ടികൾക്ക് അദ്ദേഹം
> പരിചയപ്പെടുത്തി. പദ്ധതിയിലുൾ‌പ്പെടുത്തി കുട്ടികൾ ചേർത്ത കുളത്തൂപ്പുഴ
> ശ്രീധർമ്മശാസ്താക്ഷേത്രം<http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B4_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82>എന്ന
> ലേഖനം പരിശേധിച്ച് എങ്ങനെ മെച്ചപ്പെട്ട വാക്യഘടനയിൽ എഴുതാമെന്ന് അദ്ദേഹം
> വിവരിച്ചു. ഓരോ വാക്യവും തമ്മിൽ യോജിപ്പിച്ചും ഇടയ്ക്ക് ചില വാക്കുകൾ ചേർത്ത്
> വലിയ വാക്യങ്ങളെ വിഭജിച്ച് എഴുതുന്നതിനും അദ്ദേഹം പരിശീലനം നൽകി.
>
> ബിനുമാഷിന്റെ സെഷൻ അവസാനിച്ചതിനുശേഷം കുട്ടികൾ നേരത്തേ പദ്ധതിയുടെ ഭാഗമായി
> ശേഖരിച്ചുനൽകിയ വിവരങ്ങൾ വിക്കിയിലാക്കുന്നതിന് സമയം നൽകി. ഓരോരോ ലേഖനങ്ങളായി
> കുട്ടികൾ അവയെ വിക്കിയിൽ ചേർത്തുകൊണ്ടിരുന്നു. അവർക്ക് ആവശ്യമായ സഹായങ്ങളുമായി
> മുതിർന്ന മലയാളം വിക്കിപീഡിയർ ഒപ്പമുണ്ടായിരുന്നു. കുട്ടികൾ വിക്കിയിൽ
> ചേർത്തുകൊണ്ടിരിക്കുന്ന ലേഖനങ്ങൾ ഓൺലൈനിലൂടെ സശ്രദ്ധം വീക്ഷിച്ചുകൊണ്ട് മലയാളം
> വിക്കിപീഡിയനായ ശ്രീ. സുനിൽ വി.എസ്സ് അദൃശ്യസാന്നിദ്ധ്യമറിയിച്ചു. അദ്ദേഹം
> ലേഖനങ്ങളിൽ വർഗ്ഗങ്ങൾ ചേർക്കുകയും സംവാദതാളിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും
> ചെയ്തുകൊണ്ട് കൂടെയുണ്ടായിരുന്നു. അദ്ദേഹം ഈ താളുകളിൽ ഒന്നിൽ വന്ന ശ്രദ്ധേയതാ
> ഫലകത്തിന് മറുപടിയായി അവലംബം ചേർത്തു സഹായിക്കുകയും ചെയ്തു.
>
> അന്നേദിവസം വിക്കിയിൽ പുതുതായി ചേർത്ത ലേഖനങ്ങൾ ഇവയാണ്. ‎‎‎‎
>  ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി  11 ഐ. ഹാരിസ് സ്മാരക
> ഗ്രന്ഥശാല<http://ml.wikipedia.org/wiki/%E0%B4%90._%E0%B4%B9%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%95_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2>
> ഉപയോക്താവ്:‎Sajinshah77<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sajinshah77>
> 12 ഓയിൽ പാം ഇന്ത്യ
> ലിമിറ്റഡ്<http://ml.wikipedia.org/wiki/%E0%B4%93%E0%B4%AF%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%BE%E0%B4%82_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF_%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D>
> ഉപയോക്താവ്:‎Ananthupsankar<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ananthupsankar>
> 13 വ‌ടമൺ
> ദേവകിയമ്മ<http://ml.wikipedia.org/wiki/%E0%B4%B5%E2%80%8C%E0%B4%9F%E0%B4%AE%E0%B5%BA_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%95%E0%B4%BF%E0%B4%AF%E0%B4%AE%E0%B5%8D%E0%B4%AE>
> ഉപയോക്താവ്:‎Mohammedsonu<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mohammedsonu>
> 14 അഞ്ചൽ
> സഹകരണസംഘം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B8%E0%B4%B9%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B8%E0%B4%82%E0%B4%98%E0%B4%82>
> ഉപയോക്താവ്:‎Asmiyass<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Asmiyass>
> 15 സെന്റ് തോമസ് മലങ്കര കത്തോലിക്കാ
> ദൈവാലയം<http://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%B2%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%95%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8B%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE_%E0%B4%A6%E0%B5%88%E0%B4%B5%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82>
> ഉപയോക്താവ്:‎‎Sabinsaji<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sabinsaji>
> 16 അഞ്ചൽ ശ്രീ ചൂരക്കുളം
> ചാവരുകാവ്<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80_%E0%B4%9A%E0%B5%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B0%E0%B5%81%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D>
> ഉപയോക്താവ്:‎117.242.204.25<http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:117.242.204.25&action=edit&redlink=1>
> 17 കടയാറ്റ് കളരി ദേവിക്ഷേത്രം,
> അഞ്ചൽ<http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B4%B3%E0%B4%B0%E0%B4%BF_%E0%B4%A6%E0%B5%87%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82,_%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD>
> ഉപയോക്താവ്:‎Ronyjohn<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ronyjohn>
> 18 അഗസ്ത്യക്കോട്
> മഹാദേവക്ഷേത്രം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82>
> ഉപയോക്താവ്:‎Umeshalenchery<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Umeshalenchery>
> 19 കുളത്തൂപ്പൂഴ
> മെജസ്റ്റിക്ക<http://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%82%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%B4_%E0%B4%AE%E0%B5%86%E0%B4%9C%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95>
> ഉപയോക്താവ്:‎Chinchur<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Chinchur>
> 20 വിളക്കുമാതാ
> പള്ളി<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%A4%E0%B4%BE_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF>
> ഉപയോക്താവ്:‎Abhianand<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhianand>
> 21 ‎കടയ്ക്കൽ
> ക്ഷേത്രക്കുളം<http://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B3%E0%B4%82>
> ഉപയോക്താവ്:‎‎Jithusjayan<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jithusjayan>
> 22 ‎മലപ്പേരുർ
> പാറ<http://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%87%E0%B4%B0%E0%B5%81%E0%B5%BC_%E0%B4%AA%E0%B4%BE%E0%B4%B1>
> ഉപയോക്താവ്:‎Nikhil-a<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Nikhil-a>
> 23 അഞ്ചൽ ആർ.
> വേലുപ്പിള്ള<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%86%E0%B5%BC._%E0%B4%B5%E0%B5%87%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3>
> ഉപയോക്താവ്:‎Abhishekrs<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Abhishekrs>
> 24
> അഞ്ചലച്ചൻ<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BB>
> ഉപയോക്താവ്:‎Shinishaji<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Shinishaji>
> 25 അഞ്ചലിലെ
> ഉൽസവം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%89%E0%B5%BD%E0%B4%B8%E0%B4%B5%E0%B4%82>
> ഉപയോക്താവ്:‎Jishatj<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Jishatj>
> 26 ഓലിയരിക്
> വെള്ളച്ചാട്ടം<http://ml.wikipedia.org/wiki/%E0%B4%93%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D_%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82>
> ഉപയോക്താവ്:‎Mohammedsonu<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Mohammedsonu>
> 27 അജന്താ കളി
> അക്കാഡമി<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE_%E0%B4%95%E0%B4%B3%E0%B4%BF_%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A1%E0%B4%AE%E0%B4%BF>
> ഉപയോക്താവ്:‎Sherinshaji<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Sherinshaji>
>
> 1 മണിയോടുകൂടി ആഹാരം കഴിക്കാനായി ഉച്ചവരെയുള്ള സെഷനുകൾ അവസാനിപ്പിച്ചു.
> വിഭവസമൃദ്ധമായ ഊണായിരുന്നു ശ്രദ്ധേയമായ മറ്റൊരിനം. ഊണിനു ശേഷം കുട്ടികൾ
> സ്കൂളിൽ പതിപ്പിച്ചിരുന്ന അനേകം പോസ്റ്ററുകൾ നിരീക്ഷിക്കുകയും അതുമായി
> ബന്ധപ്പെട്ട സംശയങ്ങൾ ശ്രീ കണ്ണൻ മാഷിനോട് ചോദിക്കുകയും ചെയ്തു. പട്ടത്താനം
> സ്കൂളിനെ ഇത്ര ശ്രദ്ധേയമാക്കുന്നതിൽ കണ്ണൻമാഷിനുള്ള പങ്ക് എത്ര വലുതാണെന്ന്
> കുട്ടികൾ മനസ്സിലാക്കി.
>
> കൃത്യം 1.30ന് വീണ്ടും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ചെന്ന് ബാക്കി
> ടൈപ്പ് ചെയ്യാനുള്ള ഭാഗങ്ങൾ കൂട്ടിച്ചേർക്കാൻ തുടങ്ങി. അവർക്ക് ആവശ്യമായ
> നിർദ്ദേശങ്ങൾ മറ്റ് വിക്കിപീഡിയർ നൽകുകയും അവരുടെ സംശയങ്ങൾ തീർക്കുകയും
> ചെയ്തു. തുടർന്നുള്ള സെഷൻ കൈകാര്യം ചെയ്തത് ഡോ.അജയ് ബാലചന്ദ്രൻ ആയിരുന്നു.
> വധശിക്ഷ പോലുള്ള ലേഖനങ്ങളിലൂടെ ഇരുത്തം വന്ന വിക്കിപീഡിയനായ അദ്ദേഹം
> ലേഖനങ്ങളിൽ വർഗ്ഗങ്ങൾ എങ്ങനെ ഉപയോഗിക്കാം, അതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച്
> വിശദീകരിച്ചു. ഒപ്പം അദ്ദേഹം വിക്കിയിലെത്താനുള്ള സാഹചര്യം, വിക്കിയിൽ
> പ്രവർത്തിക്കുന്നതുകൊണ്ടുള്ള ഉപയോഗം, വിക്കിപീഡിയയിലെ പഠനം, സംശയനിവാരണം
> തുടങ്ങി വിക്കിപീഡിയയുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങൾ കുട്ടികളുമായി
> പങ്കുവച്ചു. ആ സെഷനുശേഷം വീണ്ടും കുട്ടികൾ ബാക്കി ടൈപ്പിംഗ് കൂടി ചെയ്ത്
> ലേഖനങ്ങൾ മിക്കതും പൂർത്തിയാക്കി. 3.30ഓടുകൂടി ഫോട്ടോസെഷനുപങ്കെടുത്തശേഷം
> ക്ലാസ്സ് അവസാനിച്ചു. 4.30 ന് സ്കൂളിൽ തിരിച്ചെത്താനും വലിയ മഴയ്ക്കുമുൻപ്
> കുട്ടികൾക്കെല്ലാം വീട്ടിൽ തിരിച്ചെത്താനും കഴിഞ്ഞു. അനുഭവസമ്പന്നരായ
> ഒരുകൂട്ടം വിക്കിപീഡിയരുടെ വിശദീകരണങ്ങളിലൂടെ കുട്ടികൾക്ക് വിക്കിപീഡിയ ശൈലി,
> ലേഖനരൂപം എന്നിവ എത്ര അനായാസകരമായി മനസ്സിലാക്കാൻ കഴിഞ്ഞു!.
>  14-10-2012
>
> തലേദിവസത്തെ പഠനക്ലാസ്സിനിടയിൽത്തന്നെ പിറ്റേന്ന് സന്ദർശിക്കേണ്ട
> സ്ഥലങ്ങളെക്കുറിച്ച് ശ്രീ.ഷിജുവും സുഗീഷും സതീഷ്മാഷും ആശയവിനിമയം നടത്തി.
> പിറ്റേന്ന് രാവിലെ 10.30ന് സുഗീഷും ഷിജുവും കൂടി അഞ്ചൽ വെസ്റ്റ് സ്കൂളിലെത്തി.
> അവിടെ സതീഷ് മാഷും മൂന്ന് കുട്ടികളും വിക്കിപീഡിയ പരിശീലനത്തിലായിരുന്നു.
> അവിടെ ഏകദേശം 12 മണിവരെ ചിലവഴിച്ചു. കൂടാതെ ലേഖനങ്ങൾക്കാവശ്യമായ ചില വിവരങ്ങൾ
> സംഘടിപ്പിക്കുന്നതിന് ശ്രമിച്ചു. ഇതിനിടയിൽ കുട്ടികളുടെ സംശയങ്ങൾ ഷിജു
> തീർത്തുകൊടുത്തു. അതിനുശേഷം അനന്തു പി. ശങ്കർ എന്ന കുട്ടിയും (‎റീഹാബിലിറ്റേഷൻ
> പ്ലാന്റേഷൻസ് ലിമിറ്റഡ്,
> കേരളം<http://ml.wikipedia.org/wiki/%E0%B4%B1%E0%B5%80%E0%B4%B9%E0%B4%BE%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D,_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82>എന്ന
> ലേഖനം എഴുതുന്ന കുട്ടി) സതീഷ് മാഷും, സുഗീഷും, ഷിജുവും കൂടി പ്രസ്തുത
> പദ്ധതിയേക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരായാനായി കുളത്തൂപ്പുഴയിലേയ്ക്ക്
> യാത്രയായി. ഞായറാഴ്ച ആയതിനാൽ പ്ലാന്റേഷൻസ് ചുമതലയുള്ള മാനേജർ,
> പി.ആർ.ഓ.എന്നിവരെ ആരേയും കാണാൻ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും
> ആർ.പി.എല്ലിലെ യു.പി. സ്കൂളിൽ രണ്ട് അധ്യാപകർ ഉള്ളതായി വിവരം ലഭിച്ചു.
> അതനുസരിച്ച് അവരെ കാണാനായി പുറപ്പെട്ടു. ഗേറ്റിൽ നിന്നും ഏകദേശം 2 കിലോമീറ്റർ
> ഉള്ളിലായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിൽ ചെന്ന് അജി, റജി എന്നീ
> അധ്യാപകരെകണ്ടു. ചില വിലപ്പെട്ട വിവരങ്ങൾ അവരിൽ നിന്ന് ലഭിച്ചു.
> അവിടെയുണ്ടായിരുന്ന ഏറെ പ്രായം ചെന്ന ഒരാളിൽ നിന്ന് പഴയ ചില വസ്തുതകൾ കൂടി
> ലഭിച്ചു. സ്കൂളിന്റെ ഫോട്ടോകളെടുത്തു. തിരിച്ച് റബ്ബർ എസ്റ്റേറ്റിനിടയിലെ ചർ
> റോഡുകളിലൂടെയുള്ള മടക്കയാത്ര അവിസ്മരണീയമായിരുന്നു. നമ്മൾ കാണുന്ന കേരളത്തിൽ
> നിന്ന് തീർത്തും വ്യത്യസ്തമായ, വിജനമായ, പ്രകൃതിരമണീയമായ എന്നാൽ സർക്കാരിന്റെ
> സ്വന്തം സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു. അതും മികച്ച ഒരു അനുഭവമായി. വൈകിട്ട്
> നാലുമണിയോടെ അനന്തു പി. ശങ്കറിന്റെ വീടുസന്ദർശിച്ചശേഷം ഷിജു കൊല്ലത്തേയ്ക്കും
> സുഗീഷ് തിരുവനന്തപുരത്തേയ്ക്കും തിരിച്ചു.
>  20-10-2012
>
> സ്കൂളിൽ സമ്പൂർണ്ണ സോഫ്റ്റ്‌വെയർ വഴി കുട്ടികളുടെ വിവരങ്ങൾ അപ്‌ലോഡു ചെയ്യുന്ന
> തിരക്കുമൂലവും ഹൈസ്കൂൾ കുട്ടികളുടെ ഐ.ടി. പരീക്ഷ മൂലവും കമ്പ്യൂട്ടർ ലാബ്
> ലഭിക്കുന്നതിന് ചില തടസ്സങ്ങൾ നേരിട്ടിരുന്നതിനാൽ കഴിഞ്ഞയാഴ്ച കാര്യമായ
> പ്രവർത്തനങ്ങൾ നടന്നില്ല. അതിനാൽ 20.10.2012 ന് വിക്കിപീഡിയ പദ്ധതിയിലെ
> കുട്ടികൾ സ്കൂളിലെത്താനാവശ്യപ്പെട്ടിരുന്നു. അങ്ങനെ ഇന്ന് കുട്ടികൾ വിക്കി
> താളുകൾ പരിശോധിച്ചു. കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കുകയും താളുകളിലെ
> അക്ഷരത്തെറ്റുകൾ പരിശോധിക്കുകയും ചെയ്തു. തെറ്റുകൾ
> തിരുത്തുന്നതിനുതുടങ്ങിയപ്പോഴാണ് കുട്ടികൾക്ക് ലഭിച്ച താരകങ്ങൾ അവർ കാണുന്നത്.
> അതുകിട്ടിയപ്പോൾ അവർക്കുണ്ടായ സന്തോഷം!. തിരുത്തുന്നിനോടൊപ്പം ഇന്ന് വിക്കിയിൽ
> പുതുതായി ചേർത്ത ലേഖനങ്ങൾ ഇവയാണ്.
>  ക്രമ സംഖ്യ ലേഖനം വിദ്യാർത്ഥി  28 അഞ്ചലിന്റെ സാംസ്കാരിക
> ചരിത്രം<http://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%B2%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%BE%E0%B4%82%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82>
> ഉപയോക്താവ്:‎Amalnahar<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Amalnahar>
> 29 റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ്,
> കേരളം<http://ml.wikipedia.org/wiki/%E0%B4%B1%E0%B5%80%E0%B4%B9%E0%B4%BE%E0%B4%AC%E0%B4%BF%E0%B4%B2%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB_%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B5%BB%E0%B4%B8%E0%B5%8D_%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%A1%E0%B5%8D,_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%82>
> ഉപയോക്താവ്:Ananthupsankar<http://ml.wikipedia.org/wiki/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Ananthupsankar>
>
>
>
>
>
>
>
>
>
> ഇതുവരെ നടന്ന പ്രവർത്തനങ്ങൾ കാണുവാനായി പദ്ധതി
> താൾ<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%AA%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A4%E0%B4%BF/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD_%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%97%E0%B4%B5._%E0%B4%B9%E0%B4%AF%E0%B5%BC_%E0%B4%B8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE>സന്ദർശിക്കുക.
>
> --
> *sugeesh|സുഗീഷ്
> nalanchira|നാലാഞ്ചിറ
> thiruvananthapuram|തിരുവനന്തപുരം
> 9645722142*
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142