താഴെ കാണുന്നതാണു് മീഡിയാവിക്കി സന്ദേശങ്ങളുടെ വിവിധ ഇന്ത്യന്‍ ഭാഷകള്‍ ഇതു് വരെ പരിഭാഷയുടെ ഏറ്റവും പുതിയ സ്റ്റാറ്റ്സ്.
Pos. |
Code |
ഭാഷ |
|
Speakers |
Score (100) |
MediaWiki (most used) (40) |
MediaWiki (30) |
Extensions used by Wikimedia (30) |
10 |
bn |
ബംഗാളി |
|
230 |
75 |
99.58% |
79.85% |
38.18% |
34 |
gu |
ഗുജറാത്തി |
|
46 |
54 |
99.58% |
41.13% |
6.06% |
3 |
hi |
ഹിന്ദി |
|
550 |
80 |
99.58% |
99.21% |
34.14% |
33 |
kn |
കന്നഡ |
|
47 |
58 |
98.52% |
59.41% |
1.91% |
39 |
ml |
മലയാളം |
|
37 |
79 |
100.00% |
90.17% |
39.60% |
17 |
mr |
മറാഠി |
|
90 |
72 |
98.94% |
75.85% |
30.65% |
42 |
or |
ഒറിയ |
|
31 |
2 |
4.45% |
1.37% |
0.22% |
28 |
ta |
തമിഴ് |
|
66 |
60 |
92.80% |
74.44% |
0.99% |
20 |
te |
തെലുങ്ക് |
|
80 |
83 |
100.00% |
95.25% |
48.53% |
ഇതില്‍ നോക്കിയാല്‍ മലയാളത്തിന്റെ നിലവാരം ഒട്ടും മോശമല്ല എന്നും Siebrand സൂചിപ്പിച്ച ഹിന്ദി തെലുഗ് ഭാഷകളുടെ ഒപ്പമോ ചില കാര്യങ്ങളീല്‍ അതിനപ്പുറമോ ആണു് നമ്മുടെ സ്ഥാനം എന്നു് കാണാം.
സത്യത്തില്‍ ഈയ്യടുത്ത കാലം വരെ മലയാളം ആയിരുന്നു പരിഭാഷയുടെ സ്കോറില്‍ ആദ്യത്തെ സ്ഥാനത്തു്. ഏതാണ്ടു് 1.5-2 വര്‍ഷം മുന്‍പ് പ്രവീണൂം, ജേക്കബും, ജ്യോതിസ്സും, സാദിക്കും, ഞാനും ഒക്കെ ചേര്‍ന്ന് മീഡിയാവിക്കി സന്ദേശങ്ങളുടെ പരിഭാഷ ഈ വിക്കിയില്‍ ചെയ്യാന്‍ തുടങ്ങിയ ചെയ്യ്ന്ന സമയത്ത്, മറാഠി വിക്കി അല്ലാതെ വേരെ ഒരു ഇന്ത്യന്‍ ഭാഷകളുടെ സാന്നിദ്ധ്യം പോലും അവിടെ ഉണ്ടായിരുന്നില്ല. സത്യത്തില്‍ ഇന്നു് ഹിന്ദിയുടെ ലേബലില്‍ കാണൂന്ന മിക്കവാറും പരിഭാഷ ഒരു മറാഠി വിക്കിക്കാരന്‍ ചെയ്തതാണു്.
അന്നത്തെ കണക്കില്‍ മൊത്തം സന്ദേശങ്ങളുടെ 90%
ശതമാനവും നമ്മള് പൂര്‍ത്തിയാക്കിയിരുന്നു.
പക്ഷെ അതിനു് ശെഷം മീഡിയാവിക്കിക്ക് നിരവധി എക്സ്റ്റെഷനുകള്
വന്നു. അതിനു് പുറമേ വേരെ എന്തിന്റെയൊക്കെയോ പരിഭാഷകളും ഇതിന്റെ
കൂട്ടത്തില്‍ ചേര്‍ക്കപ്പെട്ടു. അങ്ങനെ പരിഭാഷ ചെയ്യേണ്ട സന്ദേശങ്ങള്‍ കൂടി കൊണ്ടെ ഇരുന്നു. ഇപ്പ്പോഴും കൂടുകയാണു്!.
മീഡിയാവിക്കി വളരെ ഡൈനാമിക്കായ പ്രൊഡക്റ്റ് ആയതു് കൊണ്ടു് പുതിയ സന്ദേശങ്ങള്‍ എപ്പോഴും കൂട്ടി ചേര്‍ക്കപ്പെടും. പഴയത് ചിലത് ഒഴിവാക്കപ്പെടും. എന്തായാലും ഇപ്പോഴും നമ്മളില്‍ കുറച്ച് പേര് (പ്രവീണ്‍, സാദിക്ക് മുതലായവര്‍)
ഇതൊക്കെ സ്ഥിരമായി പരിഭാഷപ്പെടുത്തുന്നുണ്ടു്. മറ്റും ഉണ്ടു്. വിക്കിപീഡിയ പോലെ എല്ലാവരും കൈവെക്കേണ്ട ഒരു സംഗതി അല്ല അതു്. പരിഭാഷയ്ക്ക് നിലവാരം ഉണ്ടാവാന്വളരെ കുറച്ച് പേര് ചെയ്യുന്നതാണു് നല്ലതു്.
ഞാന്‍ ഇത്രയും എഴുതാന്‍ കാര്യം ഏതൊക്കെ പരാമീറ്റര്‍ വെച്ച് അളന്നാലും ലോക്കലൈസേഷന്‍ സംരംഭങ്ങളിലും വിക്കിപീഡിയയുടെ വിവിധ ഗുണനിലവാര മാനകങ്ങളിളും മലയാളം ആണു് മറ്റേതു് ഇന്ത്യന്‍ ഭാഷകളേക്കാള്‍ മുന്‍പേ നടക്കുന്നതു്. പക്ഷെ അക്കാര്യങ്ങള്‍ നമ്മുടെ പിറകേ വന്ന് ചെയ്യുന്ന ഹിന്ദിക്കാരനും, തമിഴനും, ബംഗാളീയും, തെലുങ്കനും ഒക്കെ ചെയ്യുമ്പോഴേ പുറത്തുള്ളവര്‍ക്ക് വിലയുള്ളൂ. പല ലോക്കലൈസേഷന്‍ സംരഭങ്ങളിലും ഇതു് തന്നെ സ്ഥിതി. ഈ സംരഭങ്ങളില്‍ ഒക്കെ പ്രവര്‍ത്തിക്കുന്ന നമ്മുടെ പ്രവര്ത്ത്കര്ക്ക് നമ്മുടെ സ്ഥിതി ഹൈലൈറ്റ് ചെയ്യാന്‍ അറിയില്ല്/ശ്രമിക്കാറുമില്ല എന്ന പ്രശ്നവും ഉണ്ടു്.
എന്തായാലും Siebrand ഇപ്പോള്‍ ഈ മെയില്‍ അയച്ചതു് മലയാളത്തെ ഉദ്ദേശിച്ചല്ല. ലോക്കലൈസേഷന്‍ ഒട്ടുമേ ചെയ്യാത്ത നിരവധി മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്കു വേണ്ടിയാണു്, നമ്മുടെ പ്രവര്‍ത്തകര്‍ സജീവമായി തന്നെ ഇതു് തുടര്‍ന്നു് കൊണ്ടു് പോകുന്നേ ഉണ്ടു്.
ഷിജു