വൻ വിജയത്തിനുനു മാനദണ്ഡ് ഇല്ലാത്തത്കൊണ്ട് കുഴയും. :)
സൂപ്പർ ഹിറ്റ് അടിപൊളി ഹിറ്റ് എന്നൊക്കെയുള്ള സിനിമ പരസ്യം പോലെ.
പാലക്കാട്ട് കസേര ഏറ് കൂക്കുവിളി എന്നിവ നടന്നിട്ടില്ല എന്നതിനുള്ള തെളിവ് കൊണ്ടുവരിക. ശുഭപര്യവസാനമായി

2010/7/27 Habeeb | ഹബീബ് <lic.habeeb@gmail.com>
വിക്കിപീഡിയുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ വിക്കി സമൂഹത്തിനു മുന്നിലേക്ക് വയ്ക്കുവാൻ ആഗ്രഹിക്കുന്നു.

പ്രസ്തുത സംശയം വരാനുള്ള സാഹചര്യം ഇതാണ്.:

പാലക്കാട്ട് വച്ച് നടന്ന വിക്കി പഠനശിബിരത്തിന്റെ താളിൽ മുകളിൽ വലതുവശത്തായി നൽകിയിരിക്കുന്ന ബോക്സിലാണ് വിക്കി പഠന ശിബിരം ഏത് ഘട്ടത്തിലാണ് എന്ന് സൂചിപ്പിക്കുന്നത്.
പ്രസ്തുത താ‍ൾ സൃഷ്ടിച്ചപ്പോൾ അവിടെ “ആസൂത്രണഘട്ടത്തിൽ” എന്നാണ് നൽകിയിരുന്നത്.
ശിബിരം നടന്ന 24 -ന് വിക്കി കാര്യനിർവാഹകനായ സുനിൽ അത് മാറ്റി
“ഇന്ന് നടക്കുന്നു” എന്നാക്കി.
പഠനശിബിരത്തിനു നടന്നു കഴിഞ്ഞ ഉടനെ മറ്റൊരു കാര്യനിർവാഹകനായ രമേഷ് അത്
“വൻ വിജയം” എന്നാക്കി പുതുക്കി.

ഇന്ന് (27 ജൂലൈ) പ്രസ്തുത താൾ സന്ദർശിച്ചപ്പോൾ കാണുവാൻ കഴിഞ്ഞത് “വൻ വിജയം” എന്നതിനു പകരം
പൂർത്തിയായി” എന്നാക്കി തിരുത്തിയിരിക്കുന്നതാണ്. ഇങ്ങനെ തന്നെയാണോ മറ്റു പേജുകളിലും എന്ന് നോക്കിയപ്പോൾ കാണാൻ കഴിഞ്ഞത് ബാംഗ്ലൂരിൽ മുൻപ് നടന്ന മറ്റു രണ്ട് ശിബിരങ്ങളിലും “വിജയകരം” എന്ന ലേബൽ തന്നെയാണ്. അതുകൊണ്ട് പാലക്കാടിന്റെ പേജിലും പഴയതുപോലെ “വൻ വിജയം” എന്നാക്കി തിരുത്തി.

ഏതാനും നിമിഷങ്ങൾക്കകം, കാര്യനിർവാഹകനായ ഷിജു അലക്സ് അത് വീണ്ടും തിരുത്തി
പൂർത്തിയായി” എന്നുതന്നെയാക്കി. ഒപ്പം പൂർത്തീയായി എന്നു തന്നെ മതി” എന്ന കുറിപ്പും. എന്തുകൊണ്ടാണ് ഇങ്ങനെയൊരു മാറ്റം വരുത്തിയത് എന്ന് ചോദിച്ച് ഷിജുവിന്റെ സംവാദം താളിൽ കുറിപ്പിട്ടെങ്കിലും, ഇതു വരെ ഷിജുവിൽ നിന്നും മറുപടിയൊന്നും ലഭിച്ചിട്ടില്ല.

എന്നാൽ തുടർന്ന് കാണാനായത് അനൂപ് എന്ന കാര്യനിർവാഹകൻ ബാംഗ്ലൂരേതടക്കം ഇതുവരെ നടന്ന എല്ലാ പഠനശിബിരങ്ങളുടെയും താളിൽ ചെന്ന് വിജയകരം എന്ന വാക്ക് മായ്ക്കുകയും, പകരം പൂർത്തിയായി എന്ന് ചേർക്കുകയും ചെയ്യുന്നതാണ്.

ഇത് ചെയ്യുന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോൾ ലഭിച്ച് മറുപടികൾ താഴെ നൽകുന്നു.

[1] , [2], [3], [4], [5] എന്തുകൊണ്ട് കാര്യനിർവ്വാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലുള്ള കാര്യം മനസ്സിലാകുമെന്ന് കരുതുന്നു. --ജുനൈദ് | Junaid (സം‌വാദം) 07:43, 27 ജൂലൈ 2010 (UTC)

മുകളിൽ ജുനൈദ് നൽകിയ അതേ കാരണം. --Anoopan| അനൂപൻ 07:46, 27 ജൂലൈ 2010 (UTC)
വൻ വിജയം എന്ന വാക്ക് പരിപാടിയുടെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. അത് വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല. അതുകൊണ്ടാണ്‌ വൻ‌വിജയം എന്ന വാക്കുമാറ്റി പൂർത്തിയായി എന്നാക്കിയത്. --Anoopan| അനൂപൻ 07:56, 27 ജൂലൈ 2010 (UTC)


എന്റെ സംശയങ്ങൾ ഇതാണ് :

1.  <quote> എന്തുകൊണ്ടാണ് കാര്യനിർവാഹകർ തിരുത്തുന്നുവെന്നതിന്റെ പിന്നിലെ കാര്യം മനസ്സിലാകുമെന്ന് കരുതുന്നു </quote>

      --- ഇല്ല സർ, എനിക്ക് മനസ്സിലാവുന്നില്ല. ഒരു പക്ഷേ വിക്കിപീഡിയയിൽ വെറും ഒന്നര മാസത്തെ പരിചയം മാത്രമുള്ള ആളായതിനാലാവണം, വർഷങ്ങളുടെ അനുഭവഞാനമുള്ള താങ്കളെപ്പോലുള്ള വിക്കിപീഡിയർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവാത്തത്.

2. <quote> വിജയകരമാണെന്ന് പറയുന്നത് സന്തുലിതമായ കാഴ്ചപ്പാടിലല്ല</quote>

      ---- വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാട് ഇന്ന് രാവിലെ പത്തുമണിക്കാണോ സർ ജനിച്ചത്? മുൻപ് നടന്ന ശിബിരങ്ങൾ വിജയകരമായിരുന്നെങ്കിൽ പാലക്കാട് നടന്ന ശിബിരവും വിജയകരമായിരുന്നില്ലേ. ബാംഗ്ലൂരിൽ നടത്തിയതുപോലെ 15 പേർക്കെങ്കിലും വിക്കി എന്നാൽ എന്താണ് എന്ന് പരിചയപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ശിബിരം, 150 -ഓളം പേർക്ക് വിക്കി എന്ന ആശയം പകർന്നു നൽകിയ ഒന്നായില്ലേ, സർ.

3. ---- ഇനി ഒരു പഠനശിബിരം വിജയകരമാക്കണമെങ്കിൽ അതിൽ എന്തൊക്കെ ഉണ്ടാവണം എന്ന് സാറൊന്ന് പറഞ്ഞു തരാവ്വോ?  ഇത് കേരളത്തിൽ ആദ്യത്തെ സംരംഭമായിട്ടല്ലേയുള്ളൂ... ഇനി നടത്തുന്നവർക്ക് ഉപകാരപ്പെടുമല്ലോ...


ഹബി


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
-