'''കേൾക്കേണം സർവപക്ഷവും'''
നിഷ്പക്ഷതയുടെ ഭാവി
1)നിഷ്പക്ഷതയെന്നാൽ പക്ഷങ്ങളറുത്ത അവസ്ഥയെന്നാണോ നിങ്ങൾ കരുതുന്നത്,രണ്ടുപക്ഷങ്ങളും ഉണ്ടെങ്കിലല്ലേ വിജ്ഞാനവിഹഗത്തിനു പറക്കാനവൂ.അതുകൊണ്ട് '''വരട്ടെ എല്ലാ പക്ഷവും''' വിക്കിയെ സന്തുലിതമാക്കാൻ എന്ന നയം സ്വീകരിക്കുന്നതാവും നല്ലത്.വെറുതെ നിഷ്പക്ഷതയുടെ പക്ഷം പിടിച്ച് പോരാടണോ?
2) ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷിക്ക് അട്ടിമറിക്കാനാവുന്നതാണോ വിക്കിയുടെ ജനാധിപത്യരീതിയിലുള്ള ഘടന. ആരും വരട്ടെ നാം സ്വാഗതം ചെയ്യും,സത്യത്തിന്റെ വെളിച്ചത്തെ അണയാതെ കാക്കും കർമ്മം കൊണ്ട് എന്നതായിരിക്കേണ്ടെ നമ്മുടെ നയം?
3) ശരിയാണോ എന്നുറപ്പില്ലാത്ത ഒരു വാർത്തയെ ചൊല്ലി വാദപ്രതിവാദങ്ങൾ കൊണ്ട് സമയം കളയുന്നതിനേക്കാൾ നല്ലത് വിക്കിതാളുകളിലെ അസന്തുലിതത്വഫലകാലംകൃതപൃഷ്ഠപരിപാലനമാകുന്ന സത്കർമം ചെയ്യുന്നതല്ലേ?

b -in -u


2013/1/9 Sebin Jacob <sebinajacob@gmail.com>
ആര്‍ക്കും സബ്സ്ക്രൈബ് ചെയ്യാവുന്ന മെയിലിങ് ലിസ്റ്റില്‍ വിവിധയാളുകള്‍ ഏര്‍പ്പെടുന്ന ചര്‍ച്ചകളും അഭിപ്രായങ്ങളും നോക്കിയാണോ ഒരു സംഘടനയുടെ തീരുമാനം ഊഹിച്ചെടുക്കുന്നതു്? പ്രിന്‍സ് മാത്യു ചെന്നൈയിലെ ജോണിക്കു പഠിക്കുവാണോ? ഡിഎകെഎഫില്‍ സിപിഐ(എം) എന്ന പാര്‍ട്ടിയുടെ അംഗങ്ങളും അനുയായികളും ഉണ്ടായേക്കാം എന്നുകരുതി ഡിഎകെഎഫ് = സിപിഐ(എം) എന്നൊക്കെ കരുതുന്നതു് എന്തുതരം ലോജിക്കാണു്? ഈ ലോജിക്കും വച്ചുകൊണ്ടാണോ വിക്കിപ്പീഡിയയില്‍ നിഷ്പക്ഷതയുണ്ടാക്കാന്‍ നടക്കുന്നതു്?

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l