സുഹൃത്തുക്കളേ,

മലയാളം വിക്കിപീഡിയയെ 10000 ലേഖനങ്ങള്‍ എന്ന നേട്ടത്തിലെത്തിച്ച ഏവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍. വളരെ ശ്രദ്ധേയമായ ഒരു നേട്ടമാണിത്. വിക്കി സംരംഭങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ അനുയോജ്യമായ അവസരവും. ഈ വാര്‍ത്ത ഏല്ലാ മാദ്ധ്യമങ്ങളെയും (പത്രം, ടിവി, ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍) അറിയിക്കുന്നത് മീഡിയവിക്കി സംരംഭങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് കരുതുന്നു. അതിന്റെ ഭാഗമായി ഈ അവസരത്തില്‍ മലയാളം വിക്കിപീഡിയ ഒരു പത്രക്കുറിപ്പ് തയാറാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കാണ് ഈ ത്രെഡ് തുടങ്ങിയിരിക്കുന്നത്.

പതിനായിരം ലേഖനങ്ങള്‍ തികഞ്ഞ വിവരം, വിക്കിപീഡീയയേക്കുറിച്ച് പൊതുമായ ഒരു വിവരണം-ചരിത്രം, മലയാളം വിക്കിയുടെ ചരിത്രം, മലയാളം വിക്കിപീഡിയയെ മറ്റ് വിക്കിപീഡിയകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്ന ഘടകങ്ങള്‍ തുടങ്ങിയ വിവവരങ്ങള്‍ ചുരുക്കമായി ഉള്‍ക്കൊള്ളുന്ന ഒരു പത്രക്കുറിപ്പ്. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഏത്രയും പെട്ടെന്ന് അറിയിക്കണമെന്ന് ഏല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു


വിക്കനഭി