{{കൈ}}


2012, ആഗസ്റ്റ് 4 6:37 pm ന്, Shiju Alex <shijualexonline@gmail.com> എഴുതി:
- മലയാളം വിക്കിസംരംഭങ്ങളെ സംബന്ധിച്ച് സന്തോഷമുള്ള ഒരു സംഗതി ഈ
ക്ലബ്ബിനു അതിന്റെ പഴക്കത്തിനു ഒത്ത നല്ല ഒരു വായനശാല ഉണ്ട് എന്നതാണ്.
വിക്കിഗ്രന്ഥശാലയ്ക്ക് പറ്റിയ പകർപ്പവകാശകാലാവധി കഴിഞ്ഞ പല പുസ്തകങ്ങളും
അവിടെ ഉണ്ടാകാൻ സാദ്ധ്യത ഉണ്ട്. (പ്രദീപിനോട് ഇക്കാര്യം പരിശോധിക്കാൻ
അഭ്യർത്ഥിച്ചിട്ടുണ്ട്.)

- ക്ലബ്ബുമായി ബന്ധപ്പെട്ട് വിക്കിഗ്രന്ഥശാലയിൽ ഒരു പദ്ധതി തുടങ്ങുന്ന
കാര്യം ആലോചിക്കാവുന്നതാണ്.


ഈ പഠനശിബിരം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു ആശയവും
ഗ്രന്ഥശാലയുമായി ബന്ധപ്പെട്ടതാണ്. നമ്മൾ നടത്തുന്ന ശിബിരങ്ങൾക്ക് ശേഷം
പുതിയ അംഗങ്ങൾക്ക് തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള ചില പണികൾ നൽകിയാൽ
അവർ കുറച്ച് കൂടി പെട്ടെന്ന് വിക്കിസമൂഹത്തിന്റെ ഭാഗമാകും. അതിനുള്ള
ഏറ്റവും നല്ല ഉപാധി ആണ് വിക്കിഗ്രന്ഥശാലയിലെ ഡിജിറ്റൈസേഷൻ. ഗുണങ്ങൾ
പലതാണ്

-നമ്മുടെ ഈ പഠനശിബിരത്തിനു വരുന്ന മിക്കവരുടേയും പ്രശ്നം മലയാളം
ടൈപ്പിങ്ങ് അറിയില്ല എന്നതാണ്. ഗ്രന്ഥസാലയിലൂടെ അത് എളുപ്പത്തിൽ
പഠിച്ചെടുക്കാം
‌- അടിസ്ഥാന വിക്കിഎഡിറ്റിങ്ങ് എളുപ്പത്തിൽ ഗ്രന്ഥശാലയിലൂടെ പഠിക്കാം
- ഇതിനൊക്കെ പുറമേ ശ്രദ്ധെയമായ ഒരു മലയാള പുസ്തകം ഡിജിറ്റൈസ് ചെയ്യാനുള്ള
പദ്ധതിയുടെ ഭാഗമാകാനും അവർക്ക് പറ്റുന്നു

ഈ വിധത്തിൽ എളുപ്പത്തിൽ മലയാളം ടൈപ്പിങ്ങ്, വിക്കി എഡിറ്റിങ്ങ് എന്നിവ
പഠിച്ച് കഴിഞ്ഞാൽ പിന്നെ അവർ സ്വാഭാവികമായി അവരവർക്ക് ഇഷ്ടമുള്ള മലയാളം
സംരംഭങ്ങളിൽ പിന്നെ ശ്രദ്ധ കേന്ദ്രീകരിക്കും.


ഇത് ഞാൻ പറയാൻ കാര്യം മിക്കവാറും ശിബിരങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ
അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രശ്നം മലയാളം ടൈപ്പിങ്ങ് ആണ്
എന്നതാണ്. വിക്കിയിലൂടെ അത് എളുപ്പത്തിൽ പഠിച്ചെടുക്കാമല്ലോ. ഒപ്പം
വിക്കി എഡിറ്റിങ്ങും.

ഷിജു