Daredevil Duckling,

തീർച്ചയായും നയങ്ങളും നിയമങ്ങളും എല്ലാവർക്കും ഒരു പോലെ തന്നെ. ആ അഭ്യർത്ഥന താങ്കളോടായി മാത്രമല്ല. ഞാനും താങ്കളും എല്ലാമടങ്ങുന്ന ഈ മെയിലിങ്ങ് ലിസ്റ്റിലെ എല്ലാവരോടായുമാണു്.


2013/1/13 Daredevil Duckling <daredevil.duckling@gmail.com>
ഇക്കാര്യവുമായി എല്ലാവരും  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

തീർച്ചയായും സഹകരിക്കാം. കൂട്ടത്തിൽ ഒന്നുകൂടി ചോദിച്ചോട്ടേ? നിയമം എല്ലാവർക്കും ഒരുപോലെയല്ലേ? അപ്പോൾ User:X-നെ ഒന്നു നിരീക്ഷിക്കണം എന്ന നിർദേശം എവിടെയാണ് സമർപ്പിക്കേണ്ടത്? Administrators Noticeboard-ൽ, അല്ലേ? അത് മെയിലിംഗ് ലിസ്റ്റിൽ ഉന്നയിക്കുന്നത് ശരിയാണോ? അപ്പോൾപിന്നെ,
ഉപയോക്താവ്:Daredevil_Duckling ന്റെ പ്രവർത്തനങ്ങൾ ഒന്ന് നിരീക്ഷിക്കണം. തിരുത്തലുകൾ മറ്റ് ഉപയോക്താക്കൾക്ക് അലൊരസമുണ്ടാക്കുന്നോ എന്ന് സംശയം ഉണ്ട്
എന്ന് ഈ മെയിലിംഗ് ലിസ്റ്റിലേയ്ക്ക് നിർദേശിച്ച്, വലിയ ഒരു ചർച്ചയാക്കിയ ഷിജു അലക്സ് എന്ന ഉപയോക്താവിന്റെ നടപടി ശരിയാണോ?

2013/1/13 Anoop Narayanan <anoop.ind@gmail.com>
ഒരു  ലേഖനം നിലനിർത്തണോ ഒഴിവാക്കണോ  എന്ന കാര്യത്തിലുള്ള ചർച്ചകൾ നടത്തേണ്ടത് വിക്കിപീഡിയക്ക് അകത്താണു്. അതിനായി ആരും മെയിലിങ്ങ് ലിസ്റ്റ് ഉപയോഗിക്കരുത്. അതുപോലെ നയരൂപീകരണത്തിനായും മെയിലിങ്ങ് ലിസ്റ്റ് ഉപയോഗിക്കരുത്. മെയിലിങ്ങ് ലിസ്റ്റിൽ അനുവദനീയമായ മെയിലുകൾ ഏതൊക്കെയാണെന്നറിയാൻ മെയിലിങ്ങ് ലിസ്റ്റ്/അനുവദനീയമായ മെയിലുകൾ എന്ന താൾ കാണുക.

ഈ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിക്കിപീഡിയ: ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാഞ്ഞിരോട്ട് യക്ഷി  എന്ന താളിൽ നടത്തുക.

ഐതിഹ്യങ്ങൾ വിക്കിപീഡിയയിൽ നിർത്തണോ എന്നുള്ള കാര്യങ്ങൾ വിക്കിപീഡിയ പഞ്ചായത്തിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട താളിൽ നടത്തുക.

ഇക്കാര്യവുമായി എല്ലാവരും  സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തുടർന്നും ഇത്തരം മെയിലുകൾ അയക്കുന്നവരെ മോഡറേഷനിൽ ഇടുന്നതും,  വീണ്ടും തുടരുകയാണെങ്കിൽ അവരെ മെയിലിങ്ങ് ലിസ്റ്റിൽ നിന്ന് ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്ന് ഇതിനാൽ അറിയിക്കുന്നു.


2013/1/13 Vaishak Kallore <vaikoovery@gmail.com>

അങ്ങനെയെങ്കിൽ നമ്മുടെ തെയ്യം കഥകളെല്ലാം ഒഴിവാകുമല്ലോ!!

ഇതൊക്കെ വിക്കിയിൽ തന്നെ ഉൾപ്പെടുത്തേണ്ടതാണ്‌. അല്ലാതെ വേറൊരു വിക്കി അഭികാമ്യമല്ല :-(

ഒരു സംശയം... യേശുവും നബിയുമൊക്കെ ഉണ്ടായിരുന്നതിനു തെളിവ്‌ ഇല്ലെന്നു പറഞ്ഞ്‌ അതും ഒഴിവാക്കാൻ സജ്ജനങ്ങൾ തയ്യാറാകുമോ?

:P

Regards,
Vaishak Kallore
(via mobile)

On Jan 13, 2013 12:18 PM, "Prince Mathew" <mr.princemathew@gmail.com> wrote:
"...ഇപ്പോൾ ഈ ക്ഷേത്രം നിലവിലില്ല. തെക്കേടം നരസിംഹമൂർത്തിക്ക് കീഴടങ്ങിയ ശേഷം ഇപ്പോൾ ഈ യക്ഷി പത്മനാഭസ്വാമിക്ഷേത്രത്തിലെ ബി കല്ലറയിൽ നിവസിക്കുന്നു എന്നു വിശ്വസിക്കുന്നു. ക്ഷേത്രത്തിലെ തെക്ക് പടിഞ്ഞാറൻ ഭിത്തികളിൽ യക്ഷിരൂപം വരച്ചു വച്ചിരിക്കുന്നത് ഇതു മൂലമാണെന്ന് കരുതുന്നു."

ഇങ്ങനെയുള്ള യക്ഷിക്കഥകൾ വിക്കിയിൽ പാടില്ല. അതുപോലെ "കരുതപ്പെടുന്നു", "ചിലർ പറയുന്നു", "വിശ്വസിക്കപ്പെടുന്നു" എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ  weasel words എന്നാണ് പറയുന്നത്. ഇത്തരം weasel words വിജ്ഞാനകോശ ലേഖനങ്ങളിൽ നിന്ന് പാടെ ഉപേക്ഷിക്കേണ്ടതാണ്. അതേ സമയം ഇത്തരം കഥകൾ തീർച്ചയായും സംരക്ഷിക്കേണ്ടതാണ്. എന്നാൽ വിക്കിപീഡിയ അല്ല അതിനുള്ള സ്ഥലം. വേണമെങ്കിൽ ഇത്തരം നാട്ടറിവുകൾക്കും മിത്തുകൾക്കുമായി പുതിയ ഒരു വിക്കി തുടങ്ങാവുന്നതേയുള്ളൂ. വേറൊരു യക്ഷിക്കഥ നോക്കൂ:
"പോതായൻ നമ്പൂതിരി വാർദ്ധക്യകാലത്ത് വേളി കഴിച്ച സാവിത്രി അന്തർജ്ജനത്തിൽ അദ്ധേഹത്തിന് കുട്ടികൾ ഒന്നും ഉണ്ടായില്ല. പോതായൻ നമ്പൂതിരിയ്ക്ക് എഴുപതിനോടടുത്തു പ്രായമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാലാമത്തെ വേളിയായ സാവിത്രി അന്തർജ്ജനത്തിന് വെറും പതിനാറു വയസുമാത്രമായിരുന്നു പ്രായം. ഇല്ലത്തെ ശങ്കരൻകുട്ടി എന്ന ആനയെ നോക്കുന്ന ആനക്കാരൻ രാമനുമായി പ്രണയത്തിലായ സാവിത്രിയ്ക്ക് അയാളിൽ ഒരു കുഞ്ഞു ജനിച്ചു. തനിക്ക് ഈ പ്രായത്തിൽ കുട്ടികൾ ഉണ്ടാവില്ലെന്ന് അറിയാമായിരുന്ന പോതായൻ നമ്പൂതിരിയെ ഇത് കൃദ്ധനാക്കി. അന്തർജ്ജനത്തെയും കുട്ടിയെയും അമ്മിക്കല്ലുമറിച്ചിട്ട് കൊല്ലാൻ ശ്രമിച്ചെങ്കിലും അവൾ അവിടെ നിന്ന് രക്ഷപെട്ടു. ഇതിന് പ്രതികാരമെന്നോണം അന്തർജ്ജനത്തിന്റെ നിർദേശപ്രകാരം കാമുകനായ രാമൻ പോതായൻ നമ്പൂതിരിയെ ശങ്കരൻകുട്ടി(ആന)യെക്കൊണ്ട് ചവുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. തന്നെ വെറുതേ വിടുകയാണെങ്കിൽ രാമന്റെ ഭാര്യ പാറുക്കുട്ടിയെ താൻ സംരക്ഷിച്ചു കൊള്ളാമെന്നും സാവിത്രിയെ രാമനുതന്നെ വിട്ടുകൊടുക്കാമെന്നും പോതായൻ നമ്പൂതിരി വാക്കുകൊടുത്തു. അതിനാൽ രാമൻ പോതായനെ വെറുതേവിട്ടു. പാറുക്കുട്ടിയെ പോതായന്റെ ഇല്ലത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. എന്നാൽ പോതായൻ നമ്പൂതിരി പാറുക്കുട്ടിയെ വശീകരിക്കുകയും..."
ഇങ്ങനെയുള്ള മസാലക്കഥകൾ പ്രചരിപ്പിക്കാനുള്ള സ്ഥലമാണോ വിക്കിപീഡിയ?

താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്.

വളരെ ശരിയാണ്. അതുപോലെ തന്നെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കാൻ വിക്കിപീഡിയയെ ഉപയോഗിക്കുന്നതും തെറ്റുതന്നെ.

ഐതിഹ്യമാല ഒരു അവലംബമായി സ്വീകരിയ്ക്കാമോ എന്നൊരു സംശയം എനിയ്ക്കുണ്ടു്. ഐതിഹ്യമാല മൊത്തം കഥയാണു്, കഥാകാരൻ വളരെയധികം യുക്തിയ്ക്കു നിരക്കാത്തതു പലതും എഴുതിയിട്ടുണ്ടു്... ആരെങ്കിലും സംശയം തീർത്തു തരുമോ?

തീർച്ചയായും ഐതിഹ്യമാല വിശ്വസനീയമായ ഒരു അവലംബമേയല്ല. ഉദാഹരണം പറയാം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ ഞങ്ങളുടെ നാടായ പുളിങ്കുന്നിനെ കുറിച്ച് ഒരു ഐതിഹ്യമുണ്ട്. അതിൽ ഇങ്ങനെയാണ് പറയുന്നത്:

"രാജ്ഞി പുളിങ്കുന്നിൽനിന്നു പോയിട്ടു അധികം തമസിയാതെ തന്നെ തിരുവതാംകൂർ മഹാരാജാവ് അമ്പലപ്പുഴ രാജ്യവും അതൊടു കൂടി പുളിങ്കുന്നും പിടിച്ചടക്കി സ്വരാജ്യത്തോടുചേർത്തു. ആ രാജ്ഞിയുടെ ശാപവും അനുഗ്രഹവും നിമിത്തം കാലക്രമേണ പുളിങ്കുന്നിലുണ്ടായിരുന്ന നായർകുടുംബങ്ങളെല്ലാം നശിക്കുകയും മാപ്പിളമാരെല്ലാം വർദ്ധിക്കുകയും ചെയ്തു. ഇപ്പോൾ പുളിങ്കുന്നെന്ന സ്ഥലത്തു നാലോ അഞ്ചോ നായർ കുടുംബങ്ങൾ മാത്രമേയുള്ളു. ആ കുടുംബക്കാരെല്ലാം നിത്യവൃത്തിക്കു പോലും വകയില്ലാതെ അഗതികളുമാണ്. അവിടെയിപ്പോൾ നസ്രാണി മാപ്പിളമാരുടെ വീടുകൾ മുന്നൂറിലധികമുണ്ട്. ആ വീട്ടുകാരിൽ മിക്കവരും വലിയ ധനവാന്മാരുമാണ്. പുളിങ്കുന്നിലുള്ള നായന്മാരുടെ അധഃപതനത്തിനും ആപത്തുകൾക്കും കാരണം കൈപ്പുഴ രാജ്ഞിയുടെ ശാപമാണെന്നു അടുത്ത കാലത്തു പാഴൂർ കണിയാരുടെ പ്രശ്നവിധിയുണ്ടായിട്ടുണ്ട്."

 


_____________________________‌‌‌‌‌‌‌‌
"ജ്ഞാനം താഴ്ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു."
(പ്രഭാഷക‌ന്‍ 11:1)

2013/1/13 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

ലേഖനത്തിൽ ഐതിഹ്യം എന്ന തലക്കെട്ടിന്നടിയിലാണ് ഇത് നൽകിയിട്ടുള്ളത്. ഇത് പറഞ്ഞ് കേൾക്കുന്നത് മാത്രമാകും വൈശാഖൻ പറഞ്ഞത് പോലെ " വേണമെങ്കിൽ വിശ്വസിക്കാം...അതിൽ പറയുന്നത്‌ സത്യമാണ്‌/നുണയാണ്‌ എന്ന് തെളിയിക്കാനൊന്നും സാധിക്കില്ല"


പല സ്ഥലനാമത്തിനും പിന്നിൽ ഇത്തരം ഐതിഹ്യങ്ങളാണ്. ഉദാ: ചടയമംഗലം (ജടായുവിനെ രാവണൻ ചിറകരിഞ്ഞിട്ടതെന്ന് വിശ്വസിക്കുന്ന സ്ഥലം) ശബരിമല (ശബരി എന്ന സ്ത്രീ വസിച്ചിരുന്ന സ്ഥലം) പൊന്നാനി (ആഴ്വാഞ്ചേരി തമ്പ്രാക്കൾ പൊന്നിന്റെ ആനയെ നടത്തിയതെന്ന് കരുതപ്പെടുന്ന സ്ഥലം)

ഇവയുടെ കാര്യത്തിൽ എന്താണ് തീരുമാനം. പേരിനു പിന്നിൽ എന്ന തലക്കെട്ട് ഈ താളുകളിൽ നിന്നു മാറ്റം ചെയ്യണോ?



കൈമള്‍  ആള്  കൊള്ളാലോ ! എ നിലവറയിലെ യക്ഷിയെ  പറ്റി ഒന്നും  പറഞ്ഞിട്ടിലെ  അദ്യം?
ഇനി പറഞ്ഞിട്ടെന്തര് അല്ലെ ?
സര്ക്കാര് എ നിലവറയിലെ  നിധി  കണ്ട് കെട്ടുമെന്നൊരു വാദം എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്...  വെക്കം ഒരു മുരിക്കുമേല്‍തറ യക്ഷിയെ അവതരിപ്പിച്ചോളിന്‌....  കണ്ട്കെട്ടുന്നവന്മാരും, അവരുരെ അടുത്ത മൂന്ന് തലമുറയും ചോരതുപ്പി ചാവാനിടയുണ്ട് എന്നെഴുതിയാ മതി. അവലംബമായിട്ടെതെങ്കിലുമൊരു വര്‍മ്മയും നംബൂരിയെയും വെക്കാന്‍ മറക്കരുത് !



പ്രവീണീന്റെ വാക്കുകൾ കടം കൊള്ളുന്നു - താങ്കൾക്ക് എന്തെങ്കിലും ആശയം പ്രചരിപ്പിക്കാനുണ്ടെങ്കിൽ വിക്കിപീഡിയയും അതിന്റെ അനുബന്ധ സൗകര്യങ്ങളും അതിനുള്ള വേദിയാക്കരുത്. സ്വന്തമായൊരു ഗ്രൂപ്പ് തുടങ്ങാനുള്ള സൗകര്യം എത്രയോ ഇടങ്ങളിൽ ലഭ്യമാണ്. അങ്ങനെയൊന്ന് തുടങ്ങുകയായിരിക്കും അതിനുചിതം.


ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?


അതാകും നല്ലത്. 






2013, ജനുവരി 13 8:39 AM ന്, Adv. T.K Sujith <tksujith@gmail.com> എഴുതി:
 ഇത്ര ചര്‍ച്ചയായ സ്ഥിതിക്ക് പഞ്ചായത്തിലേക്ക് പോകുന്നതല്ലേ നല്ലത് ?

സുജിത്ത്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
With Regards,
Anoop

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l




--
With Regards,
Anoop