ഇതിനെ ആരുടെയും താല്പര്യവുമായി കൂട്ടിക്കെട്ടേണ്ട. വെറുതേ വസ്തുതകള്‍ മനസ്സിലാക്കാതെയുള്ള പ്രയോഗങ്ങള്‍ വിക്കിപീഡിയയുടെ സംസ്കാരത്തിന് യോജിച്ചതല്ല.

പ്രാദേശിക സംഘാടക സമിതി കൂടിയപ്പോള്‍ നടന്ന ചര്‍ച്ചകളുടെ കാര്യം മുന്‍പേ സൂചിപ്പിച്ചു. ഉത്ഘാടകനെ കുറിച്ച് നടന്ന ചര്‍ച്ചകള്‍ക്കിടെ അവിടെ വന്ന ഒരു പ്രധാന നിര്‍ദ്ദേശം എറണാകുളത്ത് കിട്ടാവുന്ന പ്രമുഖരായവരെയെല്ലാം, പരിപാടിയിലേക്ക് ക്ഷണിക്കണം. മലയാളം വിക്കിപീഡിയയെക്കുറിച്ച് അവരൊക്കെ ഒന്ന് അറിയട്ടെ എന്നതാണ്. അവര്‍ പരിപാടിയുടെ ഏത് സമയത്തും എത്തട്ടെ നമ്മളുമായുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കട്ടെ എന്നാണ് ചര്‍ച്ചയുണ്ടായത്.

ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളത്തെ സുഹൃത്തുക്കളാണ് പ്രകാശ് ബാരയെയും കവി എസ്. രമേശനെയും പോലെയുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ചത്. അക്കൂട്ടത്തില്‍ നേരത്തേ തന്നെ ഉറപ്പായ ഒരാളാണ് ബാര. 

അദ്ദേഹത്തിന്റെ ജാതകവും ഭൂമിശാസ്ത്രവുമൊന്നും എനിക്കറിയില്ല.  കാര്യപരിപാടികള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ആളെന്ന നിലയില്‍ ഞാനാണ് ഡിസം. 7 ന് ബാരെയുടെ പേര് സംവാദം താളിലിട്ടിരിക്കുന്ന കരട് കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയത്. അത് ചെയ്യും മുന്‍പ് മലയാളം വിക്കിപീഡിയയിലെ ഈ താളില്‍ ബാരെയെക്കുറിച്ച് എഴുതിയിട്ടുള്ള ലേഖനവും നോക്കിയിരുന്നു. അന്ന് അതില്‍ അദ്ദേഹം ജാദുവിന്റെ സൃഷ്ടാക്കളിലൊരാളാണ് എന്ന വിവരം ഇല്ലായിരുന്നു.

ഇപ്രകാരം പ്രത്യേകമായി ക്ഷണിക്കുന്ന പ്രമുഖരെ പങ്കാളികള്‍ എന്ന ഗണത്തില്‍ നിന്ന് അല്പം വ്യത്യാസപ്പെടുത്തിവിശേഷിപ്പിക്കുന്നതാണ് സാധാരണ നടപടി. അതുകൊണ്ടാണ് അതിഥി എന്ന് അവിടെ എഴുതിയിട്ടുള്ളത്. (കാര്യപരിപാടി നിശ്ചയിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ക്ക് പരിപാടി തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പെങ്കിലും അതിലേക്കുള്ള അതിഥികളെയും മറ്റും കണ്ടെത്തി ആ പണിപൂര്‍ത്തിയാക്കണമെന്ന വിചാരം ഉണ്ടാവുമല്ലോ)

കൃത്യം ഒരാഴ്ചകഴിഞ്ഞിട്ടും കരട് പരിപാടി സംബന്ധമായി ഒരു വാക്കുപോലും ആരും സംവാദം താളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഇപ്പോള്‍ ഇതു സംബന്ധമായി ഇങ്ങനെ വിവാദമുണ്ടാക്കുന്നത് മലയാളം വിക്കിപീഡിയയ്ക്ക്  ഏത് തരത്തില്‍ ഗുണം ചെയ്യുമെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം വരട്ടെ. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെക്കുറിച്ച് നമ്മുടെ അഭിപ്രായവും പറയാം. ഇവിടെ വിമര്‍ശനമുന്നയിച്ചവരും അന്ന് എറണാകുളത്തിന് എത്തുക. അവരും അഭിപ്രായവും പറയുക.

അജയ് ഡോക്ടര്‍ പറഞ്ഞതുപോലെ ഇതു സംബന്ധമായി സംവാദം നടന്ന് അദ്ദേഹത്തെ ഒഴിവാക്കണമെന്ന് സമവായത്തിലെത്തിയാല്‍ അതിനോടൊപ്പം നില്‍ക്കുവാന്‍ ഞാനും തയ്യാറാണ്.

സുജിത്ത്

PS. നമ്മളില്‍ ചിലര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി പോരാടുന്നു. പ്രകാശ് ബാര താന്‍ നിര്‍മ്മിച്ച പാപ്പിലിയോ ബുദ്ധ എന്ന ചിത്രത്തിന്റെ പ്രദര്‍ശനാനുമതിക്കുമായി പോരാടുന്നു. പോരാളികള്‍ക്കിടയിലെ "ഐക്യം" ഗംഭീരം തന്നെ.


 

---------- കൈമാറിയ സന്ദേശം ----------
From: Balasankar Chelamattath <c.balasankar@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Cc: 
Date: Sat, 15 Dec 2012 23:38:45 +0530
Subject: Re: [Wikiml-l] മലയാളം വിക്കിപീഡിയ പത്താം വാർഷികം, എറണാകുളം - ചില ആശങ്കകൾ
പ്രവീണ്‍,

ഒന്നുകില്‍ അതിഥി അല്ലെങ്കില്‍ പുറത്ത് എന്ന രണ്ട് വഴി മാത്രമേ ഉള്ളോ??? "പങ്കെടുക്കുന്നവര്‍" എന്ന ഒരു കാറ്റഗറി ഇല്ലേ???
ഈ ചടങ്ങില്‍ സംബന്ധിക്കുന്ന എല്ലാവരെയും വിശിഷ്ടാതിഥികളാക്കാന്‍ പറ്റുമോ??

എന്റെ അഭിപ്രായത്തില്‍, അദ്ദേഹം വന്നോട്ടെ, പരിപാടിയില്‍ പങ്കെടുത്തോട്ടെ (ബാക്കി നമ്മള്‍ എല്ലാവരേയും പോലെ), തിരിച്ചു പൊയ്ക്കോട്ടെ.

പിന്നെ, ജീവനോപാധിയല്ല നോക്കേണ്ടത്, പക്ഷേ അദ്ദേഹം മുറുകെ പിടിച്ചിരിക്കുന്ന ആശയങ്ങള്‍ വിക്കിപീഡിയയുമായി യോജിക്കുമോ എന്നു കൂടി നോക്കണം (അതിനെ പറ്റി എനിക്ക് വലിയ വിവരം ഇല്ല... അത് അറിവുള്ളവര്‍ ചെയ്യട്ടെ. )

ഫോണ്ട് സൈസ് കൂട്ടിയത് "അതിഥി" എന്നതിന്റെ പ്രസക്തി കാണിക്കാനായിരുന്നു...താങ്കളുടെ പേര് അബദ്ധത്തില്‍ വലുതായി പോയതാണ്  :)


2012/12/15 praveenp <me.praveen@gmail.com>
ബാലശങ്കരാ അതിഥിയാക്കി പുറത്തിരുത്താൻ പറ്റുമോ? :-)  ഞാൻ പറഞ്ഞത് ബാരെയുടെയോ മറ്റോ വ്യക്തിപരമായ ജീവനോപാധി എന്താണെന്ന് നോക്കി അയിത്തം കല്പിച്ചുകളഞ്ഞ് അങ്ങേര് ഭൂഷണമാണോ അല്ലെയോ എന്നൊക്കെ നിർണ്ണയിക്കുന്നതിനെതിരെയാണ്.

(എന്റെ മറുപടിയിൽ ഫോണ്ടിന്റെ സൈസ് വലുതാക്കി വേണമെങ്കിൽ പ്രത്യേകം അറിയിക്കണമെന്നപേക്ഷ.)

On Saturday 15 December 2012 11:13:37 PM IST, Balasankar Chelamattath wrote:
പ്രവീണ്‍,
*"അതിഥി" *എന്നത് കണ്ടില്ലേ??


പുള്ളി "പങ്കെടുക്കുന്നതില്‍" ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല... "അതിഥി" ആക്കുന്നത്
ഭൂഷണമല്ല എന്നാണ് മിക്കവരും പറഞ്ഞത്...


2012/12/15 praveenp <me.praveen@gmail.com <mailto:me.praveen@gmail.com>>



    On Saturday 15 December 2012 10:44 PM, Anivar Aravind wrote:
    പ്രവീണ്‍ സെലക്റ്റീവായി മറുപടികള്‍ ഒഴിവാക്കി വളച്ചൊടിക്കരുത് .
    ജാദുവും അതിന്റെ ഉടമ പ്രകാശ് ബാരെയും ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പില്‍ എങ്ങനെ
    ഇടപെടുന്നു എന്ന് ഇവിടെ ചൂണ്ടിക്കാട്ടിയതാണ് .
    പങ്കെടുക്കലല്ല. "അതിഥി"യാവലാണ് പ്രശ്നം എന്ന് പലരും ഇവിടെ വ്യക്തമാക്കിയതാണ്
    എന്നിട്ടും ഇവിടാരും പറയാത്ത  strawman പൊസിഷനുകള്‍ എടുത്തിട്ട് അതിനോടു
    പ്രതികരിക്കുന്നത് എന്താണെന്നു മനസ്സിലാവുന്നില്ല .

    ബാരെയെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നത് "ഭൂഷണമല്ല" എന്ന് പ്രഖ്യാപിച്ചു കളയുന്ന
    സ്ഥലങ്ങളിലെല്ലാം ഞാനിട്ട മറുപടിയാണത്. ഇത് വിക്കിപീഡിയയുടെ വാർഷികവുമായി
    ബന്ധപ്പെട്ട ഒരു പരിപാടിയിലെ ഒരു ക്ഷണിതാവിനെ സംബന്ധിച്ച ചർച്ചയുടെ പ്രസക്ത
    ഭാഗത്തിനിട്ട മറുപടിയാണത്. അതല്ലാതെ അനിവാറിന്റെ കാഴ്ചപ്പാടിലെ റ്റോറന്റ്
    പ്രശ്നത്തിനൊന്നും ഇവിടെ മറുപടിയിടേണ്ട ഒരു കാര്യവും 'ഇവിടെ' എനിക്കെന്നല്ല
    ആർക്കുമില്ല എന്നെന്റെ അഭിപ്രായം. അല്ലെങ്കിൽ തന്നെ സെലക്റ്റീവായി മറുപടിയിട്ട്
    പൊന്മാൻ കളിക്കാനെന്തെങ്കിലും വക അനിവാറിന്റെ കുറിപ്പിലുണ്ടോ? അയ്യേ! :-)
    അല്ലെങ്കിൽ തന്നെ ഈ പറഞ്ഞ ബാരെയും അനിവാരുമെല്ലാം ഒരേ തൂവൽപക്ഷികൾ ആയിട്ടാണ്
    എനിക്കു പലപ്പോഴും തോന്നുന്നത്.




    2012/12/15 praveenp <me.praveen@gmail.com
    <mailto:me.praveen@gmail.com>>




        On Saturday 15 December 2012 10:10 PM, Anivar Aravind wrote:





            വ്യക്തമാക്കിയല്ലോ . സിനിമയുടെ സാമ്പത്തിക വിജയത്തിനായി ഇന്റര്‍നെറ്റ്
            സെന്‍സര്‍ഷിപ്പിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു അവകാശവുമില്ല.
            അത്തരമൊരാള്‍ അതിഥിയാവുന്നത് ഭൂഷണമല്ല എന്നു മാത്രം പറയുന്നു.
            തിരുത്താനിനിയും വൈകിയിട്ടില്ല എന്നു മാത്രം പറയുന്നു


        അവൻ നമ്മുടെ പാർട്ടിക്കാരനല്ല, അവനെ നമ്മുടെ കൂടെ കൂട്ടെണ്ട എന്നു പറയുന്നത്
        മഹാമനസ്കതയും സ്വാതന്ത്ര്യവുമൊന്നുമല്ല സങ്കുചിതത്വമാണ് എന്നെന്റെ അഭിപ്രായം.
        എല്ലാ കാര്യങ്ങളിലും സമ്പൂർണ്ണ യോജിപ്പുള്ളവരുമാത്രമേ ഒത്തുകൂടാവൂ എന്നൊക്കെ നിയമം
        വെച്ച് തൊട്ടുകൂടാത്തവരെയും തീണ്ടിക്കൂടാത്തവരെയും ദൃഷ്ടിയിൽ കൂടെ പെടാൻ
        പാടില്ലാത്തവരെയും നിർണ്ണയിക്കാനാണ് പുറപ്പാടെങ്കിൽ എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്ക്
        സംഗമം നടത്തേണ്ടി വരും എന്നെന്റെ അഭിപ്രായം.




    --
    "[It is not] possible to distinguish between 'numerical' and
    'nonnumerical' algorithms, as if numbers were somehow different
    from other kinds of precise information." - Donald Knuth


    _______________________________________________
    Wikiml-l is the mailing list for Malayalam Wikimedia Projects
    email: Wikiml-l@lists.wikimedia.org
    <mailto:Wikiml-l@lists.wikimedia.org>

    Website: https://lists.wikimedia.org/mailman/listinfo/wikiml-l

    To stop receiving messages from Wikiml-l please visit:
    https://lists.wikimedia.org/mailman/options/wikiml-l




--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade
of mine."



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Balasankar C (Balu)
ബാലശങ്കര്‍ സി (ബാലു)

"If you tremble indignation at every injustice than you are a comrade of mine."


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l




--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841