//ഉപയോഗയോഗ്യമായ ഒരു ഫോണ്ടും അതിനു പ്രത്യേകം ഉറവയുണ്ടെങ്കില്‍ അവര്‍ക്കു സ്വയം പരിപാലിക്കാവുന്നതേ ഉള്ളൂ//

സമ്മതിച്ചു. പക്ഷേ മലയാളം കമ്പ്യൂട്ടിംഗിനെ പിന്തുണയ്ക്കുന്ന ഒരു പ്രസ്ഥാനം എന്ന നിലയ്ക്ക് തികച്ചും ആയാസരഹിതമായ ആ പ്രവൃത്തി എന്തുകൊണ്ട് SMC ഏറ്റെടുക്കുന്നില്ല എന്നന്വേഷിക്കുന്നിടത്താണ് SMC-യുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കേണ്ടി വരുന്നത്. "അഞ്ജലി ന്യൂലിപി"യെ ഏറ്റെടുത്ത് പരിപാലിക്കാനും ലിനക്സ് Distro-കളിൽ അപ്സ്ട്രീം ആക്കാനും SMC ശ്രമിക്കേണ്ടതായിരുന്നില്ലേ? പ്രാദേശികഭാഷാ കമ്പ്യൂട്ടിംഗിനെ പ്രോൽസാഹിപ്പിക്കാൻ വേണ്ടി നിലകൊള്ളുന്ന ഒരു സംഘടന, പ്രത്യേകിച്ചും ആ ഭാഷയിൽ യൂണിക്കോഡ് ഫോണ്ടുകളുടെ ദാരിദ്ര്യം അനുഭവിക്കുന്ന സാഹചര്യത്തിൽ readily available ആയ ഒരു യുണിക്കോഡ് ഫോണ്ടിനെ പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ അവഗണിയ്ക്കും എന്നു കരുതണമെങ്കിൽ തലയ്ക്ക് ഓളം ഉണ്ടായിരിക്കണം.

അഞ്ജലി ഫോണ്ടിന്റെ കാര്യം സാന്ദർഭികമായി സൂചിപ്പിച്ചതാണ്. അതിൽ പിടിച്ച് തർക്കിച്ച് മുഖ്യവിഷയങ്ങളിൽ നിന്ന് ഓടിയൊളിക്കാമെന്ന് കരുതേണ്ട.

താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഒരു വിശദീകരണം തന്നാൽ കൊള്ളാം.

1) ഏകീകൃതലിപിയും പഴയലിപിയും ഒന്നാണോ? അല്ലെങ്കിൽ ഏകീകൃതലിപി നിലവിൽ കൊണ്ടുവരണമെന്ന ജോർജ്ജ് ഓണക്കൂറിന്റെ ആവശ്യത്തെ പഴയലിപി സ്വീകരിക്കാനുള്ള തീരുമാനമായി ചിത്രീകരിക്കുന്നത് തെറ്റല്ലേ?

2) പുതിയലിപി നടപ്പിൽ വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിലിരിക്കെ, പഴയലിപി തിരികെ കൊണ്ടുവരാൻ SCERT-ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസികൾക്കോ അധികാരമുണ്ടോ?

3) യുണിക്കോഡിൽ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു കണ്ടന്റ് ഏത് ആസ്കി സ്കീമിലേയ്ക്കും തിരിച്ചും നൊടിയിട കൊണ്ട് മാറ്റാനുള്ള സാങ്കേതികവിദ്യ ലഭ്യമാണെന്നിരിക്കെ യൂണിക്കോഡ് കണ്ടന്റ്, യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ച് തന്നെ പ്രിന്റ് ചെയ്യണം എന്ന നിർബന്ധം ആരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് ? യൂണിക്കോഡിലെ കണ്ടന്റ് പ്രിന്റ് ചെയ്യുന്നതിന് മുൻപ് ML-TT സ്കീമിലേയ്ക്ക് മാറ്റി ടൈപ്പ് സെറ്റ് ചെയ്ത് ML-TT Karthika, ML-TT Revathi തുടങ്ങിയ പുതിയ ലിപി ഫോണ്ടുകളിൽ പ്രിന്റ് ചെയ്ത് ഉപയോഗിക്കുകയും ഡിജിറ്റൽ രൂപത്തിലുള്ള ഒറിജിനൽ ടെക്സ്റ്റ് യൂണിക്കോഡായി തന്നെ നിലനിർത്തുകയും ചെയ്യാവുന്നതല്ലേ?

3) പഴയലിപിയോ പുതിയലിപിയോ സ്വീകരിക്കപ്പെടുന്നത് ഫോണ്ട് തലത്തിലായിരിക്കെ "ഡെബിയൻ, ഫെഡോറ, ഉബുണ്ടു, വിക്കിപീഡിയ തുടങ്ങിയ വമ്പന്മാരെല്ലാം ഇതിന് അംഗീകാരം നൽകി സ്വീകരിച്ചും കഴിഞ്ഞു." എന്ന വാദം സാങ്കേതികപരിജ്ഞാനമില്ലാത്തവരെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നല്ലേ?

4) സ്വതന്ത്രസോഫ്റ്റ്‌വെയറുകളും പഴയലിപിയും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നിരിക്കെ "എല്ലാ സർക്കാരാപ്പീസുകളിൽ സ്വതന്ത്രസോഫ്റ്റ്‌വെയർ നിർബന്ധമാക്കിയിട്ടുള്ളതിനാൽ അവിടങ്ങളിലെല്ലാം സ്വാഭാവികമായും തനതുലിപിയാണ് പ്രയോഗത്തിലുള്ളത്." എന്ന പ്രസ്താവന എത്രത്തോളം അബദ്ധജഢിലമാണ്?

5) "ഇനിയുള്ള എല്ലാ ഇന്റർനെറ്റ് അധിഷ്ഠിത പ്രയോഗങ്ങൾക്കും ഇതുതന്നെ (പഴയലിപി) ആയിരിക്കും ആധാരം." എന്ന പ്രസ്താവനയ്ക്ക് എന്ത് ആധാരമാണ് ഉള്ളത്?

6) പഴയലിപി ഉപയോഗിക്കുമ്പോൾ പേജിന്റെ എണ്ണം കുറയുന്നതുകൊണ്ട് വായനയ്ക്കെടുക്കുന്ന സമയം കുറയുന്നു എന്ന വാദം ശാസ്ത്രീയമായി നിലനിൽക്കുന്നതാണോ? ഈ വാദം ശരിയാണെങ്കിൽ കൂട്ടക്ഷരം പിരിച്ചെഴുതുന്ന തമിഴ് ഭാഷ വായിക്കാൻ മറ്റുഭാഷകളുടേതിന്റെ ഇരട്ടി സമയം വേണ്ടി വരേണ്ടതല്ലേ? മംഗ്ലീഷിൽ (Roman Malayalam) എഴുതിയാൽ ടെസ്ക്റ്റിന്റെ നീളം കുറയുമെന്നു കരുതി വായന വേഗത്തിലാകുന്നുണ്ടോ?

2013/12/27 Anivar Aravind <anivar.aravind@gmail.com>

2013/12/27 Prince Mathew <mr.princemathew@gmail.com>
അതല്ലല്ലോ ഞാൻ പറഞ്ഞത്? ആണോ?

പറഞ്ഞ നുണകളൊക്കെ പൊളിഞ്ഞല്ലോ ല്ലേ :-)
 
SMC-ക്കാരെ gun point-ൽ നിർത്തി "മര്യാദയ്ക്ക് അഞ്ജലി പുതിയ ലിപിയെ മെയിന്റയിൻ ചെയ്യെടാ" എന്നൊന്നും പറയാൻ എനിക്ക് പറ്റില്ലല്ലോ.

തീര്‍ച്ചയായും പറ്റില്ല.

പബ്ലിക് ഡൊമൈന്‍ ഫോണ്ടായ കെവിന്റെ അഞ്ജലിഓള്‍ഡ്ലിപിയെ ഫോര്‍ക്ക് ചെയ്ത് സിബു നിര്‍മ്മിച്ച OFL ലൈസന്‍സിലുള്ള ഡെറിവേറ്റീവ് ഫോണ്ടാണു് അഞ്ജലിന്യൂലിപി . അതിന്റെ മെയിന്റെയ്നര്‍ സിബുവാണു്. അല്ലാതെ സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങല്ല.

കെവിന്റെ ഫോണ്ടിന്റെ കാലാനുസൃതമായ പുതുക്കലുകള്‍ക്കും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ വിതരണങ്ങള്‍ക്കായുള്ള ഉറവയായി ഉപയോഗിക്കുന്നതിനും സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങിനു കെവിന്‍ സമ്മതം അറിയിച്ചിരുന്നതാണു്. ലൈസന്‍സു പ്രകാരം ആവശ്യമില്ലെങ്കില്‍പ്പോലും ഉറവയായി ഏതുവേണമെന്നു തീരുമാനിക്കല്‍ അതിന്റെ രചയിതാവാണു തീരുമാനിക്കേണ്ടതല്ലോ .

ഉപയോഗയോഗ്യമായ ഒരു ഫോണ്ടും അതിനു പ്രത്യേകം ഉറവയുണ്ടെങ്കില്‍ അവര്‍ക്കു സ്വയം പരിപാലിക്കാവുന്നതേ ഉള്ളൂ.. അതിനു സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിനോടല്ല , അതാതു ഫോണ്ടിന്റെ ഡെവലപ്പര്‍മാരോടാണു് ആവശ്യപ്പെടേണ്ടതു്.

2013/12/27 Anivar Aravind <anivar.aravind@gmail.com>

If anyone wants to include a font , why dont you file a bug . I think I have suggested same in this list earlier to file bugs to include new lipi fonts. Blaming outsiders for your failures is not a good way to move forward

On 27 Dec 2013 12:25, "praveenp" <me.praveen@gmail.com> wrote:

On Friday 27 December 2013 11:56 AM, Anivar Aravind wrote:

2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)

ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന്  ബലം പകരാൻ വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l