ഒരു ലേഖനത്തെ ഉള്‍പ്പെടുത്താം എന്നതിനൊപ്പം എങ്ങനെ ഉള്‍പ്പെടുത്താതെയുമിരിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് വിക്കിപീഡിയയിലെ ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍.

ഉദാഹരണത്തന് ഒരു വ്യക്തി / സംഭവം പൊതു ശ്രദ്ധേയതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടാല്‍ ഏതെങ്കിലും സ്വതന്ത്രവും സ്വീകാര്യവുമായ ഒന്നിലധികം സ്രോതസ്സുകളില്‍ കാര്യമായ പരാമര്‍ശം ഉണ്ട് എന്ന് കണ്ടാല്‍ അതിനെ ഇങ്ങനെ വെട്ടാം:

ഈ വിഷയത്തിന്റെ രണ്ട് സ്വതന്ത്രാവലംബങ്ങള്‍ നല്‍കിയിരിക്കുന്നതിലൊന്ന്മലയാള മനോരമയാണ്, പ്രതിപാദ്യവിഷയം ക്രൈസ്തവമാണ്, മനോരമ ക്രിസ്ത്യാനികള്‍ നടത്തുന്നതാണ്. അതുകൊണ്ട് അവലംബമായി കൊടുത്തിരിക്കുന്ന ഒന്ന് സ്വതന്ത്രമാണെങ്കിലും ഈ വിഷയത്തില്‍ മനോരമയെ സ്വതന്ത്രാവലംബമായി കാണാനാവില്ല. അതിനാല്‍ വിഷയത്തിന് ശ്രദ്ധേയതയില്ല.

ഇനി ഈ കടമ്പ കടന്നാല്‍ അടുത്തത് ഇങ്ങനെയാകാം.
പൊതു ശ്രദ്ധേയതാമാനദണ്ഡത്തില്‍ പ്രധാനം കാര്യമായ പരാമര്‍ശം ആണ്. ഉദ്ധരിച്ചിരിക്കുന്ന ലേഖനം മൊത്തത്തില്‍ ഒരു ഖണ്ഡികയുണ്ടെങ്കിലും ആ ലേഖനത്തില്‍ പ്രതിപാദ്യ വിഷയത്തെക്കുറിച്ച് ഒരു വരിയേ ഉള്ളൂ. ഇനി ഒരു പേജുണ്ടെങ്കിലും അതില്‍ ഒരു വരിയേ വിഷയത്തെക്കുറിച്ചുള്ളൂ. ഇനി ഒരു ലേഖനം മൊത്തത്തില്‍ വിഷയത്തെക്കുറിച്ചുണ്ടെങ്കിലും അത് ഒരു സപ്ലിമെന്റിന്റെ സ്വാഭാവത്തിലില്ല....

ഇനി സപ്ലിമെന്റ് ഉണ്ടെങ്കിലും ഇക്കാലത്ത് ഒരു പത്രത്തിലോ, പത്രക്കാരിലോ സ്വാധീനമുള്ള ആര്‍ക്കും പ്രാഞ്ചിയേട്ടന്‍ സ്റ്റൈലില്‍ ഏതു പത്രത്തിലും സപ്ലിമെന്റ് ഇറക്കാവുന്നതേയുള്ളു...
സാധാരണഗതിയില്‍ ശ്രദ്ധേയതാവാദികള്‍ക്ക് - പ്യൂരിറ്റനിസ്റ്റുകള്‍ക്ക് - ഇവിടെവെച്ച് ലേഖനത്തിന്റെ കഥ കഴിക്കാവുന്നതേയുള്ളു.

ഇനി  ഈ കടമ്പ കടന്ന് ഏതെങ്കിലും വിഷയം മുന്നോട്ടു പോയാലോ, അപ്പോഴും ശ്രദ്ധേയതാവാദികള്‍ക്ക് വഴിയുണ്ട്. ഈ വിഷയം  സംബന്ധിച്ച്, പ്രത്യേക ശ്രദ്ധേയതാമാനദണ്ഡം ഉണ്ട്. അതായത്, പൊതു മാനദണ്ഡം ഉണ്ടെങ്കിലും സവിശേഷ മാനദണ്ഡം ഉള്ളതിനാല്‍ അത് നോക്കിയേ തീരുമാനിക്കാനാവൂ എന്നാവും.

അതിങ്ങനെയൊക്കെയാവാം.
  1. പ്രസിദ്ധമായ ഒരു പുരസ്കാരമോ ബഹുമതിയോ ലഭിച്ചിട്ടുള്ളതോ ഇത്തരമൊന്നിന് പലപ്രാവശ്യം നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളതോ ആയ വ്യക്തി.
  2. അദ്ദേഹത്തിന്റെ മേഖലയിൽ പരക്കെ അറിയപ്പെടുന്നതും ചരിത്രരേഖകളിൽ സ്ഥാനം പിടിക്കത്തക്കതുമായ സംഭാവനകൾ ചെയ്ത വ്യക്തി

ബഹുമതി, മേല്‍പ്പറഞ്‍ഞതുപോലെ പ്രാഞ്ചിയേട്ടന്‍ സ്റ്റൈലാണെന്ന് വാദിക്കാം. പരക്കെ അറിയപ്പെടുന്നതിന് തെളിവ് ചോദിക്കാം. സംഭാവന കൊടുത്തതിന്റെ രസീത് ചോദിക്കാം :)

ഇനി ഈ കടമ്പകളൊക്കെ കടത്തിക്കൊണ്ടുവന്നാലും ഇവിടെ ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലാത്തതും ഇംഗ്ലീഷ് വിക്കിപീഡിയയില്‍ മാത്രം നിലനില്‍ക്കുന്നതുമായ ഏതെങ്കിലും സവിശേഷ മാനദണ്ഡവുമായി വരും.... ഇക്കൂട്ടര്‍ !

ഒരു ലേഖനം വെട്ടണമെന്ന് തീരുമാനിച്ചാല്‍ എന്റെ രാകേഷേ, സുഗീഷിനും റോഷനും റോജിപാലയ്കും കിരണിനുമൊന്നും അത് വലിയകാര്യമൊന്നുമല്ല... (സുഗീഷ് പലരുടെയും പേരെടുത്ത് പലയിടങ്ങളിലും പറഞ്ഞതുകൊണ്ട് മാത്രം ഇവിടെ വ്യക്തിപരമായി ഖേദത്തോടെ പരാമര്‍ശിക്കുന്നു.) അതിനുള്ള ആയുധമൊക്കെ വിക്കിപീഡിയയില്‍ തന്നെ അവര്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.

അത് തടയാന്‍ വിശ്വപ്രഭയോ,ടി.കെ, സുജിത്തോ, അജയ് ബാലചന്ദ്രനോ ദൈവംതമ്പുരാന്‍ പോലുമോ വിചാരിച്ചാല്‍ നടക്കില്ല :)

ഞങ്ങള്‍ക്ക് വിക്കിപീഡിയയെക്കുറിച്ച് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്, ഞങ്ങള്‍ക്ക് ചില രാഷ്ട്രീയവുമുണ്ട്. അതിനൊക്കെ അനുസരിച്ച് വിക്കിപീഡിയ എങ്ങനെ കൊണ്ടുപോകാം എന്ന് ഞങ്ങള്‍ മുന്‍പ് പലപ്പോഴും കാണിച്ചുതന്നിട്ടുണ്ട്. അതുകൊണ്ട് മാനദണ്ഡങ്ങള്‍ മാറ്റിക്കളിച്ച് ഇവിടെ വിപ്ലവം നടത്താമെന്നെന്നും ആരും നോക്കണ്ട :)

വിക്കിപീഡിയയെന്നാല്‍ ലേഖനങ്ങള്‍ / വിവരങ്ങള്‍ / വിജ്ഞാനം ഇല്ലാതാക്കുന്നയിടം എന്നാണ് എന്നത് വഴിയേ മനസ്സിലായിക്കോളും.

ആശംസകള്‍ !

സുജിത്ത്



2013, നവംബർ 12 11:28 AM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com> എഴുതി:
പ്രിൻസേ, ഈ ഒരു വിഷയം മുന്നിർത്തിയാണ് താളുകൾ നീക്കം ചെയ്യാൻ
നിർദ്ദേശിക്കുന്നതും.. ശ്രദ്ധേയതാ/ആധികാരികതാ ഫലകങ്ങൾ ചാർത്തുന്നതും.....
പക്ഷേ അണ്ണന്മാർക്ക് ഇതൊക്കെ വളരെ വേദനയുണ്ടാക്കുന്നു...
അതിന്റെ ഏറ്റവും വലിയ ഉദാഹരണം:

മറ്റു് ഉപയോക്താക്കളുടെയും കാര്യനിർവ്വാഹകരുടേയും വിലപ്പെട്ട സമയവും
ശ്രദ്ധയും മാത്രം ചെലവാക്കുന്നതിനും അവരെ വ്യക്തിഹത്യ ചെയ്യുന്നതിനും
സ്വന്തം തൻ‌പോരിമ കാണിക്കാനും വേണ്ടി മാത്രം വിക്കിപീഡിയയിലെ
ശ്രദ്ധേയതാനയവും ലേഖനങ്ങൾ നീക്കം ചെയ്യാനുള്ള ഫലകവും പല തവണയായും
സ്ഥിരമായും ഒരു ആയുധമായി ഉപയോഗിക്കുന്നവർക്കു് അത്തരം പ്രവണതയ്ക്കെതിരെ
തക്കതായ മുന്നറിയിപ്പുകൊടുക്കണമെന്നും ആവശ്യമെങ്കിൽ നിശ്ചിതകാലത്തേക്കോ
സ്ഥിരമായോ ബ്ലോക്ക് ചെയ്യണമെന്നും അത്തരം ഉപയോക്താക്കൾ ആരംഭിച്ച
നീക്കംചെയ്യൽ ശ്രമങ്ങൾക്കു് സ്വതേ സാധുതയില്ലെന്നു് അംഗീകൃതനയമായി
തീരുമാനിക്കണം എന്നും ശക്തമായി ആവശ്യപ്പെടുന്നു. ഇതേ വിഷയം പഞ്ചായത്തിലും
ചർച്ചയ്ക്കു സമർപ്പിച്ചിരിക്കുന്നു.

കാര്യനിർവ്വാഹകരുടെ താളിൽ കാര്യനിർവ്വാഹകനായ വിശ്വേട്ടൻ തന്നെ കുറിച്ചതാണിത്...  :D
--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841