ഏത് മാര്‍ഗ്ഗമായാലും എനിക്ക് കുഴപ്പമില്ല. മെയിങ് ലിസ്റ്റിലെ ചര്‍ച്ച എവിടെയും എത്തുമെന്ന് തോന്നുന്നില്ല. എല്ലാവര്‍ക്കും ഇടപെടാവുന്ന ഒരിടമെന്ന നിലയ്ക്കാണ് വിക്കിയില്‍ പേജ് തുടങ്ങിയത്. ആരും താല്പര്യമെടുക്കുന്നില്ലങ്കില്‍ വേണ്ടന്നേ. കുറച്ച് ദിവസം കൂടി കാത്ത് മായ്ക്കാനുള്ള ഫലകമിട്ടേയ്ക്കാം :)

2013/5/30 sugeesh | സുഗീഷ് * <sajsugeesh@gmail.com>
മനോജേ, വിക്കിയിൽ താൾ വേണ്ടായിരുന്നു. അതിലൊരിക്കലും കൃത്യമായ
കൂട്ടിച്ചേർക്കലോ ഉപയോഗപ്രദമായ തിരുത്തലുകളോ പ്രതീക്ഷിക്കേണ്ട.
വിക്കിപീഡിഅയിൽ ഇങ്ങനെ ഓരോ കാര്യത്തിലും താളുകൾ തുടങ്ങി നാഥനില്ലാതെ
പോകുന്നുണ്ട്.

ഗൂഗ്‌ൾ ഡോക്സിൽ ഒരു പേജുണ്ടാക്കി മൂന്നാലുപേർ ചേർന്നു് അതിൽ
പ്രാധാന്യമനുസരിച്ച് വിവരങ്ങൾ ചേർത്തതിനുശേഷം വിക്കിയിലേയ്ക്ക് മാറ്റി
ചർച്ചിക്കാമായിരുന്നു.  എന്തായാലും കാര്യങ്ങൾ തീയും പുകയുമായി
നടക്കട്ടെ...