ഞാൻ ഒരു ഉദാഹരണം പറയാം (പക്ഷേ സ്ക്രീൻ ഷോട്ട് അയക്കാൻ സാധിക്കില്ല - സെക്യൂരിറ്റി പ്രശ്നമാണ് കാരണം). പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറല്ലെന്നേയുള്ളൂ.

ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ 500-ലധികം കമ്പ്യൂട്ടറുകളുണ്ട്. ഇവയൊന്നും ഉപയോക്താക്കൾക്ക് അഡ്മിൻ പ്രിവിലേജ് ഇല്ലാത്ത കമ്പ്യൂട്ടറുകളാണ്. ഇന്റർനെറ്റുണ്ടെങ്കിലും ഇ-മെയിലോ ചില വെബ് സൈറ്റുകളുടെ ആക്സസോ സാധിക്കില്ല. ഇതെല്ലാം എക്സ്.പി.യാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. 

ഈ കമ്പ്യൂട്ടറുകളിൽ നിന്ന് ഇംഗ്ലീഷ് വിക്കിപീഡിയ കാണുന്നതിനോ തിരുത്തുന്നതിനോ  (ലോഗ് ഇൻ ചെയ്യുന്നതിനോ) ഒരു കുഴപ്പവുമില്ല. മലയാളം പക്ഷേ വലിയ പ്രശ്നമാണ്. പ്രശ്നം യു.എൽ.എസ്. വന്നിട്ടും മെച്ചപ്പെട്ടിട്ടില്ല. എക്സ്.പി. അടുത്ത കാലത്തെങ്ങും ഇവിടെനിന്ന് മാറുന്ന ലക്ഷണവുമില്ല. ഇത് ഒരു ഒറ്റപ്പെട്ട കേസായിരിക്കും. എക്സ് പി പൂർണ്ണമായും ഒഴിഞ്ഞു പോയിട്ടില്ല എന്നതിന്റെ ഒരുദാഹരണം പറഞ്ഞുവെന്നേയുള്ളൂ.

From: Sebin Jacob <sebinajacob@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Friday, 28 June 2013 11:10 AM
Subject: Re: [Wikiml-l] വെബ്ഫോണ്ട് സ്വതേ എനേബിൾ ചെയ്യുന്നത് ആർക്കുവേണ്ടി?

൧. പുതുതായി വാങ്ങുന്ന കമ്പ്യൂട്ടറില്‍ മൈക്രോസോഫ്റ്റ് തന്നെ സപ്പോര്‍ട്ട് അവസാനിപ്പിച്ച xp ഇന്‍സ്റ്റോള്‍ ചെയ്യുന്ന ആ പുതിയ വിക്കിപ്പീഡിയ യൂസറെ എനിക്കൊന്നു കാണിച്ചുതരുമോ?

ഇന്നിപ്പോള്‍ assembled computers ന്റെ വില്‍പ്പന തീരെക്കുറഞ്ഞു. അതേ വിലയ്ക്കു് branded ലഭിക്കുന്നതു് തന്നെ കാരണം. അതില്‍ ഭൂരിപക്ഷവും windows pre-installed ആയാണു് വരുന്നതു്. വിന്‍ഡോസ് 7 അല്ലെങ്കില്‍ 8 ആവും ഉണ്ടാവുക. ഇനി OS ഇല്ലാതെ വാങ്ങുന്നവയില്‍ തന്നെ, ആരെങ്കിലും XP കയറ്റിയിടുമോ?

൨. IE 8നുമുമ്പുള്ള explorer ഉപയോഗിക്കുന്നവരോടു് സഹതാപം മാത്രമേയുള്ളൂ.

വിശ്വപ്രഭയ്ക്കുള്ള മറുപടിയില്‍ ആദ്യത്തെ കാര്യം വിശദമായി എഴുതിയിട്ടുണ്ടു്. നോക്കുക.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l